പേളി മാണി ​ഗർഭിണിയായപ്പോഴാണ് ഞാനത് പറയുന്നത്; ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് പിന്നിൽ; അമല പോൾ

ജീവിതത്തിലെ സന്തോഷകരമായ ഘട്ടത്തിലൂടെയാണ് നടി അമല പോൾ കടന്ന് പോകുന്നത്. വ്യക്തി ജീവിതത്തിൽ ആദ്യമായി അമ്മയാകാൻ പോകുന്നു. കരിയറിലാണെങ്കിൽ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആട് ജീവിതം റിലീസിനൊരുങ്ങുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അമല പോൾ വിവാഹിതയായത്. ജ​ഗത് ദേശായി എന്നാണ് ഭർത്താവിന്റെ പേര്. വിവാഹം കഴിഞ്ഞതിനെ പിന്നാലെ താൻ ​ഗർഭിണിയാണെന്ന സന്തോഷ വാർത്തയും അമല പോൾ പങ്കുവെച്ചു.

ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് അമല പോൾ. കരിയറിലെ നേട്ടങ്ങൾക്കപ്പുറം ജീവിതത്തിൽ സന്തോഷത്തിനാണ് അമല ഇന്ന് പ്രാധാന്യം നൽകുന്നത്. വിഷമകരമായ പല ഘട്ടങ്ങളെയും അഭിമുഖീകരിച്ച അമല തന്റെ കരിയറിനെയും ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണിപ്പോൾ. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജീവിതത്തിലെ പുതിയ തുടക്കങ്ങളെക്കുറിച്ച് അമല പോൾ സംസാരിച്ചു.

Amala Paul

മനുഷ്യരെന്ന നിലയിൽ എല്ലാ ദിവസവും എണീക്കുമ്പോൾ പുതിയ തുടക്കമാണ്. ഒരു പ്രൊജക്ട് ചെയ്യുമ്പോഴും ജീവിതത്തിൽ പുതിയ ചോയ്സുകളെടുക്കുമ്പോഴുമെല്ലാം റീ സ്റ്റാർട്ട് ആണ്. ഈ 32 വയസിൽ ഒരു കിന്റർ ​ഗാർഡനിൽ എത്തിയ പോലെയാണ്. മുപ്പത് വരെ ഒരുപാട് ട്രയൽ ആന്റ് ഇറർ ഉണ്ടായി. പക്ഷെ ഇപ്പോൾ ഒരു ഒഴുക്കിൽ വന്ന പോലെ. മികച്ച തീരുമാനങ്ങൾ എനിക്കിപ്പോൾ എടുക്കാൻ കഴിയുമെന്ന് തോന്നുന്നു. എന്റെ ആവശ്യങ്ങൾ മറ്റെന്തിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നു. സമാധാനത്തിനും ധൃ‍തി പിടിക്കാത്ത ജീവിതത്തിനും താനിന്ന് പ്രാധാന്യം നൽകുന്നെന്നും അമല പോൾ വ്യക്തമാക്കി.

പല ഘട്ടങ്ങളിൽ പല ആളുകളുടെയും അഭിപ്രായങ്ങളും ഉപദേശങ്ങളും താൻ തേടാറുണ്ടെന്നും അമല പറയുന്നു. ചിലപ്പോൾ അമ്മ ആയിരിക്കും. ചിലപ്പോൾ സഹോദരൻ. ചില സുഹൃത്തുക്കളുണ്ട്. പേളി മാണി കുറെ പ്ര​ഗ്നൻസി, മദർഹുഡ് ടിപ്സൊക്കെ തരും. പേളി ആദ്യം ​ഗർഭിണിയായപ്പോഴാണ് എനിക്ക് ​ഗർഭിണിയാകണമെന്ന് പേളിയോട് പറയുന്നത്. പേളിയുടെ സഹോദരിയും ഞാനും ഒരുമിച്ചാണ് പഠിച്ചത്. ഞങ്ങൾക്ക് 13-14 വയസ് മുതൽ അറിയാം.

Amala Paul  Pearle Maaney

സുരേഷേട്ടൻ (സുരേഷ് ​ഗോപി) എനിക്കൊരു മെന്റർ ആണ്. ജീവിതത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമൊക്കെ സംസാരിക്കുമെന്നും അമല പോൾ വ്യക്തമാക്കി. ജീവിതത്തിലുണ്ടായ മോശം ഘട്ടങ്ങളെക്കുറിച്ചും അമല സംസാരിച്ചു. മാനസികമായ തകർന്ന് പോയ ഘട്ടത്തിലൂടെ പോയിട്ടുണ്ട്. ഒരു ദിവസം ഞാൻ എന്റെ സന്തോഷം കണ്ടെത്തുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. അതിലൊക്കെ ഇപ്പോൾ എത്തി നിൽക്കുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത ഒരു ഘ‌ട്ടം എനിക്കുണ്ടായി‌ട്ടുണ്ട്.

17 വയസ് മുതൽ ക്യാമറയും സ്റ്റേജുമായി ഫുൾ ഔട്ട് ​ഗോയിം​ഗായിട്ടുള്ള കുട്ടിയായിരുന്നു ഞാൻ. അങ്ങനെയൊരു സമയത്തിലൂടെ പോകുമ്പോൾ ഈ മെറ്റീരിലിസ്റ്റിക് സക്സസ് ഒന്നുമായി തോന്നില്ല. നമ്മുടെ സന്തോഷവവും മാനസികാരോ​ഗ്യവും വീണ്ടും കണ്ടെത്താനേ തോന്നൂയെന്നും അമല പോൾ വ്യക്തമാക്കി. ലെവൽ ക്രോസ്, ദ്വിജ തുടങ്ങിയവയാണ് അമല പോളിന്റെ പുറത്തിറങ്ങാനുള്ള സിനിമകൾ. ചെറിയൊരു ഇടവേളയ്ക്ക് ശേഷം അടുത്ത കാലത്താണ് അമല സിനിമാ രം​ഗത്ത് സജീവമായി തുടങ്ങിയത്. ഇതിനിടെയാണ് നടി വിവാഹിതയായത്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X