ആ വിവാഹം അമ്മയുടെ ആഗ്രഹം, അവരോട് ഞാൻ ക്ഷമിച്ചു, ജഗതിന്റെ കാര്യത്തിൽ എനിക്ക് ക്ലാരിറ്റിയുണ്ടായിരുന്നു; അമല
വെറും പതിനേഴ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് മൈനയിലൂടെ അമല പോളിന്റെ ജീവിതം അടിമുടി മാറിയത്. നീലത്താമരയിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചാണ് അമല സിനിമയിലേക്ക് എത്തിയത്. ഒരു മലയാള സിനിമ ചെയ്തശേഷം നേരെ തമിഴിലേക്ക് പോയ അമല അവിടെ രണ്ട് സിനിമകൾ ചെയ്തശേഷമാണ് മൈന സംഭവിക്കുന്നത്. അതിനുശേഷം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ സൂപ്പർ താരങ്ങളുടെ വരെ നായികയായി.
എങ്കിലും അന്നും ഇന്നും അമലയെ കാണുമ്പോൾ പ്രേക്ഷകർക്ക് ആദ്യം ഓർമ വരിക മൈനയിലെ പ്രകടനമാണ്. മുപ്പത്തിമൂന്നുകാരിയായ അമല ഭാര്യയും ഒരു വയസുകാരൻ ഇളൈയുടെ അമ്മയുമായിട്ടും സിനിമയിൽ സജീവമാണ്. താരത്തിന്റെ സിനിമ ജീവിതത്തെക്കാൾ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ളത് വ്യക്തി ജീവിതത്തിലുണ്ടായിട്ടുള്ള സംഭവങ്ങളാണ്.

നടിയുടെ ആദ്യ വിവാഹം സംവിധായകൻ എ.എൽ വിജയിമായിട്ടായിരുന്നു. അന്ന് വെറും 23 വയസ് മാത്രമെ അമലയ്ക്കുണ്ടായിരുന്നുള്ളു. പ്രണയ വിവാഹമായിരുന്നുവെങ്കിലും ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായിരുന്നില്ല. മൂന്ന് വർഷം കഴിഞ്ഞപ്പോൾ ഇരുവരും വിവാഹമോചിതരായി. പിന്നീട് യാത്രകളും അഭിനയവും എല്ലാമായി തിരക്കിലായിരുന്നു അമല.
2022 മുതലാണ് അമലയുടെ ജീവിതത്തിൽ വീണ്ടും ട്വിസ്റ്റ് സംഭവിക്കുന്നതും ജഗത് ദേശായി നടിയുടെ ജീവിതത്തിലേക്ക് വരുന്നതും. യാത്രകയ്ക്കിടെ അമല പരിചയപ്പെട്ട വ്യക്തിയാണ് ബിസിനസുകാരനായ ജഗത്. സൗഹദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന വിവാഹത്തിൽ പ്രേക്ഷകർക്ക് അറിവില്ലാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണിപ്പോൾ അമല.
ജെഎഫ്ഡബ്ലുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ജീവിതത്തിൽ ഇതുവരെ എടുത്ത തീരുമാനങ്ങളിൽ തനിക്ക് ഏറ്റവും ക്ലാരിറ്റിയുണ്ടായിരുന്നത് ജഗതിനെ പങ്കാളിയായി സ്വീകരിക്കാം എന്നതിലായിരുന്നുവെന്ന് അമല പറയുന്നു. താലികെട്ടിന്റെ സമയത്ത് ആനന്ദകണ്ണീർ പൊഴിക്കുന്ന അമലയുടെ ഫോട്ടോ വൈറലായിരുന്നു.
വിവാഹസമയത്ത് മനസിൽ വേറൊരു ചിന്തയും ഇല്ലായിരുന്നു. ലൈഫിൽ എടുത്ത തീരുമാനങ്ങളിൽ ക്ലാരിറ്റി ഉണ്ടായിരുന്നത് ജഗതിനെ വിവാഹം ചെയ്യുക എന്നതിൽ മാത്രമായിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരമാണ് പള്ളിയിൽ വെച്ച് വിവാഹം നടന്നത്. ഞങ്ങൾ രണ്ട് മതത്തിൽപ്പെട്ടവരായതുകൊണ്ട് പള്ളിയിൽ വെച്ച് താലികെട്ട് നടക്കുമോ ഇല്ലയോയെന്ന് ഉറപ്പില്ലായിരുന്നു. ഒരുപാട് ശ്രമിച്ച് അവസാനം അനുവാദം കിട്ടി.

വിവാഹത്തിന് തലേദിവസം പോയി അമ്മയും അമ്മയുടെ സുഹൃത്തും ചേർന്നാണ് എനിക്ക് വെഡ്ഡിങ് സാരി വാങ്ങിയത്. ബ്ലൗസ് പോലും കറക്ട് ഫിറ്റിയിരുന്നു. ഇന്റിമേറ്റ് വെഡ്ഡിങ് ആയിരുന്നു. എന്റേയും ജഗതിന്റേയും നന്മയും സന്തോഷവും ആഗ്രഹിക്കുന്നവരായിരുന്നു അന്ന് ചടങ്ങിൽ പങ്കെടുത്തവർ എല്ലാം. അന്ന് ജഗതിനെ കാണാൻ ഒരു മല്ലു അച്ചായനെപ്പോലെയായിരുന്നു.
എന്റെ ബന്ധുക്കളാണ് ജഗതിനെ മുണ്ട് ഉടുപ്പിച്ചതെന്നും അമല പറയുന്നു. മകനെ കുറിച്ചും താരം മനസ് തുറന്നു. ഇളൈയുടെ എക്സ്പ്രഷനൊക്കെ എന്റേത് പോലെയാണ്. ഇമോഷണൽ ഇന്റലിജൻസുണ്ട്. ഞാനും ചെറുപ്പത്തിൽ അതുപോലെയായിരുന്നു. എല്ലാവരുടേയും അടുത്ത് അവൻ പോകില്ല. കുറച്ച് നേരം നിരീക്ഷിച്ചശേഷം താൽപര്യം തോന്നിയാലേ പോകു. ആ ഗുണം അവനുള്ളത് എനിക്ക് വളരെ ഇഷ്ടമാണ്.
അവൻ അവനെ സംരക്ഷിക്കാനായി ഒരു ബൗണ്ടറി വെച്ചിട്ടുണ്ടെന്നത് നല്ല കാര്യമായി തോന്നി. പ്രസവിച്ച് 21 ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ വീണ്ടും വർക്ക് ചെയ്യാൻ തുടങ്ങി. ആ 21 ദിവസത്തിനുള്ളിലാണ് ആയുർവേദ ട്രീറ്റ്മെന്റ് എല്ലാം പൂർത്തിയാക്കിയത്. പ്രമോഷൻസ് ചെയ്ത് കൊണ്ടായിരുന്നു തുടക്കമെന്നും അമല പറയുന്നു.
വേദനിപ്പിച്ച ആളുകളോട് ക്ഷമിക്കുന്ന ആളാണ് താനെന്നും നടി പറയുന്നു. മനസുകൊണ്ട് ക്ഷമിക്കുമ്പോൾ ആ വിഷയത്തിൽ നിന്നും മോചനം കിട്ടിയത് പോലെ തോന്നും. മാത്രമല്ല അവരൊന്നും എന്റെ ഹൃദയത്തിൽ അത്തരത്തിൽ ഒരു സ്ഥാനം പോലും അർഹിക്കുന്നവരുമല്ലെന്നും നടി കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











