അമല പോളിന്റെ ഇൻസ്റ്റഗ്രാമിലെ ഈ സുന്ദരി ആരാണ്!! താരത്തിന്റെ ഹോളി ആഘോഷം... ചിത്രം വൈറൽ
താരത്തിന്റെ ഹോളി ആഘോഷം..
ഈ നിറത്തിൽ മുങ്ങി നിൽക്കുന്ന ഈ സുന്ദരി ആരാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം അന്വേഷിക്കുന്നത്. എന്നാൽ ഒടുവിൽ ആളെ കണ്ടു പിടിച്ചിരിക്കുകയാണ്. മലയാളികളുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട അമല പോളാണ് നിറങ്ങളിൽ മുങ്ങി കുളിച്ച് നിൽക്കുന്നത്. ഹോളി ആഘോഷത്തിലായാലും തങ്ങളുടെ ആരാധകർക്ക് ആശംസ നേരാൻ താരം മറന്നിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിൻരെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്.

നിറങ്ങൾക്കൊപ്പമുള്ള ആഘോഷത്തിൽ, എന്റെ ഇൻസ്റ്റാ കുടുംബത്തെയും ആശംസിക്കുന്നു. ഹാപ്പി ഹോളി." മാത്രമല്ല ഹോളി എന്ന് കേൾക്കുമ്പോഴേ കടയിൽ ചെന്ന് ചായങ്ങൾ വാരി വിതറുന്നവർക്കായി ഒരു സന്ദേശം കൂടി നൽകുന്നുണ്ട്. താരം ഉപയോഗിച്ചിരിക്കുന്നത് എല്ലാം സമ്പൂർണ്ണ ജൈവ നിർമ്മിതമാണ്. മഞ്ഞളും, കുങ്കുമവും കൊണ്ടാണ് നിറം പിടിപ്പിച്ചിരിക്കുന്നതെന്നും ചിത്രത്തിനോടൊപ്പം അമല പങ്കുവെയ്ക്കുന്നുണ്ട്.
എന്നാൽ താരം മുഖം മറച്ച് പിടിച്ച് ഹോളി ആശംസിച്ചതിന്റെ പിന്നിലെ കാരണം എന്താണെന്നാണ് ആർക്കും മനസ്സിലാക്കാതത്ത്. ഇതിനെ കുറിച്ച് പ്രേക്ഷകർ ചോദിക്കുന്നുമുണ്ട്. എന്തെങ്കിലും സർപ്രൈസ് നടി കരുതിയിട്ടുണ്ടോ എന്നാണ് ഭൂരിപക്ഷം ഫോളോവേഴ്സും ചോദിക്കുന്നത്. എന്തായാലും താരത്തിന്റെ വ്യത്യസ്തലുക്കിലുള്ള വെറൈറ്റി ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.താരത്തിനും എല്ലവരും ഹോളി ആശംസിച്ചിട്ടുണ്ട്.


Click it and Unblock the Notifications











