അന്ന് അദ്ദേഹത്തിന്റെ ഉപദേശം കാര്യമായി എടുത്തിരുന്നെങ്കില്‍ എന്റെ ജീവിതം എന്നേ മാറിയേനെ, അമല പോള്‍

2020 എന്ന വര്‍ഷം കടന്ന് പോകുമ്പോള്‍ നല്ലത് ഒന്നും ഓര്‍ത്ത് വയ്ക്കാനില്ല എന്ന് തന്നെയാണ് പലരും പറയുന്നത്. അതുകൊണ്ട് തന്നെ പുത്തന്‍ പ്രതീക്ഷയോടെയും അതിലേറെ സന്തോഷത്തോടെയും തന്നെയാണ് എല്ലാവരും 2021 എന്ന വര്‍ഷത്തെ സ്വീകരിച്ചത്. 2021 നെ വരവേറ്റുകൊണ്ടുള്ള താരങ്ങളുടെ പുതുവത്സര ആശംസകളും പരിപാടികളും കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ പേജുകള്‍. 2021 ലെ ആദ്യത്തെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന സെലിബ്രിറ്റികളുടെ തിരിക്കിനിടയില്‍ അമല പോളും. ആത്മീയതയിലൂടെയാണ് താന്‍ 2021 ലേക്ക് കടന്നത് എന്ന് അമല പറയുന്നു.

പത്ത് വര്‍ഷത്തിന് ശേഷം സദ്ഗുരുവിനെ കണ്ട സന്തോഷത്തെ കുറിച്ചും ആത്മീയതയെ കുറിച്ചും പറഞ്ഞുകൊണ്ടുള്ളതാണ് അമല പോളിന്റെ 2021 ലെ ആദ്യത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. എന്റെ ആത്മീയ യാത്രയിലേക്കുള്ള ഒരു കഥയിലൂടെ 2021 തുടങ്ങുന്നു. ഇന്നര്‍ എന്‍ജിനീയറിങിനെ കുറിച്ച് പഠിയ്ക്കുന്നതിനായി, എന്റെ പത്തൊന്‍പതാമത്തെ വയസ്സിലാണ് ഞാന്‍ ആദ്യമായി ഇഷ യോഗ സെന്ററില്‍ എത്തിയത്. അന്ന് എനിയ്ക്ക് സദ്ഗുരുവിനെ കാണാനും അദ്ദേഹത്തോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാനും ഉള്ള അവസരം ലഭിച്ചു.

amalapaul

എന്റെ മൂന്ന് ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം യോഗ ചെയ്യുക എന്നതാണെന്ന് സദ്ഗുരു പറഞ്ഞു. എന്നാല്‍ കുരങ്ങിന്റെ ചിന്തയുള്ള ഒരു കൗമാരക്കാരിയ്ക്ക് ആ ഉപദേശം അത്ര സ്വീകാര്യമായിരുന്നില്ല. അദ്ദേഹം തന്റെ യോഗ പരിശീലനം വില്‍ക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് ഞാന്‍ കരുതി. ജീവിതം പിന്നെയും മുന്നോട്ട് പോയി. ഉയര്‍ച്ചകളും താഴ്ചകളും സംഭവിച്ചു. അപ്പോള്‍ ഞാന്‍ യോഗയുടെ ശക്തി മനസ്സിലാക്കി. അന്ന് അദ്ദേഹത്തിന്റെ ഉപദേശം ഗൗരവമായി എടുത്തിരുന്നെങ്കില്‍ എന്റെ ജീവിതം എപ്പോഴേ മാറി മറിഞ്ഞേനെ എന്ന് തിരിച്ചറിയുന്നു. എന്നിരുന്നാലും യാത്രയാണ് പ്രധാനം.

Recommended Video

മുന്‍ കാമുകന് കോടതിയുടെ വിലക്ക്,മാനനഷ്ട കേസിൽ നടപടി

കൃത്യം പത്ത് വര്‍ഷത്തിന് ശേഷം ഇന്ന് ഞാന്‍ അദ്ദേഹത്തെ വീണ്ടും കണ്ടു. എന്റെ ജീവിതം ഒരു പൂര്‍ണ വൃത്തത്തിലെത്തിയത് പോലെ തോന്നുന്നു. ഇത് ബോധപൂര്‍വ്വമായ ജീവിതത്തിന്റെയും ആത്മീയതയുടെയും മികച്ച തുടക്കമാണ്. എന്റെ വര്‍ഷം ആത്മീയതയോടെ ആരംഭിച്ചു, നിങ്ങളുടെയോ..? എല്ലാവര്‍ക്കും വളരെ സന്തോഷം നിറഞ്ഞ പുതുവത്സരാശംസകള്‍. നിങ്ങള്‍ ഓരോരുത്തര്‍ക്കും സമാധാനവും സമ്പന്നവുമായ ഒരു വര്‍ഷം നേരുന്നു. - അമല പോള്‍ എഴുതി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X