നടി അമല പോളിനെ കെട്ടിയിട്ടതെന്തിന്? രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെ കുറിച്ച് നടി! ചിത്രം കാണു!
നടി അമല പോളിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന അമല മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സജീവമാണ്. മറ്റ് ഭാഷകളിലേക്ക് പോയതോടെ അമലയുടെ മലയാള ചിത്രങ്ങളുടെ എണ്ണം കുറഞ്ഞു. ജയറാമിന്റെ അച്ചായന്‍സ് ആയിരുന്നു മലയാളത്തില്‍ അവസാനമായി അമല അഭിനയിച്ച സിനിമ.

സിനിമയ്ക്കപ്പുറം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന അമല ഫേസ്ബുക്ക് വഴി പുറത്ത് വിട്ട ചിത്രം തരംഗമായിരിക്കുകയാണ്. ഇരുകൈകളും കെട്ടിയിട്ട നിലയിലുള്ള അമലയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ അമല നായികയാവന്ന ഏറ്റവും പുതിയ സിനിമയുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു നടിയെ കെട്ടിയിട്ടത്. ചിത്രം പങ്കുവെച്ചതിനൊപ്പം അമല തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നതും.
അതോ അന്ത പാര്‍വ്വെ പോല, അദായ്, എന്നീ ചിത്രങ്ങളാണ് അമല നായികയാവുന്ന ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന തമിഴ് ചിത്രങ്ങള്‍. പൃഥ്വിരാജിനൊപ്പം ആട് ജീവിതം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും നടി വരുന്നുണ്ട്. മലയാളത്തില്‍ പറന്ന് പറന്ന് എന്നൊരു ചിത്രം കൂടി അമലയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴില്‍ കേഡര്‍, ഹിന്ദിയില്‍ അര്‍ജുന്‍ രാംപാല്‍ സംവിധാനം ചെയ്യുന്ന ചിത്രവും അനൗണ്‍സ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications