For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാന്‍റ്സ് എവിടെയെന്ന ആരാധകന്‍റെ ചോദ്യത്തിന് അമല പോള്‍ നല്‍കിയ മറുപടി? പൊളിച്ചുവെന്ന് സോഷ്യല്‍ മീഡിയ!

  |

  സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയുമായി മുന്നേറുന്ന താരമാണ് അമല പോള്‍. വ്യത്യസ്തമായ സിനമകളുമായി മുന്നേറുകയാണ് ഈ താരം. സിനിമാവിശേഷങ്ങളും വ്യക്തി ജീവിതത്തിലെ സന്തോഷത്തെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഈ അഭിനേത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം പുതിയ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ഹൗസ് ബോട്ടില്‍ അമ്മയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചത്.

  മോഹന്‍ലാലിന് രണ്ടാമൂഴം നഷ്ടമായേക്കും? ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങാതെ എംടി! അണിയറനീക്കം പരസ്യമായി!

  യോഗ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴും താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. അല്‍പ്പ വസ്ത്രധാരണത്തിന്‍രെ പേരില്‍ നേരത്തെയും താരത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് മനസ്സിലാക്കാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമേ താരം പ്രതികരിക്കാറുള്ളൂ. ഇത്തവണത്തെ മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ പരിഹസിച്ചയാള്‍ ഉള്‍പ്പടെ നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

  ഡ്രാമ കിതയ്ക്കുന്നുവോ? മോഹന്‍ലാല്‍ ചിത്രത്തിന്‍റെ കലക്ഷനില്‍ ഇടിവ്? രണ്ടാം ദിനത്തില്‍ നേടിയത്? കാണൂ

  അമല പോളിന്റെ പുതിയ ഫോട്ടോ

  അമല പോളിന്റെ പുതിയ ഫോട്ടോ

  ആലപ്പുഴ യാത്രയ്ക്കിടയിലെ ചിത്രമാണ് താരം പുറത്തുവിട്ടത്. ഷോര്‍ട്‌സും ടോപ്പുമിട്ട ഫോട്ടോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സഹതാരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് ലൈക്കടിച്ചിട്ടുള്ളത്. കിടു ഫോട്ടോയെന്നാണ് പലരും കുറിച്ചിട്ടുള്ളത്. ഹൗസ് ബോട്ടിലെ ചിത്രം പങ്കുവെച്ചപ്പോഴും ആരാധകര്‍ താരത്തെ അഭിനന്ദിച്ചിരുന്നു. വെക്കേഷന്‍ ആഘോഷത്തിനിടയിലെ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.

  പാന്‍റ്സ് എവിടെ?

  പാന്‍റ്സ് എവിടെ?

  വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ചൊറിയാനെത്തിയ ആള്‍ക്ക് താരം നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. പാന്റ് ധരിക്കാത്തതിനെക്കുറിച്ചായിരുന്നു ചോദ്യം. ഗുണ സിംഗര്‍ എന്നയാലാണ് നിങ്ങളുടെ പാന്റ് എവിടെ, എന്താണ് നിങ്ങള്‍ ഇങ്ങനെ ഇരിക്കുന്നതെന്ന് ചോദിച്ചത്. എന്റെ പാന്റ്‌സ് ജോഗിങ്ങിന് പോയിരിക്കുകയാണെന്നും അതൊന്ന് കണ്ട് പിടിച്ച് തരാമോയെന്നുമായിരുന്നു താരം ചോദിച്ചത്. താരത്തിന്റെ ഫോട്ടോ മാത്രമല്ല കമന്റും ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

  മറുപടി കലക്കി

  മറുപടി കലക്കി

  താരത്തെ നേരത്തെ പരിഹസിച്ചയാള്‍ തന്നെ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ ആരാധകനായിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും തന്റെ കമന്റിന് മറുപടി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇരുവരുടെ മറുപടികളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അപൂര്‍വ്വമായി മാത്രമേ താരങ്ങള്‍ പ്രതികരിക്കാറുള്ളൂ. അതിനാല്‍ത്തന്നെയാണ് പല മറുപടികളും ശ്രദ്ധേയമായി മാറുന്നതും.

  യോഗയ്ക്കിടയിലെ ചിത്രങ്ങള്‍

  യോഗയ്ക്കിടയിലെ ചിത്രങ്ങള്‍

  യോഗ ചെയ്യുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അമല പോള്‍. തുടക്കത്തില്‍ ചില വീഴ്ചകളൊക്കെ ഉണ്ടായിരുന്നുവെങ്കിലും അവയെ മറി കടന്നാണ് താരം യോഗ അഭ്യസിച്ചത്. സംയുക്ത വര്‍മ്മയൊന്നും ഒന്നുമല്ലെന്നും അമലയാണ് ഇക്കാര്യത്തില്‍ പുലിയെന്നുമായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. യോഗ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിയിരുന്നു.

   മീ ടൂവുമായെത്തി

  മീ ടൂവുമായെത്തി

  തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുകളാണ് മീടൂവിലൂടെ പുറത്തുവരുന്നത്. തമിഴ് സംവിധായകനായ സൂസി ഗണേശനെതിരെയുള്ള വെളിപ്പെടുത്തലുമായാണ് താരമെത്തിയത്. തിരുട്ടുപയലേ 2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അദ്ദേഹം തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു അമല പോള്‍ പറഞ്ഞത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളും തന്നെ സ്പര്‍ശിക്കാനുള്ള ശ്രമവുമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് താരം പറഞ്ഞിരുന്നു. മീടൂവിലൂടെ ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറയുന്നവരെ താരം അഭിനന്ദിച്ചിരുന്നു.

  ആടൈയുടെ ഫസ്റ്റ് ലുക്ക്

  ആടൈയുടെ ഫസ്റ്റ് ലുക്ക്

  ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി രക്തക്കറയുമായി നില്‍ക്കുന്ന അമല പോളിനെ കണ്ടതോടെ ആരാധകരും ഞെട്ടിയിരുന്നു. തമിഴ് സിനിമയായ ആടൈയിലൂടെ താന്‍ ആരാധകരെ ഞെട്ടിക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായാണ് സിനിമയുടെ ഫസ്റ്റ് ലുക്കെത്തിയത്. അഭിനേതാവെന്ന നിലയില്‍ തന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി ആടൈ മാറുമെന്നും താരം പറഞ്ഞിരുന്നു. സംവിധായകനിലുള്ള വിശ്വാസമാണ് തന്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്നും അമല വ്യക്തമാക്കിയിരുന്നു.

  പോസ്റ്റ് കാണൂ

  അമല പോളിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണൂ.

  English summary
  Amala Paul instagram photo getting viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X