നീയാണിതിന് തുടക്കമിട്ടത്; പേളിയോട് ഗർഭിണിയായ അമല പോൾ; ദേഷ്യപ്പെട്ട ആരാധകനും മറുപടി നൽകി നടി
അമല പോൾ ഗർഭിണിയാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വിവാഹിതയായി രണ്ട് മാസത്തിനുള്ളിലാണ് അമല സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വർഷം നവംബർ മാസമാണ് അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. ആഘോഷപൂർവം നടന്ന വിവാഹത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്തു. ആദ്യ വിവാഹബന്ധം പരാജയപ്പെട്ടെങ്കിലും രണ്ടാമത് വിവാഹിതയായ ശേഷം അമല പോൾ അതീവ സന്തോഷവതിയാണെന്ന് ആരാധകർ പറയുന്നു.
ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. നിരവധി പേരാണ് മാതാപിതാക്കളാകാൻ പോകുന്ന അമല പോളിനും ജഗത് ദേശായിക്കും ആശംസകൾ അറിയിച്ചത്. കാജൽ അഗർവാൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികളും അമല പോളിന് ആശംസയറിയിച്ചു. ഇക്കൂട്ടത്തിൽ പേളി മാണിയുടെ ആശംസയാണ് ശ്രദ്ധ നേടുന്നത്.

അമലയുടെ അടുത്ത സുഹൃത്താണ് പേളി മാണി. അമ്മയാവുകയെന്നത് നിങ്ങൾ തെരഞ്ഞെടുക്കുന്നു ഏറ്റവും മനോഹരമായ സമ്മാനങ്ങളിലൊന്നാണ്. നിങ്ങൾ രണ്ട് പേരും അത്ഭുതപ്പെടുത്തുന്ന മാതാപിതാക്കളായിരിക്കുമെന്ന് പേളി മാണി കുറിച്ചു. അമല പോൾ പങ്കുവെച്ചതിൽ ആദ്യ ഫോട്ടോ ഇഷ്ടപ്പെട്ടെന്നും ആ ഫോട്ടോ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നെന്നും പേളി മാണി കമന്റിൽ കുറിച്ചു.
ഇതിന് അമല പോൾ മറുപടിയും നൽകി. നന്ദി, സേറ, നീയാണിതിന് തുടക്കമിട്ടത്. ഞങ്ങളെല്ലാവരും ആ പാത പിന്തുടരുകയാണെന്നും അമല പോൾ കുറിച്ചു. അമലയുടെ മറുപടി കണ്ട് ചില ആരാധകർ നീരസം പ്രകടിപ്പിച്ചു. സെലിബ്രിറ്റികളുടെ കമന്റിന് മാത്രമേ മറുപടി നൽകൂ എന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് മറുപടിയായി അമല ഇവർക്ക് സ്മെെലികൾ അയച്ചു.

പേളിയുടെ സഹോദരി റേച്ചൽ മാണിയുടെയും അടുത്ത സുഹൃത്താണ് അമല പോൾ. അമലയുടെ വിവാഹത്തിന് റേച്ചൽ എത്തിയിരുന്നു. അടുത്തിടെ നടന്ന പേളിയുടെ ബേബി ഷവറിന് അമലയും ഭർത്താവും ഒരുമിച്ചെത്തി. പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. പൂർണ ഗർഭിണിയാണ് പേളി.
അമ്മയാകാൻ പോകുന്ന അമല പോൾ ഇനി കരിയറിൽ തുടരുമോ എന്ന ചോദ്യം ആരാധകർക്കുണ്ട്. കുറച്ച് കാലം സിനിമാ രംഗത്ത് നിന്നും മാറി നിന്ന അമല അടുത്തിടെയാണ് കരിയറിൽ വീണ്ടും സജീലവമായത്. കഡാവർ എന്ന തമിഴ് ചിത്രത്തിലൂടെ തിരിച്ചെത്തിയ അമല മലയാളത്തത്തിൽ ടീച്ചർ, ക്രിസ്റ്റഫർ എന്നീ സിനിമകളും ചെയ്തു. ആടുജീവിതം, ലെവൽ ക്രോസ് എന്നീ സിനിമകൾ അമലയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്. തമിഴിലും നടിയുടെ ഒന്നിലേറെ ചിത്രങ്ങൾ റിലീസ് ചെയ്യാനുണ്ട്.
മലയാളിയായ അമല പോളിനെ ഇന്നത്തെ താരമാക്കി മാറ്റിയത് തമിഴ് സിനിമാ ലോകമാണ്. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ തമിഴകത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തുടരെ ഹിറ്റ് സിനിമകൾ നടിക്ക് ലഭിച്ചു. മലയാളത്തിൽ നീലത്താമര ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയ വേഷം ചെയ്ത അമല പോൾ പിന്നീട് റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങിയ സിനിമകളിലൂടെ ഹിറ്റ് നായികയായി മലയാളത്തിലും അറിയപ്പെട്ടു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കവെയായിരുന്നു അമലയുടെ ആദ്യ വിവാഹം.
സംവിധായകൻ എഎൽ വിജയുമായുള്ള പ്രണയ വിവാഹം ഏറെ ചർച്ചയായി. 2014 ൽ വിവാഹിതരായ ഇരുവരും 2017 ൽ വേർപിരിയുകയാണുണ്ടായത്. ഇതേക്കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നു. വിജയുടെ കുടുംബവുമായി അമലയ്ക്ക് അസ്വാരസ്യങ്ങളുണ്ടായെന്നാണ് വിവരം. ഇതേക്കുറിച്ച് പ്രതികരിക്കാൻ അമലയോ എഎൽ വിജയോ തയ്യാറായിട്ടില്ല.


Click it and Unblock the Notifications