ഭർത്താവിന്റെ അച്ഛനും വില്ലനായി, മീടൂ ആരോപണവും വിവാദങ്ങളും; അമല പോളിനെ തമിഴകം ഒതുക്കിയതോ?

അഭിനയ രം​ഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന അമല പോൾ ഷോകളും മറ്റുമായി ലെെം ലെെറ്റിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാള സിനിമകളിലെ അമല പോളിനെ കാണാറുള്ളൂ. അമല പോളിനെ താരമാക്കി മാറ്റിയത് തമിഴ് സിനിമാ രം​ഗമാണ്. മെെനയുൾപ്പെ‌ടെ ശ്രദ്ധേയമായ നിരവധി സിനിമകൾ അമലയ്ക്ക് തമിഴിൽ നിന്നും ലഭിച്ചു. ഈ വിജയം തെലുങ്ക് സിനിമാ രം​ഗത്തേക്കും നടിക്ക് വഴി തുറന്നു. എന്നാൽ തമിഴ് സിനിമകളിൽ അമല പോളിനെ ഇന്ന് കാണാറേയില്ല. 2022 ൽ പുറത്തിറങ്ങിയ കഡാവർ ആണ് അമല പോളിന്റെ ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം.

അവർ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരവും അതി കഠിനവും, എന്തിനാണ് രേണുവിനെ തെറി വിളിക്കാൻ മത്സരിക്കുന്നത്?; സീമ
അവർ കടന്നുപോകുന്ന അവസ്ഥ ദുഷ്‌കരവും അതി കഠിനവും, എന്തിനാണ് രേണുവിനെ തെറി വിളിക്കാൻ മത്സരിക്കുന്നത്?; സീമ

ഈ ചിത്രം നിർമ്മിച്ചതും അമല പോൾ തന്നെയാണ്. എന്തുകൊണ്ടാണ് ഇന്ന് കോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളൊന്നും അമല പോളിനെ നായികയാക്കി സിനിമ ചെയ്യാത്തതെന്ന ചോദ്യമുണ്ട്. ഇതിന് പ്രധാന കാരണം അമല പോളിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളാണ്. അമല പോളിന്റെ മുൻ ഭർത്താവ് എഎൽ വിജയ് പ്രമുഖ സംവിധായകനാണ്. എഎൽ വിജയുടെ പിതാവ് എഎൽ അളകപ്പൻ അറിയപ്പെ‌ടുന്ന നിർമാതാവാണ്.

Amala Paul

തമിഴ് സിനിമാ ലോകവുമായി വളരെ അടുപ്പമുള്ളയാൾ. ഡിവോഴ്സിന് ശേഷം അമലയെ സിനിമകളിൽ കാസ്റ്റ് ചെയ്യുന്നതിൽ നിന്ന് ഫിലിം മേക്കേർസിനെ പിന്തിരിപ്പിക്കാൻ എഎൽ അളകപ്പൻ ശ്രമിച്ചു എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹ ശേഷം വലിയ ഹിറ്റുകൾ നടിക്ക് തുടരെ ലഭിച്ചില്ലെങ്കിലും കോളിവുഡിൽ അമല സാന്നിധ്യം അറിയിച്ചു. 2018 ൽ മറ്റ് ചില പ്രശ്നങ്ങളുണ്ടായി. മീടൂ ആരോപണങ്ങൾ സിനിമാ ലോകത്ത് അലയടിക്കുന്ന സമയമായിരുന്നു അത്.

ഫിലിം മേക്കറും കവിയത്രിയുമായ ലീന മണിമേഖലെ സംവിധായകൻ സുശി ​ഗണേശിനെതിരെ മീടൂ ആരോപണം ഉന്നയിച്ചു. ഇവർക്ക് ഐക്യധാർഡ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു അമല പോളിന്റെ വെളിപ്പെടുത്തൽ. 2017 ൽ പുറത്തിറങ്ങിയ സുശി ​ഗണേശന്റെ തിരുട്ട്പയലെ 2 എന്ന സിനിമയിൽ അമല പോളായിരുന്നു നായിക.സുശി ​ഗണേശ് തന്നോട് മോശമായി പെരുമാറിയെന്നും ദ്വയാർത്ഥത്തിൽ സംസാരിച്ചെന്നും അമല പോൾ ആരോപിച്ചു. ആരോപണത്തിന് പിന്നാലെ സുശി ​ഗണേശനും ഭാര്യയും തന്നെ വിളിച്ച് അസഭ്യം പറഞ്ഞെന്നും അമല പോൾ വെളിപ്പെടുത്തി.

തൊട്ടടുത്ത വർഷം ആടെെ എന്ന സിനിമയുമായി അമല പോൾ പ്രേക്ഷകർക്ക് മുമ്പിലെത്തി. അമല വിവസ്ത്രയായി അഭിനയിക്കുന്നു എന്ന പ്രചരണം ഈ സിനിമയ്ക്ക് ​ഗുണം ചെയ്തെങ്കിലും അമല പോളിന്റെ ഇമേജിനെ ഒരു പരിധി വരെ ഇത് ബാധിച്ചിട്ടുണ്ട്. പിന്നീടിങ്ങോട്ട് അമലയെ വലിയ തമിഴ് സിനിമകളിലൊന്നും കണ്ടിട്ടില്ല. വ്യക്തി ജീവിതത്തിലെ ചില പ്രശ്നങ്ങൾ കാരണം കുറച്ച് കാലം സിനിമയിൽ നിന്നും മാറി നിന്നു. പൊന്നിയൻ സെൽവൻ ഉൾപ്പെടെയുള്ള സിനിമകൾ അമല പോൾ വേണ്ടെന്ന് വെച്ചു. പിന്നീട് മലയാള സിനിമയിലൂടെയാണ് അമല പോൾ തിരിച്ച് വരുന്നത്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X