​ഗർഭിണിയായി, ഉടനെ വിവാഹം; പിന്നീ‌ടാണ് ജ​ഗത് അറിയുന്നത്; ഭർത്താവിനെക്കുറിച്ച് അമല പോൾ

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് നടി അമല പോൾ ഇന്ന് കടന്ന് പോകുന്നത്. മകൻ ഇലെെയ്ക്കും ഭർത്താവ് ജ​ഗത് ദേശായിക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു. ഒപ്പം കരിയറിലും നേട്ടങ്ങൾ. ജ​ഗത് ദേശായി ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമുള്ള മാറ്റത്തെക്കുറിച്ച് അമല പോൾ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.

തന്നെ പൂർണമായും മനസിലാക്കുന്നയാളാണ് ജ​ഗത്തെന്നും ഇപ്പോഴാണ് യഥാർത്ഥ പ്രണയമെന്താണെന്ന് താൻ മനസിലാക്കുന്നതെന്നും അമല പോൾ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാ​ഹ ബന്ധം വേർപിരിഞ്ഞ അമലയ്ക്ക് പിന്നീട് പ്രണയത്തകർച്ചകളും ഉണ്ടായിട്ടുണ്ട്. വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് പോകുമ്പോഴാണ് ജ​ഗത് ദേശായിയുടെ കടന്ന് വരവ്. വളരെ പെട്ടെന്ന് അടുത്ത ഇരുവരും വെെകാതെ വിവാഹവും ചെയ്തു. ജെഎഫ്ഡബ്ല്യു വേദിയിൽ പുരസ്കാരം വാങ്ങവെ ഭർത്താവിനെക്കുറിച്ച് അമല പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Amala Paul

ജ​ഗത്തും ഞാനും ഡേറ്റ് ചെയ്യുമ്പോൾ ഞാൻ നടിയാണെന്ന് അവനോട് പറഞ്ഞിരുന്നില്ല. ഒരു പ്രെെവറ്റ് ഇൻസ്റ്റ​ഗ്രാം അക്കൗണ്ടൊക്കെയാണ് ആൾക്ക് ആദ്യം കൊടുത്തത്. പിന്നീട് ​ഗർഭിണിയായി. വെെകാതെ വിവാഹം ചെയ്തു. ​പ്രെ​ഗ്നെന്റായി വീട്ടിലിരിക്കുമ്പോഴാണ് പുള്ളി എന്റെ സിനിമകൾ ഓരോന്നായി കാണാൻ തുടങ്ങുന്നത്. അവാർഡ് ഷോകൾ ഒത്തിരി കാണും. എനിക്ക് അവാർഡ് ലഭിക്കുന്നതും റെ‍ഡ് കാർപറ്റിലും സ്റ്റേജിലും ഞാൻ സംസാരിക്കുന്നത് കണ്ട് ജ​ഗത്തിന് അത്ഭുതമായി. ​

എട്ട് മാസം ​ഗർഭിണിയായി വീട്ടിലിരിക്കുമ്പോൾ അവാർ‌ഡ് ലഭിക്കുന്നത് ലെെവ് ആയി എപ്പോഴാണ് കാണാൻ പറ്റുകയെന്ന് ഒരു ദിവസം ജ​ഗത് ചോദിച്ചു. എപ്പോഴാണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ഉടനെയുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ ആ നിമിഷം സംഭവിച്ചെന്നും അമല പോൾ വേദിയിൽ പറഞ്ഞു. മികച്ച മലയാള നടിക്കുള്ള ജെഎഫ്ഡബ്ല്യു ക്രിട്ടിക് പുരസ്കാരമാണ് അമല പോളിന് ലഭിച്ചത്. ലെവൽ ക്രോസ് എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. നേരത്തെയും ജ​ഗത്തിനൊപ്പം ജീവിതം തുടങ്ങിയതിനെക്കുറിച്ച് അമല പോൾ സംസാരിച്ചിട്ടുണ്ട്.

Amala Paul

ജ​ഗത്തിന് കണ്ടുമുട്ടി ഒരു മാസമായപ്പോഴേക്കും ​ഗർഭിണിയായി. ഞങ്ങളുടെ റിലേഷൻഷിപ്പിന്റെ തുടക്കം മുതൽ കുഞ്ഞും ഭാ​ഗമാണ്. ഞങ്ങൾ മൂന്ന് പേരും ഒരു ടീമാണ്. ബഹളമോ വാശിയോ ഒന്നുമില്ലാതെ അവൻ ഞങ്ങളുടെയടുത്ത് കംഫർട്ടബിളാണ്. അവനെ കുഞ്ഞായല്ല. ഞങ്ങളിൽ ഒരാളായാണ് കാണുന്നതെന്ന് അന്ന് അമല പോൾ വ്യക്തമാക്കി.

ജ​ഗത്താണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്. പ്രെ​ഗ്നെന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര ടെൻഷനുണ്ടായിരുന്നു. ഇനിയെന്തായിരിക്കും ഭാവി എന്ന് ചിന്തിച്ചിരുന്നു. കരിയറുണ്ട്. ഒരു ഐഡിയയുമില്ലാത്ത കാര്യമാണല്ലോ. എനിക്ക് ഏറ്റവും കൂടുതൽ ധൈര്യം തന്നത് ജ​ഗത്താണ്. എന്തായാലും കുഞ്ഞിനെ വേണം. എന്തുകൊണ്ട് ഇപ്പോൾ ആയിക്കൂട എന്ന് ചോദിച്ചു. ഒപ്പമുണ്ടാകും എന്ന് പറഞ്ഞിരുന്നു. അത് പോലെ തന്നെയുണ്ട്. ജ​ഗത് ഇല്ലാതെ ഈ ഘട്ടത്തിലൂടെ പോകുന്നത് തനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലെന്നും ​ഗർഭിണിയായ സമയത്ത് അമല പോൾ പറയുകയുണ്ടായി.

അമ്മയായ ശേഷം അഭിനയിക്കുമോ എന്ന് ഒരുപാട് പേർ ചോ​ദിച്ചിട്ടുണ്ട്. എനിക്കാ ചോദ്യം തന്നെ മനസിലാകുന്നില്ല. പ്രെ​ഗ്നൻസി ഒരു പരിമിതിയല്ലെന്നും അമല പോൾ വ്യക്തമാക്കി. ലെവൽ ക്രോസ് ആണ് അമല പോളിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ആസിഫ് അലി, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ അമലയ്ക്കൊപ്പം പ്രധാന വേഷം ചെയ്തത്.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X