ഞാൻ അവിടെയുണ്ടെന്ന് അയാളെ അവർ അറിയിച്ചു; ബിസിനസുകാരന്റെ ശല്യം; ആ ഷോയിൽ നടന്നത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ ലോകത്തെ തുടരെ വിവാദങ്ങളാണ്. നടിമാരുടെ തുറന്ന് പറച്ചിൽ, താര സംഘടനയുടെ പതനം തുടങ്ങി നിരവധി സംഭവ വികാസങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, തൊഴിൽ ചൂഷണം തുടങ്ങിയ സാഹചര്യങ്ങൾ മലയാള സിനിമാ രം​ഗത്ത് വ്യാപകമാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. സമാനമായ പഠനം നടത്തണമെന്ന് തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് നിന്നും ആവശ്യം ഉയരുന്നുണ്ട്.

കാസ്റ്റിം​ഗ് കൗച്ച് മലയാളത്തിലേത് പോലെ തമിഴകത്തും തെലുങ്ക് സിനിമാ രം​ഗത്തും വ്യാപകമാണ്. ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. അതേസമയം മലയാളത്തേക്കാൾ സൗകര്യങ്ങളും സുരക്ഷയും മറ്റ് ഭാഷകളിൽ നടിമാർക്ക് ലഭിക്കുന്നുണ്ട്. അടുത്ത കാലത്താണ് മലയാളത്തിൽ അഭിനേതാക്കൾക്ക് കാരവാൻ സൗകര്യം ലഭിച്ച് തുടങ്ങിയത്. എന്നാൽ തമിഴകത്തും തെലുങ്കിലും ഏറെക്കാലമായി നടീ നടൻമാർക്ക് കാരവാനും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നുണ്ട്.

Amala Paul

അതേസമയം ഇതൊക്കെയുണ്ടെങ്കിലും നടിമാർക്ക് സുരക്ഷ പൂർണമായും ഉറപ്പ് വരുത്താൻ തമിഴ് സിനിമാ ലോകത്തിനും കഴിഞ്ഞിട്ടില്ല. ഇതിനുദാഹരണമാണ് ഒരിക്കൽ നടി അമല പോളിനുണ്ടായ അനുഭവം. 2018 ലാണ് ഈ സംഭവം നടന്നത്. ഒരു പ്രമുഖ ബിസിനസുകാരൻ തന്നെ ശല്യപ്പെടുത്തിയെന്നും തന്നോട് വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടുമെന്നായിരുന്നു അമലയുടെ പരാതി. ടി ന​ഗർ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നൽകിയത്. മലേഷ്യയിൽ ഒരു ഇവന്റിന് ഡാൻസ് ചെയ്യാൻ റിഹേഴ്സൽ ചെയ്യവെയാണ് ഈ ബിസിനസുകാരന്റെ ശല്യം ഉണ്ടായതെന്ന് അമല പരാതിയിൽ വ്യക്തമാക്കി.

ഇതേക്കുറിച്ച് നടി മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. തനിക്ക് സുരക്ഷിതത്വം തോന്നാത്തതിനാലാണ് പൊലീസിനെ സമീപിച്ചതെന്ന് അമല വ്യക്തമാക്കി. ഞാൻ സ്വതന്ത്ര്യയായ ജോലി ചെയ്യുന്ന സ്ത്രീയാണ്. ശല്യമില്ലാതെ ജോലി ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നു. തന്നെ പോലെ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതത്വം തോന്നേണ്ടതുണ്ടെന്നും അമല പോൾ അന്ന് വ്യക്തമാക്കി.

Amala Paul

ഈ ബിസിനസുകാരനെ തനിക്ക് അറിയില്ല. പക്ഷെ തന്റെയടുത്തേക്ക് ഇയാളെ എത്തിച്ചതിന് പിന്നിൽ ചിലരുടെ പങ്കുണ്ടെന്ന് അന്ന് അമല പോൾ ആരോപിച്ചു. ആ സമയത്ത് ഞാൻ അവിടെയുണ്ടെന്ന് അയാളറിഞ്ഞു. തീർച്ചയായും അടുത്ത സോഴ്സാണ് വിവരം കൈമാറിയത്. തനിക്ക് വല്ലാതെ ഭയം തോന്നി. ആ ഇവന്റുമായി ബന്ധപ്പെട്ട ആരോ ആണ് വിവരം കൈ മാറിയതെന്നും അമല പോൾ അന്ന് വ്യക്തമാക്കി.

പരാതിക്ക് പിന്നാലെ അഴകേശൻ എന്ന ബിസിനസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബോഡി ​ഗാർഡുകളുടെ സുരക്ഷയിലാണ് അമല പോളുൾപ്പെടെ പല നടിമാരും സിനിമാ സെറ്റുകളിലും ഇവന്റുകളിലും ഇപ്പോൾ എത്താറ്. ലെവൽ ക്രോസ് ആണ് അമല പോളിന്റെ പുതിയ സിനിമ. തമിഴിനേക്കാൾ മലയാളത്തിലാണ് അമല ഇപ്പോൾ കൂടുതൽ സിനിമകൾ ചെയ്യുന്നത്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും അമല പോൾ ഇന്ന് ശ്രദ്ധ നൽകുന്നു. അടുത്തിടെയാണ് നടി അമ്മയായത്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X