മണലില്‍ കിടന്നും തിരമാലയില്‍ കളിച്ചും അമല പോള്‍, ലോക്ക്ഡൗണിന് ശേഷം ആദ്യം ചെയ്തത് ഇത് തന്നെ!!
പറന്ന് നടന്ന കിളികളെ കൂട്ടില്‍ അടച്ച അവസ്ഥയിലാണ് പല സെലിബ്രിറ്റികളും. ഷൂട്ടിങും തിരക്കുമായി നടന്നവര്‍ക്ക് പെട്ടന്ന് വീട്ടില്‍ അടങ്ങി ഇരിക്കേണ്ട അവസ്ഥ വന്നപ്പോള്‍, ആദ്യമൊക്കെ ഒരു രസമായിരുന്നു. ചെയ്യാന്‍ ആഗ്രഹിച്ചത് പലതും ചെയ്യാന്‍ സമയം ധാരാളം കിട്ടി. പക്ഷെ ദിവസങ്ങള്‍ പോകെ അത് വലിയ ബോറടിയായി മാറി. പലരും മടുപ്പില്‍ നിന്ന് രക്ഷ നേടാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി.
അമല പോള്‍ ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും സജീവ സാന്നിധ്യമായി തന്റെ ചിന്തകളും പുതിയ ഫോട്ടോകളുമൊക്കെയാണ് അമല പങ്കുവച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ ലോക്ക് ഡൗണിന് ശേഷം താന്‍ ആദ്യം ചെയ്ത കാര്യം എന്താണെന്ന് ആരാധകര്‍ക്ക് കാണിച്ചു തന്നിരിയ്ക്കുകയാണ് അമല പോള്‍. ആഗസ്റ്റ് 15 ന് വൈകുന്നേരം നേരെ ബീച്ചിലേക്ക് പോയി, തന്റെ സ്വാതന്ത്രം ആഘോഷിക്കുന്ന വീഡിയ അമല ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ലോക്ക് ഡൗണ്‍ ഇളവുകള്‍ കിട്ടിയപ്പോള്‍ താന്‍ ആദ്യം ചെയ്തത് ഇതാണെന്ന് പറഞ്ഞാണ് അമല പോള്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഈ ലോക്ക് ഡൗണ്‍ കാലത്ത് ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യമാണ് സ്വാതന്ത്രത്തിന്റെയും ചലനക്ഷമതയുടെയും വില. എന്റെ സ്വാതന്ത്രം എനിക്കെല്ലാമാണ്. നിങ്ങള്‍ നിങ്ങളുടെ സ്വാതന്ത്രവും അവകാശവും തിരിച്ചറിയുക എന്ന് പറഞ്ഞുകൊണ്ടാണ് അമല വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
കടല്‍ തീരത്ത് കൂട്ടുകാരനൊപ്പം കളിക്കുന്നതും മണലില്‍ കിടക്കുന്നതും തിരമാലയില്‍ കുളിക്കുന്നതുമാക്കെയായ കാഴ്ചകളാണ് വീഡിയോയില്‍ കാണുന്നത്. തീര്‍ത്തും വ്യത്യസ്തമായൊരു സ്വാതന്ത്ര ദിന ആശംസകളാണ് അമല പോളിന്റേത് എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഈ കൊറോണ കാലത്ത് എല്ലാവരും സ്വാതന്ത്രത്തിന്റെ വില തിരിച്ചറിയും എന്നാണ് ചില കമന്റുകളില്‍ പറയുന്നത്.
സിനിമയില്‍ വളരെ അധികം സെലക്ടീവായ അമല പോള്‍ 2019 ല്‍ ആകെ അഭിനയിച്ചത് ഒരേ ഒരു സിനിമയില്‍ മാത്രമാണ്. ആടൈ എന്ന ആ സിനിമയിലെ അഭിനയത്തിലൂടെ അമല പോളിന്റെ കരിയര്‍ മറ്റൊരു തലത്തിലേക്ക് മാറി. അതോ അന്ത പറവൈ പോല്‍ എന്ന സിനിമയാണ് അടുത്തതായി റിലീസിനൊരുങ്ങി നില്‍ക്കുന്നത്. ആടു ജീവിതം എന്ന ബ്ലെസ്സി ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത്. കാടവര്‍ (തമിഴ്) ലസ്റ്റ് സ്റ്റോറീസ് (തെലുങ്ക്) എന്നിവയാണ് ചെയ്യാനിരിക്കുന്ന മറ്റ് രണ്ട് സിനിമകള്‍.
അമല പോള്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം


Click it and Unblock the Notifications











