ഇവള്‍ മാത്രമേ പ്രസവിച്ചിട്ടുള്ളു എന്നാണോ വിചാരം! അമലയുടെ വീഡിയോ കണ്ട് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ആരാധകർ
വിവാഹം കഴിഞ്ഞു, കുഞ്ഞ് ജനിച്ചു. കൈനിറയെ സിനിമകളുണ്ട്. അങ്ങനെ കരിയറിലും കുടുംബത്തിലും സന്തോഷം നിറഞ്ഞ് നില്‍ക്കുകയാണ് നടി അമല പോളിന്. കഴിഞ്ഞ നവംബറിലായിരുന്നു താന്‍ വീണ്ടും വിവാഹിതയായെന്ന് അമല പറയുന്നത്. ഒപ്പം ഭര്‍ത്താവ് ജഗദ് ദേശായിയെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.
പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പറഞ്ഞുള്ള പോസ്റ്റുകളും നിറഞ്ഞു. ഇപ്പോഴിതാ കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് പറഞ്ഞ് അമല പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്. പോസ്റ്റ്പാര്‍ട്ടം എന്ന ക്യാപ്ഷനില്‍ നല്‍കിയ വീഡിയോ കണ്ട് ആരാധകരും ശരിക്കും ഞെട്ടിയിരിക്കുകയാണ്.

തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ പല ഭാഷ സിനിമകളില്‍ അഭിനയിക്കുകയാണ് നടി അമല പോള്‍. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായെങ്കിലും ഇതിനൊപ്പം അഭിനയവും നിര്‍മ്മാണവും ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ സജീവമായി തുടരുകയാണ് നടി. മലയാളത്തില്‍ അമലയുടേതായി അവസാനം പുറത്തിറങ്ങിയ ആടുജീവിതം അടക്കമുള്ള സിനിമകള്‍ വന്‍ വിജയമായിരുന്നു.
സിനിമയില്‍ സജീവാവുന്നതിനൊപ്പം ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയുമൊപ്പം ജീവിതം ആസ്വദിക്കുകയാണ് നടി. ഇക്കഴിഞ്ഞ ജൂണിലാണ് അമല ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇതിന് പിന്നാലെ നടി സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലുമൊക്കെ സജീവമായി. ഇത് വലിയ വിമര്‍ശനങ്ങളും നടിയ്ക്ക് നേടി കൊടുത്തു.
എന്നിരുന്നും തന്റെ ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റുകള്‍ പങ്കുവെക്കുകയാണ് നടി ചെയ്യാറുള്ളത്. പ്രസവത്തിന് ശേഷം തന്റെ അവസ്ഥ ഇപ്പോളിങ്ങനെയാണെന്ന് കാണിച്ച് നടി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

തലമുടിയില്‍ പിടിച്ച് വലിക്കുകയും ശേഷം കണ്ണട എടുത്ത് വെക്കുകയും അത് അസ്വസ്ഥമായതിനെ തുടര്‍ന്ന് മാറ്റുന്നതും തുടങ്ങി കിളി പോയ അവസ്ഥയാണെന്നാണ് നടി സൂചിപ്പിക്കുന്നത്. അമലയുടെ വീഡിയോ വൈറലായതിന് പിന്നാലെ ഇതിന് താഴെ കമന്റുകളുമായി ആരാധകരും എത്തി.
ഈ പെണ്ണിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് ചിലര്‍ അമലയോട് പറയുന്നത്. എന്തോ എവിടെയോ തകരാറ് പോലെയുണ്ട്, ശരിക്കും വട്ടായോ, എന്തിനാണ് ദേഷ്യം കാണിക്കുന്നത് എന്നിങ്ങനെ അമലയുടെ പ്രവൃത്തികളെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് വരുന്നത്. ഇതിന് പുറമേ കുഞ്ഞിന്റെ മുഖം കാണാന്‍ കാത്തിരിക്കുകയാണെന്നും അവന്‍ എങ്ങനെയാണ് കുറുമ്പനാണോ, എന്നിങ്ങനെ മകനെ കുറിച്ചുള്ള ചോദ്യങ്ങളും നടിയ്ക്ക് വരുന്നുണ്ട്.
അതേ സമയം അമലയെ കളിയാക്കിയും പരിഹസിച്ച് കൊണ്ടും ചിലര്‍ എത്തിയിരുന്നു. ഇവളുടെ കാട്ടിക്കൂട്ടലുകള്‍ കണ്ടാല്‍ തോന്നും ലോകത്ത് പ്രസവിച്ചതായിട്ട് ഈ സ്ത്രീ മാത്രമേയുള്ളുവെന്ന്. ഓരോ പ്രഹസനങ്ങള്‍... എന്നാണ് ഒരാള്‍ കമന്റിട്ടത്. 'ലോകത്ത് ആദ്യം അല്ല. പക്ഷെ ഇവര്‍ക്ക് ആദ്യം ആയിട്ടുള്ള അനുഭവം അല്ലേ. അവരത് മാക്‌സിമം ആസ്വദിക്കുന്നുണ്ടെന്നാണ്', വിമര്‍ശകന് നടിയുടെ ആരാധകര്‍ തന്നെ മറുപടി കൊടുത്തത്.


Click it and Unblock the Notifications