ഞാൻ ഇപ്പോൾ അദ്ദേഹത്തിനോടൊപ്പം പുതുച്ചേരിയിലാണ് താമസം!! പുതിയ ജീവിതത്തെ കുറിച്ച് അമല പോൾ
കുറഞ്ഞ സമയത്തിനുളളിൽ തന്നെ തെന്നിന്ത്യൻ സിനി ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ നടിയാണ് അമല പേൾ. സിനിമയിൽ ചുവട് ഉറപ്പിക്കുമ്പോഴും താരത്തിന് പിന്നാലെ വിവാദങ്ങളും വിമർശനങ്ങളും പിന്നാലെ പായുകയായിരുന്നു. സംവിധായകൻ വിജയുമായുള്ള വിവാഹ മേചനത്തിന് ശേഷം അമല സിനിമയിൽ സജീവമാകുകയായിരുന്നു. താരത്തിന്റെ പുതിയ ചിത്രമായ ആടൈ മികച്ച വിജയം നേടി തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്.
അമല പോളുമായുള്ള വിവാഹ മോചനത്തിനു ശേഷം സംവിധായകൻ വിജയ് രണ്ടാമതും വിവാഹിതനായിരുന്നു. വിജയ്ക്ക് ആശംസയുമായി അമല രംഗത്തെത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലും കോളിവുഡ് കോളങ്ങളിലും വർത്തയായിരുന്നു. വിജയ് യുടെ വിവാഹത്തിനു തൊട്ട് പിന്നാലെ താൻ മാറ്റൊരു ആളുമായി പ്രണയത്തിലാണെന്ന് അമല തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൽ നടി തയ്യാറായിരുന്നില്ല. ഇപ്പോഴിത ഇപ ജീവിതത്തിലുണ്ടായ മാറ്റത്തെ കുറിച്ച് താരം വെളിപ്പെടുത്തുകയാണ്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ജീവിത മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്.

വിജയ് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മാന്യമായ ഒരു വ്യക്തിയാണെന്ന് അമല പോൾ അഭിമുഖത്തിൽ പറഞ്ഞു. ഒരു പ്രശ്നം മൂടിവെച്ച് അത് അവഗണിച്ച് മുന്നോട്ട് പേകാൻ ഞങ്ങൾക്ക് രണ്ടു പേരും ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങൾ പിരിഞ്ഞപ്പോൾ വിജയ്ക്ക് നല്ല ഭാര്യയെ കിട്ടണമെന്നായിരുന്നു ഞാൻ പ്രാർഥിച്ചത്. വിജയിയുടെ വിവാഹത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തി താനായിരിക്കും. അതുപോലെ എനിയ്ക്കും നന്മവരാൻ ആഗ്രഹിക്കുന്ന ഒരു വൃക്തിയായിരിക്കും വിജയി എന്നും അമല പറഞ്ഞു.

പുതുച്ചേരിയിൽ വളരെ സമാധാനത്തോടെയാണ് താൻ ഇപ്പോൽ ജീവിക്കുന്നത്. അരബിന്ദോ ആശ്രമവുമായുള്ള ബന്ധം കൊണ്ടാണ് പുതുച്ചേരി ജീവിക്കാൻ തിരഞ്ഞെടുത്തത്. ബെൻസ് കാറും ആഢംബര ജീവിതവും വേണ്ട. എന്നും വൈകുന്നേരം പ്രിയതമനോടൊപ്പം കടൽ തീരത്ത് നടക്കാൻ പോകും. വലിയ കാറൊക്കെ വിറ്റു. സെക്കിളിലാണ് .യാത്ര ചെയ്യുന്നത്. പച്ചക്കറി വാങ്ങാനും യോഗയ്ക്കും മാറ്റും സൈക്കിളിലാണ് പോകുന്നത്- അമല പറഞ്ഞു.

താൻ ഇപ്പോൾ എന്നെ മനസ്സിലാക്കുന്ന, അടുത്ത് അറിയാവുന്ന ആളുമായി ഒരുമായി റിലേഷൻഷിപ്പിലാണ്. അയാളുമായി ഒരുമിച്ചാണ് താമസിക്കുന്നത്. എന്നാൽ പുറത്തു പറയേണ്ട സമയമാകുമ്പോൾ ആ വ്യക്തിയെ എല്ലാവർക്കും പരിചയപ്പെടുത്തും. സത്യത്തിൽ തങ്ങൾ ഹിമാലയത്തിന്റെ താഴ്വരയിൽ താമസിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ സിനിമയിൽ നിൽക്കണം എന്നുളള ആഗ്രഹം കൊണ്ടാണ് പുതുച്ചേരി തിരഞ്ഞെടുത്തത്- അമല പറഞ്ഞു.

മിഡിൽ ക്സാസ് ഫാമിലി
താൻ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്ന് സിനിമയിൽ എത്തി നടിയായ ആളാണ്. വിജയിക്കുന്നവരെ മാത്രമാണ് മാതൃകയാക്കേണ്ടത് എന്നുള്ള മനോഭാവം താൻ മാറ്റി. അങ്ങനെ ജീവിച്ച നാളുകളിൽ എന്റെ ആത്മാവ് മറ്റെവിടെയൊ ആയിരുന്നു. സെലിബ്രിറ്റിക്കൾ സൈക്കിളിൽ നടക്കുമ്പോൾ ആരാധകർ എന്ത് കരുതും എന്നുള്ള ചോദ്യത്തിനാണ് പക്വമായിട്ടുള്ള ഉത്തരം അമല നൽകിയത്.


Click it and Unblock the Notifications











