ജീവിതം മാറ്റിയത് ആ യാത്രയെന്ന് അമല പോൾ! ഉണ്ടായിരുന്ന എല്ലാ പ്രതിസന്ധികളും മാറി

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നായികയാണ് അമല പോൾ. ശക്തമായ സത്രീകഥാപാത്രങ്ങളുമായിട്ടാണ് അമല ഓരോ തവണ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. വിമർശനങ്ങളെ അതിന്റെ വഴിക്ക് വിട്ടിട്ട് തന്റെ ജീവിതം ആഘോഷമാക്കുകയാണ് നടി. കഠിന പ്രയത്നം കൊണ്ടാണ് അമല സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയത്. മലയാളത്തിൽ നിന്ന് ചേക്കേറി തെന്നിന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു.

സിനിമ പോലെ തന്നെ യാത്രകളും അമലയെ ഭ്രമിപ്പിക്കുന്നുണ്ട്. യാത്ര ചിത്രങ്ങളും വിശേഷങ്ങളും അമല സോഷ്യൽ മീഡിയ പേജിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത തന്റെ മനസ് നിറയിപ്പിച്ച യാത്രയെ കുറിച്ച് വാചാലയാവുകാണ് അമല പോൾ. ഹിമാലയൻ യാത്രയെ കുറിച്ചാണ് നടി ആരാധകരുമായി പങ്കുവെയ്ക്കുന്നത്. യാത്രയിൽ നിന്ന് ലഭിച്ച സന്തോഷത്തെ കുറിച്ചും അമല വാചാലയാകുന്നുണ്ട്.

 എന്നിലെ നാടോടിയെ തിരിച്ചറിഞ്ഞത്

ഹിമാലയൻ യാത്രയെ കുറിച്ച് നടി പറഞ്ഞ് തുടങ്ങുന്നത് ഇങ്ങനെയാണ്. സിനിമ പോലെ തന്നെ പ്രേമിപ്പിക്കുന്ന ഒന്നാണ് യാത്രകൾ. തോളിലൊരു ബാഗുമായ എങ്ങോട്ടെന്നില്ലാതെ പുറപ്പെടും. ശരിക്കും എന്നിലൊരു നാടോടിയുണ്ട്. ഹിമാലയൻ ട്രക്കിംഗ് എനിക്ക് എന്നെ തന്നെ തിരിച്ചറിയാനും തിരിച്ച് പിടിക്കാനുമുള്ള അവസരമാണ് തന്നത്. യാത്രയിലുടനീളം എന്റെ ചിന്തകൾ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായ പങ്കുവെച്ചിരുന്നു.

ഹിമാലയൻ യാത്ര

ഹിമാലയൻ യാത്രയിൽ എല്ലാം കുത്തിക്കുറിക്കാൻ ഒരു ഡയറി ഒപ്പം കരുതിയിരുന്നു. പുറപ്പെടും മുമ്പ് ഡായറിയുടെ ആദ്യതാളിൽ എഴുതി. തി​ര​ക്കു​കൾ​ക്കി​ട​യിൽ നി​ന്ന് അ​വ​ധി​ക്കാ​ലം പോ​ലെ​യാ​ണ് കു​റ​ച്ച് ദി​വ​സ​ങ്ങൾ കി​ട്ടി​യ​ത്. പണ്ടെ കാത്ത് വെച്ച ആഗ്രഹം പൊടിത്തട്ടിയെടുത്തു. ഹിമാലയം എന്ന വലിയ സ്വപ്നം. മൂടൽ മഞ്ഞ് വീണ് തണുത്തുറഞ്ഞ ഹിമാലയത്തിന്റെ ചരിവുകളിൽ ഒന്ന് പോകണമായിരുന്നു. ജീവിതം ഏറെ ആഘോഷിക്കുന്ന ആളാണാ ഞാൻ ഒരുപാട് കാലത്തിന് ശേഷം എന്നിലേയ്ക്ക് വന്നു ചേർന്ന അവധിക്കാലം ആഘോഷമാക്കൻ തന്നെ തീരുമാനിച്ചു. ഒരുബ്രേക്ക് ഇല്ലാതെ സിനിമയിൽ നിന്ന് സിനിമയിലേയ്ക്കുളള സഞ്ചാരമായിരുന്നു ഇതുവരെ. ഇപ്പോഴാണ് ഒരു വ്യത്യാസം അനുഭവിക്കുന്നത്- അമല പറഞ്ഞു.

എട്ട്  ദിവസം

ഞങ്ങൾ എട്ട് പേരാണ് യാത്ര തുടങ്ങുന്നത്. 10 ദിവസം നീണ്ടുന്ന നിൽക്കുന്ന ട്രക്കിംഗ് ആയിരുന്നു. എന്നാൽ ഞങ്ങൾ എട്ട് ദിവസം കൊണ്ട് ട്രക്കിംഗ് പൂർത്തിയാക്കി. യാത്രമതിയാക്കേണ്ടി വരുമെന്ന ഘട്ടം വരെയുണ്ടായിരുന്നു. എന്നാൽ തോറ്റ് പിൻമാറില്ലെന്ന് മനസ് പറഞ്ഞു. ഹിമാലയത്തിന്റെ മടിത്തട്ടിലെ വശ്യമനോഹരമായ പ്രദേശമാണ് കുളു-മണാലി. യാത്ര കഴിഞ്ഞ് ഇറങ്ങുമ്പോൾ അവിടെ കണ്ട കാഴ്ചകളും മനുഷ്യരുമായിരുന്നു മനസ് നിറയെ.കാ​ഴ്ച​ക​ളിൽ മ​നം​നി​റ​ഞ്ഞ് അ​വ​സാ​നം ക​ണ്ണ​ട​ച്ചു പോ​കു​ന്ന അ​നു​ഭ​വം- അമല പറഞ്ഞു.

Recommended Video

തുറന്നുപറഞ്ഞ് നടി അമല പോള്‍ | filmibeat Malayalam
ഒരുപാട് കാഴ്ചകൾ ബാക്കിയാക്കി

ഒരുപാട് കാഴ്ചകൾ ബാക്കിയാക്കിയാണ് ഹിമാലയത്തിന്റെ കുന്നുകൾ ഇറങ്ങിയത്. എട്ട് ദിവസങ്ങൾ കൊണ്ട് കണ്ട് തീർക്കാവുന്ന കാഴ്ചകളല്ല ഹിമാലയത്തിലുള്ളത്. വായിച്ചും കേട്ടു അറിഞ്ഞതിനേക്കാളെല്ലാം വിശാലമായ ഭൂമിക. എനിക്ക് എന്നെ കുറിച്ച് തന്നെ നന്നായി പഠിക്കാ സാധിച്ചപ്പോൾ എല്ലാ പ്രതിസന്ധികളും പറന്നു പോയി. ഈ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത് ഞാൻ നടത്തിയ ഹിമാലയൻ യാത്രയാണ്.

More from Filmibeat

Read more about: amala paul അമല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X