പെയ്ന്റ് പാത്രത്തിൽ മുങ്ങി കുളിച്ച് അമല!! ഇത് എന്ത് പറ്റി.. താരത്തിന്റെ ചിത്രം വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ സജീവമാണ് അമല പോൾ. സിനിമയെ കുറിച്ചുളള വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.. ഇപ്പോൾ വീണ്ടും ഗതകാല സ്മരണ പങ്കുവെച്ച് അമല രംഗത്തെത്തിയിരിക്കുകയാണ് . 2017 ൽ പുറത്തു വന്ന വേലൈ ഇല്ലാ പട്ടത്താരി 2 ന്റെ ലോക്കേഷനിൽ നിന്നുള്ള ഒരു രസകരമായ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

പെയ്ന്റിൽ കുളിച്ച് നിൽക്കുന്ന ചിത്രമാണ് അമല പങ്കുവെച്ചിരിക്കുന്നത്. ഷോർട്ടിന് ശേഷം നടന്ന രസകരമായ സംഭവമായിരുന്നു. മുഖത്തും കയ്യിലുമൊക്കെ പെയിന്റ് കാണാം, അമല മാത്രമല്ല സംഘാംഗങ്ങളുടെ അവസ്ഥയും ഇതു തന്നെയാണ്. ഫ്ലഷ്ബാക്ക് ഫ്രൈഡേ എന്ന ഹാഷ് ടാഗോടുകൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2017 ൽ പുറത്തു വന്ന വിഐപി 2 ൽ അമലയ്ക്കൊപ്പം ധനുഷ്, കജോൾ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. മലയാളത്തിലും തെന്നിന്ത്യൻ ചിത്രങ്ങളിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രാക്ഷസൻ അമലയുടെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. കോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.


Click it and Unblock the Notifications











