എന്തിനാണ് ഇത്തരം സീനുകൾ ചെയ്യുന്നത്? പറഞ്ഞിട്ട് കാര്യമില്ല; അമ്മയുടെ പ്രതികരണത്തെക്കുറിച്ച് അമല പോൾ

മലയാളം സിനിമയിൽ നിന്നും തമിഴ്, തെലുങ്ക് സിനിമയിലേക്ക് എത്തി വിജയം കൈവരിച്ച ഒരുപാട് നായികമാർ ഉണ്ട്. നയൻതാര മുതൽ പ്രിയ വാര്യർ വരെ നീളുന്നതാണ് ആ നിര. ഇത്തരത്തിൽ തമിഴ് സിനിമാ ലോകം ഇരു കൈയും നീട്ടി സ്വീകരിച്ച മലയാളി താരമാണ് അമല പോൾ. മലയാളത്തിൽ സഹ നടി വേഷങ്ങൾ ചെയ്യവെ ആണ് അമല തമിഴ് സിനിമയിലേക്ക് ചുവട് മാറുന്നത്.

മൈന എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ അമല പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായിക നടിയായി. മലയാളത്തിൽ പിന്നീട് റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയ കഥ തുടങ്ങിയ സിനിമകളിലൂടെ ഹിറ്റുകൾ സൃഷ്ടിക്കുകയും ചെയ്തു.

എന്നാൽ 2017 ഓടെ ഇരുവരും വേർപിരിഞ്ഞു

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെ ആണ് അമല പോൾ വിവാഹം കഴിക്കുന്നതും സിനിമാ രം​ഗത്ത് നിന്ന് മാറുന്നത്. സംവിധായകൻ എഎൽ വിജയ് ആയിരുന്നു അമലയെ വിവാഹം കഴിച്ചത്. എന്നാൽ 2017 ഓടെ ഇരുവരും വേർപിരിഞ്ഞു. അമല വീണ്ടും സിനിമകളിൽ സജീവമാവുകയും ചെയ്തു.

 അമല പോൾ നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്

കരിയറിൽ പിന്നീട് തിരിച്ചടികളും അമലയ്ക്ക് വന്നിരുന്നു. ഒരു വർഷത്തോളം വ്യക്തിപരമായ പ്രശ്നങ്ങളും മറ്റും മൂലം അമല സിനിമാ ലോകത്ത് നിന്നും മാറി നിന്നു. ഇപ്പോഴിതാ ടീച്ചർ എന്ന സിനിമയിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ് അമല. അതിരൻ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ വിവേക് ആണ് ടീച്ചർ സംവിധാനം ചെയ്തിരിക്കുന്നത്.

മഞ്ജു പിള്ള, ഹക്കിം ഷാ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അമല പോൾ നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

എന്തിനാണ് അമലേ ഇങ്ങനത്തെ സീനൊക്കെ ചെയ്യുന്നത് എന്ന് മമ്മി ചോദിച്ചു

'സിനിമകൾ തെര‍ഞ്ഞെടക്കുന്നത് ഞാൻ തന്നെയാണ്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ വീട്ടുകാരോട് ചോദിക്കും. നെറ്റ്ഫ്ലിക്സിൽ പിട്ടകാതലും എന്ന തെലുങ്ക് ആന്തോളജി ഉണ്ടായിരുന്നു. അത് കണ്ടിട്ട് എന്തിനാണ് അമലേ ഇങ്ങനത്തെ സീനൊക്കെ ചെയ്യുന്നത്, അയ്യേ എന്ന് മമ്മി ചോദിച്ചു. മമ്മിയെ പിന്നെ പറഞ്ഞ് മനസ്സിലാക്കും. പിട്ട കാതലുവിൽ ഭാര്യയെ സംശയമുള്ള ഭർത്താവ് ആണ്'

വൈൽഡ് ആയ ഇമാജിനേഷൻ ആണല്ലോ ഞാൻ കാണിക്കേണ്ടത്

അയാളുടെ ഭാര്യ വേറെ ഒരാളുടെ കൂടെ ആണെന്ന് അയാൾ സംശയിക്കുകയാണ്. അവരൊരുമിച്ച് ചെസ് കളിക്കുന്നു എന്ന് അയാൾ സംശയിക്കില്ലല്ലോ. അതിന്റെ വൈൽഡ് ആയ ഇമാജിനേഷൻ ആണല്ലോ ഞാൻ കാണിക്കേണ്ടത്. ഇങ്ങനെയൊക്കെ മമ്മിയോട് പറയും. എന്ത് പറഞ്ഞിട്ടെന്താ കാര്യം എന്നായിരിക്കും മമ്മിയുടെ ഭാവമെന്നും അമല പോൾ പറഞ്ഞു. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം.

കുറച്ച് കഴിയുമ്പോൾ അവിടെ നിന്ന് ഒരു കൂർക്കംവലി കേൾക്കാമെന്നും അമല പോൾ

മമ്മി എന്റെ സിനിമ കണ്ട് ഉറങ്ങിപ്പോയിട്ടുണ്ട്. മമ്മി ഉറങ്ങാത്ത സിനിമ ആണെങ്കിൽ അത് ഭയങ്കര സിനിമ ആയിരിക്കും. ചില തെലുങ്ക് സിനിമയൊക്കെ കാണിക്കുമ്പോൾ മമ്മിക്ക് ഭാഷ അറിയില്ല. കുറച്ച് കഴിയുമ്പോൾ അവിടെ നിന്ന് ഒരു കൂർക്കംവലി കേൾക്കാമെന്നും അമല പോൾ തമാശയോടെ പറഞ്ഞു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X