'മുമ്പും റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്; പക്ഷെ സംഭവിച്ചത്; അതിന്റെ ക്രെഡിറ്റ് മുഴുവൻ ജഗത്തിന് കൊടുക്കില്ല'
ആടുജീവിതത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി അമല പോൾ. ഏറെ പ്രതീക്ഷയുള്ള സിനിമ വർഷങ്ങളുടെ പരിശ്രമ ഫലമായി തിയറ്ററുകളിലെത്തുമ്പോൾ അമല പോളിന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളും ഏറെയാണ്. വിവാഹിതയും ഗർഭിണിയുമാണിന്ന് അമല പോൾ. ജഗത് ദേശായ് എന്നാണ് അമല പോളിന്റെ ഭർത്താവിന്റെ പേര്. വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങൾക്കുള്ളിൽ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും അമല ആരാധകരെ അറിയിച്ചു.
ഇപ്പോഴിതാ ജഗത്തിനെക്കുറിച്ചും ഗർഭകാലത്തെക്കുറിച്ചും സംസാരിക്കുകയാണ് അമല പോൾ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് നടി മനസ് മനസ് തുറന്നത്. ഗർഭിണിയായ ആദ്യ മൂന്ന് മാസം പൂർണ വിശ്രമം ആയിരുന്നു. എന്റെ വീടിന്റെ കോർണറുകളിലിരുന്ന് ബുക്ക് വായിക്കും. രണ്ടാം ട്രെെമെസ്റ്റർ ആയപ്പോഴേക്കും എനിക്കൊരുപാട് എനർജിയുണ്ട്. ആ ഫ്ലോയിൽ പോകുന്നു. എനർജിയില്ലെങ്കിൽ എന്നെ ഞാൻ പ്രഷർ ചെയ്യില്ല. എന്നാൽ രണ്ടാം ട്രെെമസ്റ്ററിൽ എനർജിയുള്ളതിനാൽ ഷൂട്ടുകൾ ചെയ്തെന്നും അമല പറയുന്നു.

ആദ്യ ട്രെെമസ്റ്ററിൽ എനിക്ക് മമ്മിയല്ലാതെ ആരെയും പറ്റുന്നുണ്ടായിരുന്നു. ജഗതിനെ പോലും എനിക്ക് കൈകാര്യം ചെയ്യാൻ പറ്റിയില്ല. വീട്ടിൽ കുക്ക് ഉണ്ടാക്കുന്ന ഭക്ഷണം പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. ആ സമയത്ത് മമ്മിയും ഞാനും മാത്രമായിരുന്നു വീട്ടിൽ. ഗർഭിണിയായിരിക്കുമ്പോൾ ജോലിക്ക് പോകേണ്ടി വരുന്ന സ്ത്രീകളെക്കുറിച്ചും ഈ സൗകര്യങ്ങളൊന്നും ഇല്ലാത്ത സ്ത്രീകളെക്കുറിച്ചും താൻ ആലോചിക്കാറുണ്ടെന്നും അമല വ്യക്തമാക്കി.
ജഗത്തിനൊപ്പമുള്ള ജീവിതത്തെക്കുറിച്ചും അമല പോൾ സംസാരിച്ചു. എന്റെ ഹൃദയം ഇപ്പോൾ സേഫ് ആണ്. നെർവസ് സിസ്റ്റം ശാന്തമായി. പക്ഷെ അതിന്റെ മുഴുവൻ ക്രെഡിറ്റ് ജഗത്തിന് കൊടുക്കുന്നില്ല. ഞാനും ക്രെഡിറ്റ് എടുക്കുന്നു. കാരണം അതിന് മുമ്പുളള ഒരു യാത്ര എനിക്കുണ്ട്. റിലേഷൻഷിപ്പൊന്നും ഇല്ലാത്ത ഒരു യാത്ര. അത് തുടക്കത്തിൽ ഒരു ടഫ് ജേർണി ആയിരുന്നു. പക്ഷെ ഞാനതിലൂടെ കടന്ന് പോയി. എളുപ്പം അല്ലായിരുന്നു. പക്ഷെ എനിക്ക് അഭിമാനമുണ്ട് . ആ പാത തെരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ ഞാനിവിടെ എത്തില്ല. ഒരു പക്ഷെ എനിക്കൊരു പങ്കാളി ഉണ്ടായിരുന്നിരിക്കാം. പക്ഷെ ഇത്രയും സന്തോഷം ഉണ്ടാകണമെന്നില്ല.

ഇതിന് മുമ്പും എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. അത് വർക്ക് ഔട്ടായില്ല. പക്ഷെ ജഗിന്റെ കൂടെ എങ്ങനെയോ അത് വർക്ക് ഔട്ട് ആകുന്നുണ്ടെന്നും അമല പോൾ വ്യക്തമാക്കി. മാനസികമായി തളർത്തിയ ഒരു പ്രൊജക്ടിനെക്കുറിച്ചും അമല സംസാരിച്ചു. 'രഞ്ജിഷ് ഹി സഹി' എന്ന ഹിന്ദി സീരീസ് ചെയ്തിരുന്നു. പർവീൺ ബാബിയുടെ ബയോപിക്. വല്ലാതെ ആ ക്യാരക്ടറിന് വേണ്ടി പുഷ് ചെയ്തു. എനിക്കതിന് ശേഷം തെറാപ്പിയൊക്കെ എടുക്കേണ്ടി വന്നു. മാനസികമായി ബാധിച്ചു.
അത് കഴിഞ്ഞപ്പോഴാണ് എന്റെ മാനസികാരോഗ്യം വിട്ട് ഒന്നും ചെയ്യരുതെന്ന് മനസിലാക്കി. നമ്മുടെ ഇരുപതുകളുടെ തുടക്കത്തിൽ എല്ലാത്തിനോടും ഭ്രാന്തായിരിക്കും. പെർഫെക്ഷനിസം നോക്കും. പയ്യെ പയ്യെ മുപ്പതുകളിലേക്ക് എത്തുമ്പോൾ പ്രയോരിറ്റികൾ മാറും. സമാധാനമുള്ള അന്തരീക്ഷത്തിൽ എന്ത് ചെയ്യാൻ പറ്റും എന്നതിലേക്ക് ഷിഫ്റ്റ് ആയി. ഇപ്പോൾ എനിക്ക് കഠിനാധ്വാനം എന്നാൽ മുമ്പത്തെ പോലെയല്ലെന്നും അമല പോൾ വ്യക്തമാക്കി.


Click it and Unblock the Notifications