ഞാൻ കാത്തിരിക്കുകയായിരുന്നു, ജഗത്തിനെ കണ്ടു, വിവാഹവും; ഹണിമൂൺ ഫേസ് ഗർഭിണിയായപ്പോൾ; അമല പോൾ
ആടുജീവിതത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി അമല പോൾ. നായകനായ പൃഥിരാജിനെ പോലെ തന്നെ അമലയ്ക്കും വലിയ പ്രതീക്ഷയുള്ള സിനിമയാണ് ആടുജീവിതം. കരിയറിനൊപ്പം ജീവിതത്തിലും അമലയ്ക്ക് ഇന്ന് വിശേഷങ്ങളേറെയാണ്. അടുത്തിടെ വിവാഹിതയായ നടി ഗർഭിണിയാണ്. ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അമലയിന്ന്. ജഗത് ദേശായ് എന്നാണ് അമല പോളിന്റെ ഭർത്താവിന്റെ പേര്. കരിയറിലെയും ജീവിതത്തിലെയും വിവിധ ഘട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അമല പോൾ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അമല പോൾ മനസ് തുറന്നത്.
കരിയറിൽ ബ്രേക്ക് എടുത്ത് തിരിച്ച് വരുമ്പോൾ ആശങ്കയുണ്ടായിരുന്നെന്ന് അമല പോൾ തുറന്ന് പറഞ്ഞു. പേടി ഉണ്ടായിരുന്നില്ല. പക്ഷെ കുറച്ച് ഇൻസെക്യൂർ ആയിരുന്നു. കാരണം നമ്മുടെ ചുറ്റുമുള്ളവരെല്ലാം പറയുന്നത് അങ്ങനെ ചെയ്യരുതെന്നാണ്. ബ്രേക്ക് എടുത്താൽ എല്ലാവരും മറന്ന് പോകും, പിന്നെ ഇൻഡസ്ട്രിയിൽ സ്പേസ് ഉണ്ടാകില്ല എന്നാണ്. വർക്ക് ചെയ്യ്, എന്നാലേ ഇതിൽ നിന്നും പുറത്ത് വരാൻ പറ്റൂ, ഇങ്ങനെ ഇരുന്നാൽ ഇരുന്ന് പോകും എന്നാണ് എല്ലാവരും പറയുന്നത്.

ആരും നിനക്കിപ്പോൾ എന്താണ് വേണ്ടതെന്ന് ചോദിക്കുന്നില്ല. പക്ഷെ എന്റെയുള്ളിൽ എനിക്ക് വ്യക്തമായി അറിയാമായിരുന്നെന്ന് നടി വ്യക്തമാക്കി. എന്റെ മാനസികാരോഗ്യം ആണ് പ്രധാനം, അഭിമുഖീകരിച്ചേ പറ്റൂ എന്ന്. ഞാൻ എന്തിനാണ് പേടിക്കുന്നത്. ഞാൻ ഇത്രയും വലിയ പൊസിഷനിൽ എത്തുമെന്ന് ആർക്കും അറിയില്ലായിരുന്നു. എനിക്ക് പോലും അറിയില്ലായിരുന്നു. ദൈവത്തിന്റെ അനുഗ്രഹമാണ്. ഇനി അങ്ങോട്ടും എനിക്ക് വിധിച്ചത് നടക്കും.
സിനിമയല്ലെങ്കിൽ വേറൊന്ന് നടക്കും. അത് ഞാൻ അംഗീകരിച്ചു. ഈ വിഷമഘട്ടത്തിൽ നിന്നും പുറത്ത് കടക്കുമ്പോൾ മെച്ചപ്പെട്ട ജീവിതം ആയിരിക്കും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. അന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചതിൽ ഇന്ന് തനിക്ക് അഭിമാനമുണ്ടെന്നും അമല പോൾ വ്യക്തമാക്കി. ബാലൻസ്ഡ് ലൈഫ് ആണ് എനിക്കിഷ്ടം. വർക്ക് വർക്ക് എന്ന് പറഞ്ഞ് പോകാൻ പറ്റില്ല. പൂർണമായും സ്പിരിച്വാലിറ്റിയിലേക്കും പോകാൻ പറ്റില്ല. ഒരു ബാലൻസ് കണ്ടെത്താനാണ് താൻ ശ്രമിക്കുന്നതെന്നും അമല പോൾ വ്യക്തമാക്കി.

ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെ ആസ്വദിക്കുന്നെന്നും അമല പോൾ പറയുന്നു. 2022 ആയപ്പോഴേക്കും ജീവിതത്തിൽ പുതിയൊരു അധ്യായം തുടങ്ങാൻ കാത്തിരിക്കുകയായിരുന്നു. അങ്ങനെയാണിത് സംഭവിച്ചത്. ജഗത്തിനെ കണ്ടു. വിവാഹം ചെയ്തു. കുഞ്ഞ് വരാൻ പോകുന്നു. എന്റെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ആസ്വദിച്ച് തുടങ്ങി. ആദ്യമായാണ് ഇത്ര ഭാരം കൂടുന്നത്. മാതൃത്വത്തിലേക്ക് എന്നെ തയ്യാറെടുപ്പിക്കുകയാണ്. ആ തോന്നലുകൾ വന്ന് തുടങ്ങി.
തുടക്കത്തിൽ ഒന്നും തോന്നിയില്ല. എന്നാൽ വയർ വന്നപ്പോൾ ഇത് സത്യമാണ്, എന്റെയുള്ളിൽ ഒരു ജീവനുണ്ടെന്ന് മനസിലാക്കി. പിള്ളേരെ കാണുമ്പോഴൊക്കെ വേറെ ഇമോഷനാണിപ്പോൾ വരുന്നത്. ജഗത് ബ്യൂട്ടിഫുൾ സോൾ ആണ്. സ്നേഹിക്കപ്പെടുന്നെന്ന് എന്നിൽ എപ്പോഴും തോന്നിപ്പിക്കുന്നു. ഭയങ്കര പ്രൊട്ടക്ടീവ് ആണ്. അണ്ടർസ്റ്റാൻഡിംഗ് ആണ്. എല്ലാം നല്ല രീതിയിൽ പോകുന്നു.
ഞങ്ങൾ ഡേറ്റ് ചെയ്ത് കുറച്ച് കഴിഞ്ഞപ്പോൾ തന്നെ വിവാഹം കഴിഞ്ഞു. ഇപ്പോൾ കുഞ്ഞ് വരുന്നു. പ്രഗ്നൻസിയിലൂടെയാണ് ഹണിമൂൺ ഫേസ് ഞങ്ങൾ ആസ്വദിക്കുന്നത്. അതിന് ജഗത് ഒരുപാട് സഹായിക്കുന്നുണ്ട്. ഞാൻ ക്ഷീണിച്ചെന്ന് പറഞ്ഞാലും എന്റെ കംഫർട്ട് സോണിൽ നിന്നും പുഷ് ചെയ്ത് എല്ലാ ദിവസവും ജഗത് തന്നെ പുറത്ത് കൊണ്ട് പോകുമെന്നും അമല പോൾ വ്യക്തമാക്കി.


Click it and Unblock the Notifications