വിവാദങ്ങളൊക്കെ പുല്ലാണ്! അമല പോള്‍ ഇപ്പോള്‍ പറക്കുന്നത് എങ്ങോട്ടാണെന്ന് അറിയാമോ? ചിത്രങ്ങള്‍ പുറത്ത്
മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചുവട് മാറ്റി നട്ടതോടെ അമല പോളിന് നല്ല കാലമായിരുന്നു. എന്നാല്‍ വിവാഹവും പെട്ടെന്ന് തന്നെയുള്ള വിവാഹമോചനവും അമലയെ വാര്‍ത്തകളിലൂടെ നടത്തിച്ചിരുന്നെങ്കിലും അതില്‍ നിന്നും പുറത്ത് വന്ന് സിനിമകളുടെ തിരക്കുകളിലേക്ക് അമല വേഗം മടങ്ങി പോവുകയായിരുന്നു. എന്നാല്‍ നടി നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരിലാണ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നത്.

അത്തരത്തിലുള്ള വിവാദങ്ങള്‍ തന്നെ ബാധിക്കില്ലെന്ന് തുറന്ന് പറഞ്ഞ് അമല സോഷ്യല്‍ മീഡിയയിലൂടെ പുതിയ ചിത്രങ്ങള്‍ പങ്കുവെക്കുന്നത് പതിവാണ്. അത്തരത്തില്‍ അമലയുടെ ഇന്‍സ്റ്റാഗ്രാമിലൂടെ താന്‍ ലഡാക്കലെത്തിയെന്ന് പറഞ്ഞ് പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടിയിപ്പോള്‍. ലഡാക്കില്‍ നിന്നും വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ താഴെ കാണുന്ന മലനിരകളുടെ ചിത്രമായിരുന്നു നടി പുറത്ത് വിട്ടിരിക്കുന്നത്.
യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന അമല മുമ്പ് ഹിമാലയത്തില്‍ പോയപ്പോഴും ഇറ്റലിയില്‍ നിന്നുള്ള ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. ഇവയെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തിരുന്നു. നിലവില്‍ തിരുട്ടുപയലെ എന്ന തമിഴ് സിനിമയിലാണ് അമല അഭിനയിച്ച് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











