അമല പോളിനെ ഒതുക്കാൻ പല വഴി നോക്കി മുൻ ഭർതൃപിതാവ്; എന്നാലിന്ന് മകന്റെ അവസ്ഥ...

വ്യക്തി ജീവിതത്തിൽ പല വിഷമഘട്ടങ്ങൾ അതിജീവിച്ച നടിയാണ് അമല പോൾ. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തെ വിവാഹം, വേർപിരിയൽ, അച്ഛന്റെ മരണം, പ്രണയ ബന്ധത്തിലെ വഞ്ചന, സാമ്പത്തികമായുണ്ടായ പ്രശ്നങ്ങൾ തുടങ്ങിയ പല ഘട്ടങ്ങൾ അമല പോൾ അഭിമുഖീകരിച്ചു. മാനസികമായി തകർന്ന് പോയിരുന്നെങ്കിലും ഇന്ന് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് അമല പോൾ കടന്ന് പോകുന്നത്.

അമലയ പൂർണമായും മനസിലാക്കുന്ന ആളാണ് ഭർത്താവ് ജ​​ഗത് ദേശായി. ഇരുവർക്കും ഒരു മകനുണ്ട്. വളരെ സ്വതന്ത്രമായ ജീവിതമാണ് അമല ഇന്ന് നയിക്കുന്നത്. അമലയുടെ സിനിമാ കരിയറിന് ​ജ​ഗത്തിന്റെ വലിയ പിന്തുണയുണ്ട്. അമലയുടെ ആദ്യ വിവാഹബന്ധത്തിൽ ഇതായിരുന്നില്ല സാഹചര്യം. സംവിധായകൻ എഎൽ വിജയ്നെ ആണ് അമല ആദ്യം വിവാഹം ചെയ്തത്. 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ പിരിഞ്ഞു.

Amala Paul

വിവാഹശേഷവും അമല പോൾ സിനിമാ രം​ഗത്ത് തുടരുന്നതിൽ എഎൽ വിജയുടെ മാതാപിതാക്കൾക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. 2019 ൽ എഎൽ വിജയ് രണ്ടാമത് വിവാഹം ചെയ്തു. ആർ ഐശ്വര്യ എന്നാണ് ഭാര്യയുടെ പേര്. ഡോക്ടറാണ് ആർ ഐശ്വര്യ. ഇരുവരും ഇന്ന് കുടുംബ ജീവിതം നയിക്കുന്നു. ഇരുവർക്കും ഒരു മകനുണ്ട്. ലെെം ലെെറ്റിൽ നിന്നും മാറി നിൽക്കുന്നയാളാണ് വിജയുടെ ഭാര്യ.

കരിയറിൽ എഎൽ വിജയ്ക്കിത് മോശം സമയമാണ്. അടുത്ത കാലത്തൊന്നും വിജയ്ക്ക് ഒരു ഹിറ്റില്ല. മദ്രാസ് പട്ടണം, ദെെവ തിരുമകൻ, താണ്ഡവം തുട‌ങ്ങിയ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനാണ് സംവിധായകനാണ് എഎൽ വിജയ്. എന്നാൽ ദേവി 2 എന്ന സിനിമയ്ക്ക് ശേഷം എഎൽ വിജയ്ക്ക് ഹിറ്റുകളേയില്ല. തലെെവി ചർച്ചയായ സിനിമയാണെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. ഒടുവിൽ പുറത്തിറങ്ങിയ മിഷൻ ചാപ്റ്റർ 1, ബൂ എന്നീ സിനിമകളും ശ്രദ്ധിക്കപ്പെട്ടില്ല.

Amala Paul Ex Husband

അമല പോളിന്റെ കരിയറിനെ എഎൽ വിജയുമായുള്ള വിവാഹവും വിവാഹ മോചനവും ബാധിച്ചിട്ടുണ്ട്. വിജയുടെ പിതാവ് അളകപ്പൻ അമല പോളിനെതിരെ പല പരസ്യ പ്രസ്താവനകളും നടത്തി. നടി വിവാഹ ശേഷം വട ചെന്നെെ ഉൾപ്പെടെയുള്ള സിനിമകളിലേക്ക് പരി​ഗണിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഈ കാസ്റ്റിം​ഗ് നടന്നില്ല. അളകപ്പന്റെ ഇടപെടലിൽ അക്കാലത്ത് തമിഴകത്ത് പല സിനിമകളും അമല പോളിന് നഷ്ടപ്പെട്ടു എന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. വേർപിരിഞ്ഞ ശേഷം തമിഴിൽ വളരെ കുറച്ച് ഹിറ്റുകളേ അമലയ്ക്കുള്ളൂ.

തമിഴ് സിനിമാ രം​ഗത്ത് വലിയ സ്വാധീനുമുള്ളയാളാണ് അളകപ്പൻ. അമല പോളിന് തമിഴിൽ അനൗദ്യോ​ഗിക വിലക്കുണ്ടെന്ന് വിവാഹമോചന സമയത്ത് അഭ്യൂഹങ്ങൾ വന്നിരുന്നു. അതേസമയം നടി തമിഴിൽ തുടർന്നും സിനിമകൾ ചെയ്തിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ തന്റെ ഭർത്താവിനെക്കുറിച്ച് അമല പോൾ സംസാരിക്കുന്നുണ്ട്. മാനിഫെസ്റ്റ് ചെയ്യാൻ എങ്ങനെയുള്ള ഭർത്താവ് വേണമെന്നൊക്കെ എഴുതുമല്ലോ. ഞാൻ ഒരുപാട് പ്രാവശ്യം റൊമാന്റിക് എന്ന് എഴുതിയെന്ന് തോന്നുന്നു. യൂണിവേഴ്സ് എനിക്ക് അത് പോലെ അത്രയധികം റൊമാന്റിക്കായ ഭർത്താവിനെ തന്നു. കുറച്ച് കുറയ്ക്കൂ ജ​ഗ് എന്നാണ് ഞാനിപ്പോൾ പറയാറ് എന്നാണ് അമല പോൾ പറഞ്ഞത്.

More from Filmibeat

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X