അമല എല്ലാവരെയും വിശ്വസിച്ചു; ആരാധകരെ പോലും; ഒരുപാട് വേദനകൾ അമല അനുഭവിച്ചു; നടിയെക്കുറിച്ച് തുറന്ന് പറച്ചിൽ
ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് അമല പോൾ. കഴിഞ്ഞയാഴ്ചയാണ് ആഘോഷപൂർവം നടിയുടെ വിവാഹം നടന്നത്. ജഗത് ദേശായി എന്നാണ് അമല പോളിന്റെ ഭർത്താവ്. കുടുംബങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന വിവാഹ ദിനത്തിലെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി പേരാണ് അമലയ്ക്ക് ആശംസകൾ അറിയിച്ചത്. ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളെയും അഭിമുഖീകരിച്ച അമല ഇനി സന്തോഷകരമായി വിവാഹജീവിതം നയിക്കട്ടെയെന്ന് ഏവരും ആശംസിക്കുന്നു. അമലയുടെ ആദ്യ വിവാഹബന്ധവും വേർപിരിയലുമെല്ലാം നേരത്തെ വലിയ തോതിൽ ചർച്ചയായതാണ്.
സംവിധായകൻ എഎൽ വിജയ്നെയാണ് അമല വിവാഹം ചെയ്തത്. 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിഞ്ഞു. വിവാഹമോചനം കോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചു. അന്ന് വന്ന ഗോസിപ്പുകളെയൊന്നും നടി കാര്യമാക്കിയില്ല. പിന്നീടും പല വിവാദങ്ങളും അമലയ്ക്ക് നേരിടേണ്ടി വന്നു. സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്തിരുന്ന അമല അടുത്തിടെയാണ് തിരിച്ചെത്തിയത്. അമല പോളിന്റെ കരിയറിലും ജീവിതത്തിലും സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ജേർണലിസ്റ്റ് കോടങ്കി. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം നടിയെക്കുറിച്ച് സംസാരിച്ചത്.

അമല പോൾ വളരെ പൊളൈറ്റ് ആയ നടിയാണ്. നല്ല രീതിയിൽ സംസാരിക്കും. അവരോട് സംസാരിച്ച എല്ലാവർക്കും അതറിയാം. എന്തെങ്കിലും കാര്യത്തെക്കുറിച്ച് സംസാരിക്കണമെങ്കിൽ പല നടിമാരും നേരിട്ട് സംസാരിക്കില്ല. ഉദാഹരണത്തിന് തൃഷ ഇപ്പോഴും ഒരു അഭിമുഖത്തിന് ചോദിച്ചാൽ അവരുടെ അമ്മയാണ് സംസാരിക്കുക. എന്നാൽ അമല പോൾ അങ്ങനെയല്ലെന്നും ഇദ്ദേഹം പറയുന്നു. അമല പോളിന് വിശ്വാസ വഞ്ചന ഒരുപാട് തവണ നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ സിനിമ സിന്ധുസമവേലി മോശമായിരുന്നു.
അഡൽറ്റ് വിഷയം സിനിമയിൽ കൊണ്ടുവന്നു. എന്തിനാണ് ഈ സിനിമ ചെയ്തത് എന്തിനെന്ന് അഭിനയിച്ച എല്ലാവർക്കും തോന്നി. തന്റെ ആദ്യ സിനിമയാണിതെന്ന് അമല ഇപ്പോൾ പറയാറില്ലെന്നും കോടങ്കി ചൂണ്ടിക്കാട്ടി. അമല പോൾ എല്ലാവരെയും വിശ്വസിക്കും. ഒരു ആരാധകൻ പറഞ്ഞാൽ പോലും അവർ വിശ്വസിക്കുമെന്നും ഇദ്ദേഹം പറയുന്നു.

ആടെെ എന്ന സിനിമയിൽ നടി നഗ്നനായി അഭിനയിച്ചതിനെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ഈ സിനിമയ്ക്ക് ശേഷം നിങ്ങളുടെ റേഞ്ച് മാറും, നിങ്ങൾക്കായുള്ള സിനിമയാണിതെന്നൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് അമല പോളിനെ അഭിനയിപ്പിച്ചത്. ആ സിനിമ ഓടിയില്ല. നിർമാതാക്കൾക്ക് നഷ്ടമാണ്. ആ സിനിമ കൊണ്ട് കുറ്റപ്പെടുത്തലുകൾ കേട്ടത് അമല പോളാണ്. നിനക്കിത് ആവശ്യമായിരുന്നു, കുടുംബം ഉണ്ടായിരുന്നില്ലേ എന്നൊക്കെ വിമർശിച്ചു.
അമല പോളിന്റെ ആദ്യ വിവാഹത്തെക്കുറിച്ചും കോടങ്കി സംസാരിച്ചു. അമലയുടെ ചുറ്റുമുള്ള പലരുടെയും ഇടപെടൽ വിവാഹജീവിതത്തിൽ ഇടപെട്ടു. പല നടിമാരേക്കാളും കുറച്ച് കൂടി വേദനകൾ അമല പോൾ അനുഭവിച്ചു. ഇന്നവർ പുതിയൊരു ജീവിതത്തിലേക്ക് കടന്നെന്നും കോടങ്കി ചൂണ്ടിക്കാട്ടി. ടീച്ചർ, ക്രിസ്റ്റഫർ എന്നിവയാണ് അമല പോളിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.
ആടുജീവിതം ഉൾപ്പെടെയുള്ള സിനിമകൾ റിലീസ് ചെയ്യാനുണ്ട്. പൃഥിരാജ് നായകനാകുന്ന ആടുജീവിതം സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. വിവാഹശേഷം ഇതുവരെയും അമല ഒരു അഭിമുഖം പോലും നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി സംസാരിക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications