​ഞങ്ങൾ രണ്ട് പെൺകുട്ടികൾക്ക് മുന്നിൽ ജ​ഗത്ത്; ആ​ദ്യമായി കണ്ടതിങ്ങനെ; അമല പോൾ പറയുന്നു

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് അമല പോൾ ഇന്ന് കടന്ന് പോകുന്നത്. ഭർത്താവ് ജ​ഗത് ദേശായിയുടെ വരവും കുഞ്ഞിന്റെ ജനനവും അമലയുടെ ജീവിതത്തെ മാറ്റി മറിച്ചു. തന്നെ പൂർണമായും മനസിലാക്കുന്ന പങ്കാളിയാണ് ജ​ഗത്തെന്ന് അമല പോൾ പറയുന്നത്. ജ​ഗത്തിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും അമ്മയായതിനെക്കുറിച്ചും സംസാരിക്കുകയാണ് അമല പോൾ. ജെഎഫ്ഡബ്ല്യുവുിമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.

കുഞ്ഞിനെ ഞങ്ങൾക്ക് ദെെവം അയച്ചതാണ്. ഏത് ഡയരക്ഷനിൽ പോകണമെന്ന് അറിയാതെ ഇരിക്കുമ്പോൾ കുഞ്ഞ് ശരിയായ പാത കാണിച്ച് തന്നു. ഞാനും ജ​ഗതും മീറ്റ് ചെയ്ത് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഞാൻ ​ഗർഭിണിയായി. പിന്നീടാണ് വിവാഹം ചെയ്തത്. കുഞ്ഞ് ഞങ്ങളുടെ ബന്ധത്തെ നർച്വർ ചെയ്തു. കുഞ്ഞില്ലായിരുന്നെങ്കിൽ ഏത് ഡയരക്ഷനിൽ പോകുമായിരുന്നെന്ന് അറിയില്ല. എന്നാൽ കുഞ്ഞ് വന്നതോടെ ഈഗോയെ സറണ്ടർ ചെയ്ത് കുഞ്ഞിന് മുൻ​ഗണന കൊടുത്തു. അതിനാൽ ഞങ്ങളുടെ റിലേഷൻഷിപ്പ് വളരെ ഹെൽത്തിയായി.

Amala Paul

ക്ഷമ ഇല്ലാത്ത ആളായിരുന്നു ഞാൻ. അത് കൊണ്ട് ഒരുപാട് തെറ്റുകളും പറ്റി. എന്നാൽ കുഞ്ഞ് വന്ന ശേഷം ക്ഷമ വന്നു. അത് അത്ഭുതമാണ്. മാതൃത്വം പറഞ്ഞറിയിക്കാൻ പറ്റില്ല. അത് അനുഭവിക്കേണ്ടതാണെന്നും അമല പോൾ പറഞ്ഞു. മാനസികമായി തകർന്ന് പോയിരുന്ന താൻ പഴയ സന്തോഷങ്ങളിലേക്ക് തിരിച്ച് വന്ന ശേഷമാണ് ജ​​ഗത്തിനെ കണ്ടുമുട്ടുന്നതെന്നും അമല പോൾ പറയുന്നു. ചിരിക്കാൻ പോലും കഴിയാത്ത സമയമുണ്ടായിരുന്നു. ഇതിൽ നിന്നും തിരിച്ച് വന്ന് ഹാപ്പിയായി തായ്ലന്റിൽ സ്കൂട്ടിയിൽ ചുറ്റി. ആ സമയത്ത് ഒരുപാട് സിനിമാറ്റിക് മൊമന്റുകളുണ്ടായിരുന്നു. ഏറ്റവും സന്തോഷകരമായ സമയത്താണ് ജ​ഗത്തിനെ കാണുന്നത്.

​ഗോവയിൽ ഒരു ഫാമിലി വെക്കേഷന് പോയതായിരുന്നു. എന്റെ അടുത്ത സുഹൃത്തുമുണ്ടായിരുന്നു. കുടുംബം തിരിച്ച് പോയപ്പോഴും അവളുടെ പിറന്നാൾ സെലിബ്രേറ്റ് ചെയ്യാൻ ഞങ്ങൾ അവിടെ തന്നെ നിന്നു. ഞാൻ ഒരു വില്ല ബുക്ക് ചെയ്തു. അത് ​ജ​ഗത്തിന്റെ വില്ലയായിരുന്നു. ആദ്യം കണ്ടപ്പോൾ തന്നെ പ്രണയമായിരുന്നെന്ന് പറയാൻ പറ്റില്ല. പക്ഷെ തീർച്ചയായും കണക്ഷൻ തോന്നി. ഞങ്ങൾ രണ്ട് പേരും ഒരേ സമയത്ത് കാറിൽ സ്ലോ മോഷനിൽ പരസ്പരം കണ്ടു. എവിടെയോ കണ്ടിട്ടുണ്ടെന്ന് തോന്നിയിരുന്നെന്നും അമല പോൾ ഓർത്തു. ജ​ഗത്തിന് അന്ന് ഒരു റെ‍ഡ് ജാക്കറ്റുണ്ട്. കൂളിം​ഗ് ​ഗ്ലാസ് വെക്കണോ ജാക്കറ്റിടണോ എന്ന് ചിന്തിക്കുകയായിരുന്നു. രണ്ട് സുന്ദരിയായ പെൺകുട്ടികളാണ് മുന്നിൽ വന്നിരിക്കുന്നത്. ഇക്കാര്യം താനും ജ​ഗത്തും സംസാരിക്കാറുണ്ടെന്നും അമല പോൾ വ്യക്തമാക്കി.

Amala Paul

കരിയറും കുടുംബ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാനാണ് അമല പോളിന്റെ തീരുമാനം. ലെവൽ ക്രോസ്, ആടുജീവിതം എന്നീ സിനിമകളിലാണ് അമല പോളിനെ ഒടുവിൽ പ്രേക്ഷകർ കണ്ട‌ത്. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ് സിനിമകളിൽ അമല പോളിനെയിപ്പോൾ കാണാറില്ല. കരിയറിൽ നിന്ന് ഒരു ഘട്ടത്തിൽ നടി മാറി നിന്നിരുന്നു. തിരിച്ച് വരവിൽ മലയാള സിനിമകളാണ് ചെയ്തത്.

സംവിധായകൻ എഎൽ വിജയ് ആണ് അമല പോളിന്റെ ആദ്യ ഭർത്താവ്. 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ പിരിഞ്ഞു. 2023 ലായിരുന്നു ജ​ഗത് ദേശായിയുമായുള്ള വിവാഹം. വിവാഹ ശേഷം സിനിമാ രം​ഗത്ത് തുടരാൻ അമല പോൾ തീരുമാനിച്ചതാണ് ആദ്യ വിവാഹ ബന്ധത്തിൽ പ്രശ്നമായത്. എഎൽ വിജയുടെ കുടുംബം ഈ തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X