സംവിധായകന് വേണ്ടതെല്ലാം മോഹന്‍ലാല്‍ ചെയ്യും, രജനികാന്തിനേപ്പോലെ അഭിനയിക്കാന്‍ പറഞ്ഞാലോ?
Recommended Video

മലയാളത്തില്‍ മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാറാണെങ്കില്‍ തമിഴകത്തെ സൂപ്പര്‍ സ്റ്റാറാണ് രജനികാന്ത്. രണ്ട് വ്യത്യസ്ത ശൈലിയിലുള്ള നടന്മാരാണ് ഇരുവരും. മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലും രജനിയും ഒരുമിച്ചിട്ടില്ല.
സംവിധായകന്‍ ആവശ്യപ്പെടുന്നത് നല്‍കുന്ന നടനാണ് മോഹന്‍ലാല്‍ എന്നാണ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകര്‍ പറയുന്നത്. എന്നാല്‍ സംവിധായകര്‍ പറയുന്ന എല്ലാക്കാര്യങ്ങളും അതുപോലെ മോഹന്‍ലാലില്‍ നിന്ന് കിട്ടിയെന്ന് വരില്ല. അത്തരത്തിലൊരു അനുഭവം അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പങ്കുവയ്ക്കുകയുണ്ടായി.

രജനികാന്തിനേപ്പോലെ അഭിനയിക്കണം
കഥാപാത്രങ്ങള്‍ക്ക് വേണ്ടി മുന്നൊരുക്കങ്ങള്‍ ഒന്നും ചെയ്യാത്ത നടനാണ് മോഹന്‍ലാല്‍. സംവിധായകന്റെ നിര്‍ദേശ പ്രകാരം ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ സ്വയം കഥാപാത്രമായി മാറുന്ന പതിവാണ് മോഹന്‍ലാലിനുള്ളത്. സംവിധായകന്‍ ഫാസില്‍ ആയിരുന്നു മോഹന്‍ലാലിനോട് രജനികാന്തിനേപ്പോലെ അഭിനയിക്കാന്‍ ആവശ്യപ്പെട്ടത്.

ആദ്യ ചിത്രം
മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഫാസില്‍ ഇത് പറഞ്ഞത്. മോഹന്‍ലാല്‍ വില്ലനായി എത്തിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഫാസിലിന്റേയും ആദ്യ ചിത്രമായിരുന്നു.

സമാനമായ സന്ദര്‍ഭം
രജനികാന്തിന്റെ ആദ്യകാല ചിത്രത്തിലേത് പോലെയുള്ള വില്ലനായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ മോഹന്‍ലാലിന്റെ കഥാപാത്രം. അതുകൊണ്ടാണ് രജനികാന്ത് ചെയ്തത് പോലെ ചെയ്യണം എന്ന് ഫാസില്‍ ആവശ്യപ്പെട്ടത്.

മോഹന്‍ലാലിന്റെ മറുപടി
രജനികാന്ത് അഭിനയിക്കുന്നതുപോലെ അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ല. തനിക്ക് അറിയാവുന്നത് പോലെ ചെയ്യാം എന്നായിരുന്നു മോഹന്‍ലാല്‍ സ്‌നേഹപൂര്‍വ്വം നല്‍കിയ മറുപടി. ആദ്യ ചിത്രത്തില്‍ തന്നെയാണ് മോഹന്‍ലാല്‍ ഇത്തരത്തില്‍ ഒരു മറുപടി നല്‍കാനുള്ള ആര്‍ജവം കാണിച്ചതെന്നതാണ് ശ്രദ്ധേയം.

പ്രിയനായകനായി
താന്‍ ആവശ്യപ്പെട്ടത് പോലെ ചെയ്യാന്‍ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞ മോഹന്‍ലാലിനോട് ഫാസിലിന് ദേഷ്യം തോന്നിയില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ വില്ലനെ തന്റെ രീതിയില്‍ മികച്ചതാക്കിയ മോഹന്‍ലാല്‍ ഫാസിലിന്റെ പ്രിയ നായകന്മാരില്‍ ഒരാളായി.

രജനികാന്തും മോഹന്‍ലാലും
തെന്നിന്ത്യന്‍ സിനിമ ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള രണ്ട് താരങ്ങളാണ് രജനികാന്തും മോഹന്‍ലാലും. വെള്ളിത്തിരയില്‍ മികവേറെ ഒട്ടേറെ കഥാപാത്രങ്ങളെ ഇരുവരും അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല.


Click it and Unblock the Notifications











