ഇതിന് മുന്‍പ് റിലേഷന്‍ഷിപ്പുണ്ടായിരുന്നു! അതൊന്നും വര്‍ക്കായില്ല, ജഗത്തിനൊപ്പം വര്‍ക്കാവുന്നുണ്ടെന്ന് അമല പോൾ
അമ്മയാവാന്‍ ഒരുങ്ങുകയാണ് നടി അമല പോള്‍. സോഷ്യല്‍ മീഡിയയിലൂടെ താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ നടി തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി ആടുജീവിതം എന്ന സിനിമയില്‍ നായികയായി അഭിനയിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് അമല എത്തിയിരിക്കുന്നത്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ഗര്‍ഭകാലത്തെ പറ്റിയും ഭര്‍ത്താവ് നല്‍കുന്ന പിന്തുണയെ കുറിച്ചും നടി സംസാരിച്ചിരുന്നു. മാത്രമല്ല തന്റെ പഴയ ലുക്കിനെ പറ്റിയും സ്റ്റൈലിനെ കുറിച്ചുമൊക്കെ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ അമല പോള്‍ പറയുന്നു.

എന്റെ പഴയൊരു ഫോട്ടോ കണ്ടിട്ട് 'അയ്യോ ഇങ്ങനെയിരുന്ന കുട്ടിയാണോ ഇത്? എന്നൊക്കെ പലരും ആ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. അതെല്ലാം കണ്ടപ്പോള്‍ ഞാന്‍ അന്ന് അത്ര ബോറാണോന്ന് കരുതാറുണ്ട്. കാരണം അന്നൊക്കെ ഞാന്‍ ഐശ്വര്യ റായ് ആണെന്നാണ് വിചാരം. അതു വേണമല്ലോ. മാനത്ത് നോക്കിയാലേ മരത്തിലേക്ക് എത്തൂ എന്നു പറയുന്നതുപോലെ ഞാന്‍ ഭയങ്കര സംഭവമാണെന്നാണ് ആ ലുക്കില്‍ കരുതിയിരുന്നത്.
ഇപ്പോള്‍ എന്റെ സ്‌റ്റൈലൊക്കെ ശ്രദ്ധിക്കാറുണ്ട്. ജിപ്‌സി-ബൊഹീമിയന്‍ ലുക്കാണ് ഇപ്പോള്‍ തനിക്കിഷ്ടമുള്ളത്. അതേ സമയം ഇറുകിയ വസ്ത്രങ്ങള്‍ ഇഷ്ടമല്ല. വളരെ ഫ്രീയായിട്ടുള്ള തുണികളാണ് ഇഷ്ടം. കാണുമ്പോള്‍ ഫാഷനബിളായി തോന്നുകയും എന്നാല്‍ കംഫര്‍ട്ടും ആയിരിക്കണം. മാത്രമല്ല ഇടുമ്പോള്‍ ബുദ്ധിമുട്ടുള്ള വസ്ത്രങ്ങളും ഇപ്പോള്‍ നോക്കാറില്ല. കാരണം എനിക്ക് ശ്വാസമെടുക്കാന്‍ പറ്റണമെന്നാണ് അമല പറയുന്നത്.
സന്തോഷത്തിന്റെ വില നന്നായി മനസ്സിലാക്കിയിട്ടുള്ള ആളാണ ഞാന്‍. നല്ല ജീവിതം എന്നാല്‍ നന്നായി ചിരിച്ച് സന്തോഷമായി പോകുന്നതാണ്. ചിരിയില്ലാത്ത ഒരു കാലത്തിലൂടെ കടന്നു പോയിട്ടുള്ളത് കൊണ്ടാണ് അങ്ങനൊരു തിരിച്ചറിവുണ്ടായതെന്നും അമല പറയുന്നു.
ഇപ്പോള്‍ ഒരുപാട് സുരക്ഷിതയായെന്ന് തോന്നുന്നുണ്ടെന്നാണ് നടി പറയുന്നത്. അതിന്റെ എല്ലാ ക്രെഡിറ്റും ജഗത്തിന് കൊടുക്കുന്നില്ല. കാരണം അതിന് മുന്‍പ് ഒരു സോളോ ടൈം ഉണ്ടായിരുന്നു. ആ യാത്ര എനിക്ക് കുറച്ച് ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്. അതില്‍ നിന്നൊക്കെ പുറകോട്ട് നോക്കുമ്പോള്‍ എന്നോട് തന്നെ മതിപ്പ് തോന്നുകയാണ്.
എപ്പോഴെങ്കിലും എനിക്കൊരു പാര്‍ട്‌നര്‍ ഉണ്ടായിരുന്നിരിക്കാം. പക്ഷേ ഇത്രയും സന്തോഷം ഉണ്ടായിരുന്നില്ല. ഇതിന് മുന്‍പും റിലേഷന്‍ഷിപ്പുണ്ടായിരുന്നു. അതൊന്നും വര്‍ക്കായില്ല. ജഗത്തിന്റെ കൂടെ അത് വര്‍ക്കാകുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും വലിയ സപ്പോര്‍ട്ട് സിസ്റ്റം മമ്മിയും എന്റെ ഭര്‍ത്താവുമാണ്. ഗര്‍ഭകാലത്തിന്റെ ആദ്യ മാസങ്ങളില്‍ മമ്മിയുടെ കൂടെ വീട്ടിലായിരുന്നു. ജഗത്തിനെ ആ സമയങ്ങളില്‍ എനിക്ക് കൂടെ നിര്‍ത്താന്‍ തോന്നിയിരുന്നില്ല. അവന്‍ ഗോവയിലായിരുന്നു. ആ സമയത്തെ എന്റെ മൂഡ്സ്വിങ്ങുകളൊക്കെ ജഗത്തിന് കൈകാര്യം ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
വീട്ടില്‍ ഞങ്ങളുടെ കുക്ക് ഉണ്ടാക്കുന്ന ഭക്ഷണം പോലും എനിക്കു പറ്റുന്നുണ്ടായിരുന്നില്ല. മമ്മി തന്നെ ഫുഡ് ഉണ്ടാക്കി തരണമായിരുന്നു. ആ സമയത്ത് മമ്മിയും ഞാനും മാത്രമായിരുന്നു വീട്ടില്‍. അമ്മ എന്നു പറയുന്ന ആ ഒരു പ്രിവിലേജ് ആണ് എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. ഞാന്‍ മമ്മിയോട് പറയുമായിരുന്നു, ഈ സമയത്ത് ജോലിക്കു പോകേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ എനിക്കു ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്ന്.
കൃത്യ സമയങ്ങളില്‍ ഭക്ഷണം വേണം. നമുക്കത് ഉണ്ടാക്കാനുള്ള ആരോഗ്യം ഉണ്ടാവണമെന്നില്ല. ഭക്ഷണം ഉണ്ടാക്കി തരാന്‍ ആളു വേണം. ആ സമയത്ത് ഞാന്‍ അതിനെപ്പറ്റിയൊക്കെ ആലോചിച്ചിരുന്നു. ആദ്യ സമയത്ത് മമ്മി എനിക്ക് ഇളനീരൊക്കെ വെട്ടി തരും. ഇനി ഇതൊന്നും ഇല്ലെങ്കിലും നമുക്ക് സ്വയം കരുതലാകാനും പറ്റും. അത് തെളിയിച്ചവരും ഉണ്ടല്ലോ എന്നാണ് അമല പറയുന്നത്.


Click it and Unblock the Notifications