​ഗർഭിണിയാകാൻ കഴിഞ്ഞിരിക്കില്ല, രണ്ട് കുട്ടികളെയും വെച്ച് നയൻതാര ബാലൻസ് ചെയ്യുന്നു; അമല പോൾ

വിവാഹ ജീവിതത്തിലേക്ക് കടന്ന നടി അമല പോൾ ഇക്കഴിഞ്ഞ മാസമാണ് അമ്മയായത്. ഇലൈ എന്നാണ് മകന് താരവും ഭർത്താവ് ജ​ഗത് ദേശായിയും ഇട്ടിരിക്കുന്ന പേര്. അമ്മയായ ശേഷവും ഇടവേളയെടുക്കാതെ കരിയറിൽ സജീവമാവുകയാണ് നടി. ലെവൽ ക്രോസ് ആണ് അമല പോളിന്റെ പുതിയ സിനിമ. നടി ​വിവാഹത്തിന് മുമ്പ് ചെയ്ത സിനിമയാണിത്. റിലീസിന് ഒരുങ്ങുന്ന സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണ് അമല പോൾ. അമ്മയായ ശേഷം ഇടവേള എടുക്കാതെ സിനിമാ രം​ഗത്ത് തുടരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് അമലയിപ്പോൾ. റെഡ് എഫ്എമ്മിനോടാണ് പ്രതികരണം.

കരിയറിൽ തന്നെ പ്രചോദിപ്പിക്കുന്നവരുണ്ടെന്ന് അമല പറയുന്നു. ഒരാളെന്ന് പറയാൻ പറ്റില്ല. ഒത്തിരി പേർ ഉണ്ട്. ദീപിക പദുകോൺ നമ്പർ വൺ നടിയാണിപ്പോൾ. അവരും ​ഗർഭിണിയാണ്. കരിയറിന് വേണ്ടി അവർ വ്യക്തി ജീവിതം നിർത്തുന്നില്ല. മലയാളത്തിൽ പെട്ടെന്ന് ഒരാളെ ഓർമ വരുന്നില്ല. പക്ഷെ ഓരോ ഘട്ടത്തിലും എന്നെ ആരാണോ പ്രചോദിപ്പിക്കുന്നത് അവരെ ഫോളോ ചെയ്യും. ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്ത് അവരുടെ അപ്‍ഡേറ്റ് കാണും.

Amala Paul

നമ്മളൊന്ന് ഡൗൺ ആയിരിക്കുമ്പോൾ അവരും ഇത് ചെയ്യുന്നുണ്ടല്ലോ എന്തുകൊണ്ട് എനിക്കും എന്ന മോട്ടിവേഷൻ എടുക്കും. ഉദാഹരണത്തിന് നയൻതാര. അവർക്ക് ഒരു കുഞ്ഞിനെ വേണമെന്ന് തോന്നി. ഒരുപക്ഷെ അവർക്ക് ​ഗർഭിണിയാകാൻ കഴിഞ്ഞിരിക്കില്ല. എന്താണ് കാരണമെന്ന് അറിയില്ല. പക്ഷെ അവർ അത് സഫലീകരിച്ചു. രണ്ട് കുട്ടികളെ വെച്ച് അവർ കരിയറും ജീവിതവും ബാലൻസ് ചെയ്യുന്നു. രണ്ട് പിള്ളേരെ വെച്ചിട്ടും ബാലൻസ് ചെയ്യുന്നത് മനോഹരമാണ്.

പണ്ടത്തെ കാലം അല്ലല്ലോ ഇപ്പോൾ. പണ്ട് ഒരു സിനിമ നടിക്ക് കല്യാണം കഴിഞ്ഞാലും കൊച്ചുണ്ടായാലോ അവരുടെ കരിയർ തീർന്നു. പക്ഷെ എനിക്കങ്ങനെ വേണ്ട. എനിക്ക് എന്നെ പരമാവധി പുഷ് ചെയ്ത് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം. എനിക്ക് പിള്ളേരെ ഭയങ്കര ഇഷ്ടമാണ്. പണ്ടേ ഞാൻ റെഡിയായിരുന്നു. എന്റെ സഹോദരനും സഹോദരന്റെ ഭാര്യയും 2021 ലാണ് വിവാഹം ചെയ്യുന്നത്. ഞാൻ അവരെ പുഷ് ചെയ്ത് കൊണ്ടിരിക്കും.

Amala Paul  Nayanthara

ആദ്യം നിനക്കാവട്ടെ എന്ന് സഹോദരന്റെ ഭാര്യ കളിയാക്കി പറയും. എനിക്കങ്ങനെ ആകാനാണ്, എനിക്ക് ഭർത്താവില്ലായിരുന്നല്ലോ. അമ്മയാകുമ്പോൾ എനിക്കും ടെൻഷൻ ഉണ്ടായിരുന്നു. കാരണം വലിയൊരു മാറ്റമല്ലേ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത്. എല്ലാ ഇൻസെക്യൂരിറ്റിയിലൂ‌ടെയും ഞാനും പോയി.

ജ​ഗ് ആയിരുന്നു എന്നേക്കാളും ആത്മവിശ്വാസത്തിൽ. മുപ്പത് തികയുന്നതിന് മുമ്പ് അച്ഛനാകണം എന്നായിരുന്നു ആൾക്ക് ആ​ഗ്രഹമെന്നും അമല പോൾ പറയുന്നു. സിനിമയിൽ തുടരാനാണ് തന്റെ തീരുമാനമെന്നും അമല പോൾ പറയുന്നു. .ആസിഫ് അലി, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിൽ അമലയ്ക്കൊപ്പം അണിനിരക്കുന്നത്. നവാ​ഗതനായ അർഫാസ് അയൂബ് ആണ് സംവിധായകൻ.

Read more about: amala paul nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X