ഇനി സിനിമയിൽ അഭിനയിക്കുന്നില്ലെന്ന് വരെ തീരുമാനിച്ചെന്ന് അമല പോൾ; അതിന് പിന്നിലെ കാരണത്തെ കുറിച്ച് നടി
തെന്നിന്ത്യയില്‍ ഒന്നാകെ തിളങ്ങി നില്‍ക്കുകയാണ് നടി അമല പോള്‍. മലയാളത്തിലാണ് ആദ്യം അഭിനയിക്കുന്നതെങ്കിലും തമിഴിലൂടെയാണ് കരിയര്‍ ശ്രദ്ധിക്കപ്പെടുന്ന തലത്തിലേക്ക് വളര്‍ന്നത്. ശേഷം തെലുങ്കിലും കന്നഡത്തിലുമൊക്കെ അഭിനയിച്ചിട്ടുള്ള നടിയുടെ ആദ്യ കാലങ്ങളിലെ ഒരു അഭിമുഖം വീണ്ടും വൈറലാവുകയാണ്.
സ്റ്റൈലിഷ് ലുക്കിൽ നിക്കി താംബോലി, മനോഹരമായ ഫോട്ടോസ് കാണാം
ഒന്ന്, രണ്ട് സിനിമയില്‍ അഭിനയിച്ചതോടെ ഈ കരിയര്‍ ഇനി വേണ്ടെന്ന് തീരുമാനം എടുത്ത ആളാണ് താനെന്നാണ് അമല പറയുന്നത്. തമിഴില്‍ അഭിനയിച്ച മൈന എന്ന ചിത്രത്തിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് ഇന്ന് ഇവിടം വരെ എത്തി നില്‍ക്കുന്നതിന് പിന്നിലെന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ അമല പോള്‍ വിശദീകരിക്കുന്നത്.

ഇപ്പോള്‍ ഞാന്‍ ഫേസ്ബുക്കില്‍ ഉണ്ടെങ്കില്‍ എന്നെ പുകഴ്ത്തി പറഞ്ഞുള്ള കമന്റുകള്‍ ഇടാന്‍ പറയാന്‍ എനിക്ക് പറ്റില്ല. അതിന് വിമര്‍ശനങ്ങള്‍ ഉണ്ടാവും. എന്നെ ഇഷ്ടപ്പെടാത്ത ആളുകളുണ്ടാവും. അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്ന സിനിമകള്‍ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവും. അപ്പോള്‍ അവര്‍ പറയുന്ന കമന്റുകള്‍ സ്വീകരിക്കുക എന്നത് എന്റെ കടമയാണ്. കാരണം ഞാന്‍ ഫേസ്ബുക്കില്‍ ഉള്ളപ്പോള്‍ അവരെ ഫേസ് ചെയ്യുകയാണ്. അല്ലാതെ എനിക്ക് നല്ല കമന്റുകള്‍ മാത്രമേ തരാന്‍ പാടുള്ളു എന്നെ വര്‍ണിക്കണമെന്ന് മാത്രം പറയാന്‍ പറ്റില്ല.

മോശം കമന്റുകള്‍ ഞാന്‍ വായിക്കാറുണ്ട്. തിരുത്താന്‍ പറ്റുന്നതാണെങ്കില്‍ അതിനും ശ്രമിക്കുകയും ചിന്തിക്കുകയും ചെയ്യും. അബ്യൂസിങ് കമന്റ് ആണെങ്കില്‍ ഞാനത് ബ്ലോക്ക് ചെയ്യും. അതൊക്കെയേ ചെയ്യാന്‍ പറ്റുകയുള്ളു. തെന്നിന്ത്യയിലെ വലിയ നടി ആവുമെന്നോ, ഇവരുടെയൊക്കെ കൂടെ അഭിനയിക്കുമെന്നോ ഞാന്‍ സ്വപ്‌നം കണ്ടിട്ടില്ല. പക്ഷേ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒരു കരിയര്‍ ഉണ്ടാവുമെന്ന് എനിക്കൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു. എവിടെ എങ്കിലും എത്തുമെന്ന് അറിയാം. ചെറുപ്പം മുതല്‍ ഫാഷന്‍ വളരെ ഇഷ്ടമാണ്.

ഈ കരിയര്‍ തിരഞ്ഞെടുത്തതിന് പിതാവ് ഒരിക്കലും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്റെ കുടുംബത്തില്‍ ആരും ഈ ഇന്‍ഡസ്ട്രിയില്‍ ഇല്ല. ഞാനാണ് ആദ്യമെത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിനൊരു ആശങ്ക ഉണ്ടായിരുന്നു. മോഡലിങ്ങിലൂടെയാണ് ഞാന്‍ തുടങ്ങിയത്. അറിയാന്‍ പാടില്ലാത്ത ഇന്‍ഡസ്ട്രി ആയത് കൊണ്ടുള്ള പേടി തുടക്കത്തില്‍ വന്നു. പക്ഷേ എന്റെ സഹോദരന്‍ വലിയ സപ്പോര്‍ട്ട് നല്‍കി. നീയത് ചെയ്യണമെന്ന് പറഞ്ഞ് പ്രചോദനമായി.
Recommended Video

ആദ്യ രണ്ട് സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഇതെനിക്ക് പറ്റില്ലെന്ന് തോന്നി. ഇത് വളരെ ബുദ്ധിമുട്ടുള്ളതാണെന്നും വിചാരിക്കുന്നത് പോലെ നടക്കില്ലെന്നും മനസിലാക്കി. എന്റെ രണ്ടാമത്തെ സിനിമ തിയറ്ററിലിരുന്ന് കാണുന്നത് വെറും അഞ്ച് പേരുടെ കൂടെയാണ്. ആ രണ്ട് സിനിമകളും നന്നായി ചെയ്തതാണ്. പിന്നെയാണ് മൈന ഉണ്ടാവുന്നത്. മൈന റിലീസ് ആവുന്നതിന് ഇതെന്റെ കരിയറാണെന്ന് ഉറപ്പിച്ചു, കാരണം ആ കഥാപാത്രത്തിലൂടെയുള്ള യാത്ര എന്റെ കാഴ്ചപ്പാടുകളെ എല്ലാം മാറ്റി. എന്റെ മാതാപിതാക്കളോടാണ് നന്ദി പറയുന്നത്. അവരന്ന് അതിന് സമ്മതിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ ഇന്ന് ഇങ്ങനെ ഇരിക്കില്ല. എല്ലാ ഇന്‍ഡസ്ട്രിയിലും മാതാപിതാക്കളുടെ പിന്തുണ വേണം.


Click it and Unblock the Notifications