പാർട്ടിക്കിടയിൽ അമിതമായി മദ്യപാനം, കഴിക്കാൻ കൊടുത്തത് ക്യാറ്റ് ബിസ്ക്കറ്റ്; രസകരമായ അനുഭവം പങ്കുവെച്ച് അമല!

സിനിമയും അഭിനയവും അമല പോളിന് കുട്ടിക്കാലും മുതൽ പാഷനായിരുന്നു. പതിനഞ്ച് വയസുള്ളപ്പോഴാണ് അല സിനിമയിൽ അഭിനയിച്ച് തുടങ്ങുന്നത്. സിനിമാ പാരമ്പര്യമൊന്നും ഉള്ള കുടുംബമായിരുന്നില്ല നടിയുടേത്. അതുകൊണ്ട് തന്നെ സിനിമയെന്ന മകളുടെ പാഷനെ പിന്തുണയ്ക്കാൻ മാതാപിതാക്കളും ഭയന്നു. ആലുവ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് നടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

സ്കൂൾ ജീവിതം അവസാനിച്ചശേഷം ലഭിച്ച അവധി സമയത്താണ് സിനിമാ ശ്രമങ്ങൾ നടി ആരംഭിച്ചത്. ഒപ്പം തന്നെ ബിരുദം പഠിക്കാനായി കൊച്ചിയിലെ സെന്റ് തെരേസാസ് കോളേജിൽ ചേർന്നു. സിനിമയാണ് മകൾക്ക് താൽപര്യമെന്ന് അറിഞ്ഞപ്പോൾ പിതാവ് നടിയെ എതിർത്തു. പക്ഷെ ഏക സഹോദരൻ അഭിജിത്ത് പോൾ അമലയുടെ ആ​ഗ്രഹത്തെ പിന്തുണച്ചു.

Amala Paul Brother
Photo Credit: Abijith Paul / instagram

പാഷൻ പിന്തുടരാൻ അമലയ്ക്ക് ഏറ്റവും ഊർജം പകർന്നത് സഹോദരന്റെ പിന്തുണയായിരുന്നു. കലാവാസനയുള്ളവരാണ് അമലയുടെ കുടുംബാം​ഗങ്ങൾ എല്ലാം. അമലയെപ്പോലെ തന്നെ അഭിജിത്തിനും അഭിനയം താൽപര്യമാണ്. ലൈല ഓ ലൈല, ദേവി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. പിന്നീട് ജോലി തിരക്കുകളും അഭിനയവും ഒരുമിച്ച് മുന്നോട്ട് കൊണ്ടപോകാൻ കഴിയാതെ വന്നതോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു.

അമലയുടെ അമ്മ ​ഗായികയാണ്. പിതാവ് കോളേജ് കാലത്ത് നാടകങ്ങളിലും സജീവമായിരുന്നു. അഭിനയത്തിൽ മാത്രമല്ല വ്യക്തി ജീവിതത്തിലും അമലയുടെ ഏറ്റവും വലിയ മോട്ടിവേറ്റർ സഹോദരൻ അഭിജിത്ത് തന്നെയാണ്. ആദ്യ വിവാഹബന്ധം തകർന്നപ്പോഴും പിന്നീട് ജ​ഗതുമായി പ്രണയത്തിലായപ്പോഴുമെല്ലാം ഒപ്പം നിന്നത് അഭിജിത്തായിരുന്നു.

അമലയുടെ എല്ലാ വികൃതികൾക്കും ഒപ്പം നിൽക്കാറുള്ള ചേട്ടന് ക്യാറ്റ് ബിസ്ക്കറ്റ് നൽകിയ കഥ വെളിപ്പെടുത്തുകയാണ് അമല. ജെഎഫ്ഡബ്ല്യുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഫണ്ണിന് വേണ്ടി ചെയ്തിട്ടുള്ളതും പറഞ്ഞിട്ടുള്ളതുമായ ഏറ്റവും വലിയ കള്ളത്തരം എന്താണെന്ന് ചോദിച്ചപ്പോഴാണ് ചേട്ടനെകൊണ്ട് ക്യാറ്റ് ബിസ്ക്കറ്റ് കഴിപ്പിച്ച കഥ അമല വെളിപ്പെടുത്തിയത്.

തമാശയ്ക്കായി കള്ളത്തരം ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതും പറഞ്ഞിട്ടുള്ളതും ചേട്ടനോടാണ്. ഒരിക്കൽ ഞങ്ങൾ എല്ലാവരും ഒരു പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു. ചേട്ടൻ ഒരുപാട് മദ്യപിച്ചിരുന്നു. അന്ന് ഞാൻ ചേട്ടന് കഴിക്കാൻ കൊടുത്തത് എന്റെ ക്യാറ്റ് ബിസ്ക്കറ്റാണ് എന്നാണ് അമല പറഞ്ഞത്. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ അഭിജിത്തിന്റെ വിവാഹം 2021ൽ ആയിരുന്നു.

Amala Paul Brother
Photo Credit: Abijith Paul / instagram

അല്‍ക്ക കുര്യനാണ് അഭിജിത്തിന്റെ ഭാര്യ ഇരുവരുടേയും വിവാഹ വീഡിയോ വൈറലായിരുന്നു. അമലയുടെ ഭർത്താവ് ജ​ഗത് ദേശായിയുമായും അളിയൻ എന്ന ബന്ധത്തിനേക്കാൾ സുഹൃത്ത് ബന്ധമാണ് അഭിജിത്തിനുള്ളത്. അടുത്തിടെ ഇറ്റാലിയൻ ആഢംബര ബ്രാന്റായ മൊസ്കീനോ മിലനോയുടെ ഷൂ അളിയൻ തനിക്ക് സമ്മാനമായി തന്നതിന്റെ സന്തോഷം ജ​ഗത് സോഷ്യൽമീഡിയ വഴി പങ്കിട്ടിരുന്നു.

ഈ ബ്രാന്റിന്റെ ഒരു ജോഡി ഷൂവിന് ഏകദേശം അറുപതിനായിരത്തിന് അടുത്ത് വില വരും. അമലയുടെ മകന് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയും അഭിജിത്ത് തന്നെയാണ്. അടുത്തിടെയായിരുന്നു അമലയുടെ ഏക മകൻ ഇളൈയുടെ ഒന്നാം പിറന്നാൾ. അടുത്തിടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾ നടത്തിയതിന്റെ വിശേഷങ്ങളും അമല പങ്കിട്ടിരുന്നു. സൂറത്ത് സ്വദേശിയായ ജ​ഗതിനെ ​ഗോവയിൽ വെച്ചാണ് അമല പരിചയപ്പെടുന്നത്.

ഇരുവരും രണ്ട് മതത്തിൽപ്പെട്ടവരായതിനാൽ അമലയുടെ അമ്മ ഏറെ പരിശ്രമിച്ചശേഷമാണ് ഇരുവരുടേയും വിവാഹം പള്ളിയിൽ വെച്ച് നടത്തിയത്. കേരളത്തിന്റെ സംസ്ക്കാരവും ഭക്ഷണവും എല്ലാം ഇന്ന് ജ​ഗതിനും വളരെ പ്രിയപ്പെട്ടതാണ്. അമല സിനിമാ താരമാണെന്ന് അറിയാതെയാണ് ജ​ഗത് പ്രണയിച്ചത്. വിവാഹതിയാകുമ്പോൾ തന്നെ അമല ​ഗർഭിണിയായിരുന്നു. അന്ന് അതിന്റെ പേരിൽ നടി വിമർശിക്കപ്പെട്ടിരുന്നു.

More from Filmibeat

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X