ആണിനോളം പെണ്ണ് വളര്‍ന്നാല്‍ അവരുടെ മനോഭാവം മാറും; അനുഭവമുണ്ടെന്ന് അമല പോള്‍

ഈ ലോക്ക് ഡൗണ്‍ കാലത്ത് അമല പോളും സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമാണ്. ജീവിതത്തിലെ പല തിരിച്ചറിവുകളും മറ്റും അമല ഇന്‍സ്റ്റഗ്രാമിലൂടെയും ട്വിറ്ററിലൂടെയും ആരാധകരുമായി പങ്കുവയ്ക്കുന്നു. ഏറ്റവുമൊടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത് തന്റെ ഒരു ഫെമിനിസ്റ്റ് ചിന്താഗതിയാണ്. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണെന്നും അമല വ്യക്തമാക്കുന്നുണ്ട്.

എന്റെ ഒരു ഫെമിനിസ്റ്റ് ജീവിത നിയമം എന്ന് പറഞ്ഞുകൊണ്ടാണ് അമല കാര്യങ്ങള്‍ പറയുന്നത്. ഒരു പെണ്ണ് ആണിനെ പ്രശംസിക്കുകയോ ഉയര്‍ത്തിക്കാട്ടുകയോ ചെയ്യുമ്പോള്‍ ആണുങ്ങള്‍ അവരെ സമീപിക്കുന്ന രീതി എന്താണെന്നതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഒരാണിനെയും വിധിക്കാറില്ല. അതേ സമയം , ഒരു പെണ്ണ് ആണിനോളം വളരുകയോ അവര്‍ക്കൊപ്പം ഒരു കാര്യം ചെയ്യുകയോ ചെയ്യുമ്പോള്‍ ആണിന്റെ മനോഭാവം എന്തായിരിക്കും എന്ന് ഒന്ന് സൂക്ഷമമായി നിരീക്ഷിച്ചു നോക്കൂ. ഉത്തരം സ്പഷ്ടം' എന്നാണ് അമല പോളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

amalapaul

ഈ കാഴ്ചപ്പാട് തന്റെ അനുഭവത്തില്‍ നിന്നും ഉണ്ടായതാണെന്ന് അമല പോള്‍ പോസ്റ്റിനൊപ്പം നല്‍കിയ ഹാഷ് ടാഗില്‍ വ്യക്തമാക്കുന്നുണ്ട്. ട്രൂത്ത് ബോംബ്, ദ റിയല്‍ ഐഡിയ എന്നൊക്കെയാണ് മറ്റ് ഹാഷ് ടാഗുകള്‍. പുരുഷന്മാരില്‍ നിന്ന് വലിയ തോതില്‍ തന്നെ അമല അവഗണനകള്‍ നേരിട്ടിട്ടുണ്ടാവാം എന്നാണ് നിരീക്ഷകര്‍ അനുമാനിക്കുന്നത്. ആരെയെങ്കിലും പ്രത്യേകം ഉന്നം വച്ചുകൊണ്ടാണോ അമലയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന് സംശയിക്കാത്തവരുമില്ല.

Recommended Video

ഇങ്ങനെ തിന്നിട്ടാണോ ഇക്കാ ഈ ലുക്ക് ? | Filmibeat Malayalam

സമീപകാലത്ത് അമല പോള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളായാലും അതിനൊപ്പമുള്ള ക്യാപ്ഷന്‍ ആയാലും വാര്‍ത്താ പ്രാധാന്യം ലഭിക്കാറുണ്ട്. നടിയുടെ വസ്ത്രധാരണം തന്നെയാണ് പലപ്പോഴും ചര്‍ച്ചയാവുന്നത്. വ്യക്തി ജീവിതത്തിലും അമല ഒരുപാട് ഗ്ലാമറസ്സ് ആയിരിക്കുന്നു എന്നാണ് പൊതുവെയുള്ള സംസാരം.

amalapaulinstapost


അതേ സമയം ആടൈ എന്ന തമിഴ് ചിത്രമാണ് ഏറ്റവുമൊടുവില്‍ അമല പോളിന്റേതായി തിയേറ്ററിലെത്തിയത്. 2020 ല്‍ അമലയ്ക്ക് സിനിമകള്‍ ഒന്നുമില്ലായിരുന്നു. അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. നവാഗതനായ വിനോദ് കെ ആര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന ചിത്രത്തില്‍ നായികയായി എത്തുന്നതും അമല പോളാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഈ സിനിമയും പ്രതിസന്ധിയിലാണ്.

അമല പോളിന്റെ ഇന്‍സ്റ്റഗ്രാം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X