കണക്ക് കൂട്ടിയത് തെറ്റിയോ? ഭര്‍ത്താവുമായി കണ്ടുമുട്ടിയ ദിവസത്തെ പറ്റി അമല! സംശയങ്ങളുമായി ആരാധകരും

നടി അമല പോളിന്റെ പുതിയ ജീവിതവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് കഴിഞ്ഞ ഒര വര്‍ഷമായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. നടിയും ഭര്‍ത്താവ് ജഗത് ദേശായിയും കഴിഞ്ഞ വര്‍ഷമാണ് പരിചയത്തിലാവുന്നതും വളരെ പെട്ടെന്ന് ജീവിതം ആരംഭിക്കുന്നതും. ജഗത്തിനെ പരിചയപ്പെട്ട് അധികം വൈകാതെ രണ്ടാളും ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചു.

അധികം വൈകാതെ നടി ഗര്‍ഭിണിയാവുകയും ചെയ്തു. ഇതിന് ശേഷമാണ് താരങ്ങള്‍ വിവാഹിതരാവുന്നത്. ഇപ്പോഴിതാ താനും ജഗത്തും ആദ്യമായി കണ്ടുമുട്ടിയ ദിവസം ആഘോഷിക്കുകയാണ് നടി. കേക്ക് മുറിച്ചു കൊണ്ടാണ് ഇത്തവണ താരദമ്പതിമാര്‍ അവരുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ നടി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

amala-paul

'ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതിന്റെ ആനിവേഴ്‌സറിയും മകന്‍ ഇലൈ രണ്ട് മാസമായ ദിവസവും' എന്ന് പറഞ്ഞാണ് അമല എത്തിയത്. അമലയും ജഗത്തും പ്രണയാതുരമായിട്ടുള്ളതും മകനെ എടുത്ത് നില്‍ക്കുന്നതുമായ ചിത്രങ്ങളും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഒപ്പം പേളി മാണി മുതല്‍ അമലയുടെ സുഹൃത്തുക്കളും കൂട്ടുകാരുമൊക്കെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുകയാണ്.

എന്നാല്‍ നടിയുടെ പോസ്റ്റില്‍ സൂചിപ്പിച്ചിരിക്കുന്ന ദിവസവും കുഞ്ഞിന്റെ ജനനവും ഒന്നും തമ്മില്‍ പൊരുത്തമില്ലെന്ന് പറഞ്ഞാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. 'അമലയുടെയും ജഗത്തിന്റെയും കല്യാണം കഴിഞ്ഞിട്ട് 7 മാസമേ ആയിട്ടുള്ളൂ. ഒരു കുട്ടി ഉണ്ടാവണമെങ്കില്‍ 10 മാസമെങ്കിലും വേണം.

അപ്പോള്‍ അതിനിടയിലുള്ള 3 മാസം എവിടെ പോയി? അപ്പോള്‍ കേട്ടതൊക്കെ തെറ്റായിരിക്കുമോ? ഒരു കുട്ടി ഉണ്ടാകാന്‍ 10 മാസം വേണ്ടേ? എന്നിങ്ങനെ പലവിധ സംശയങ്ങളുമായിട്ടാണ് ചില വിമര്‍ശകര്‍ നടിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

amala-paul

എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം ഉള്ള മറുപടി അമല നേരത്തെ നല്‍കിയിരുന്നു. ജഗത്തുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് തന്നെ താന്‍ ഗര്‍ഭിണിയായിരുന്നു എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞത്. കുഞ്ഞുങ്ങളുടെ ജനനം പ്ലാന്‍ ചെയ്ത് വേണമെന്ന് പറയുമെങ്കിലും അവര്‍ക്ക് വരാന്‍ സമയം ആവുമ്പോള്‍ അവര്‍ വരും. ഞാനൊരു മാറ്റം ആഗ്രഹിച്ച സമയത്താണ് മകന്‍ ഇലൈയുടെ വരവ് എന്നും' അമല പറഞ്ഞിരുന്നു.

ജഗത് ദേശായിയും അമലയും ഏറെ നാളുകളായി സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. എന്നാല്‍ വളരെ പെട്ടെന്നാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. ഒരുമിച്ച് താമസിച്ച് തുടങ്ങിയതോടെ ഗര്‍ഭിണിയാവുകയായിരുന്നു. വൈകാതെ വിവാഹിതരാവുകയും ചെയ്തു. ഇക്കഴിഞ്ഞ നവംബറിലായിരുന്നു താരങ്ങളുടെ വിവാഹം. ഇതിന് പിന്നാലെ താന്‍ ഗര്‍ഭിണിയാണെന്ന് അമല പുറംലോകത്തെ അറിയിച്ചു.

ഗര്‍ഭകാലം ആഘോഷമാക്കിയ അമല സിനിമയുടെ പ്രൊമോഷനും മറ്റ് പരിപാടികളിലുമൊക്കെ സജീവമായിരുന്നു നിറവയറിലുള്ള നടിയുടെ ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്നു. ഒടുവില്‍ ജൂണ്‍ 11 നാണ് അമല ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകന് ഇലൈ എന്നായിരുന്നു താരങ്ങള്‍ പേരിട്ടത്. കുഞ്ഞ് ജനിച്ച് ഒരു മാസത്തിനുള്ളില്‍ അമല പൊതുപരിപാടികളില്‍ പങ്കെടുത്ത് തുടങ്ങി.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X