ധനുഷിന്റെ കാരവാനിൽ പോയപ്പോൾ കണ്ടത്, ആ തീരുമാനം ബോൾഡായിരുന്നു; അമല പോൾ പറയുന്നു
കുടുംബവും കരിയറും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി അമല പോൾ. ഭാര്യയും അമ്മയുമായ ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് അമല സംസാരിക്കാറുണ്ട്. ജഗത് ദേശായി എന്നാണ് അമലയുടെ ഭർത്താവിന്റെ പേര്. കുറച്ച് മാസത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒന്നിക്കേണ്ടവരാണെന്ന് തിരിച്ചറിഞ്ഞ അമലയും ജഗത്തും വിവാഹിതരായി. ഇലെെ എന്നാണ് ഇവരുടെ മകന്റെ പേര്. മലയാളത്തിലും തമിഴിലും ഒരുപോലെ ഹിറ്റുകൾ സമ്മാനിച്ച നടിയാണ് അമല പോൾ.
മലയാളത്തിൽ തുടക്ക കാലത്ത് ചില സിനിമകൾ ചെയ്തെങ്കിലും തമിഴകമാണ് അമലയെ താരമായി വളർത്തിയത്. മെെന എന്ന സിനിമയുടെ വിജയം കരിയറിൽ വഴിത്തിരിവായി. പിന്നീട് വിജയ്, ധനുഷ്, മോഹൻലാൽ, അല്ലു അർജുൻ, രാം ചരൺ, വിക്രം തുടങ്ങിയ താരങ്ങളുടെ സിനിമകളിൽ അമല പോൾ തിളങ്ങി.

ജെഎഫ്ഡബ്ല്യുവുമായുള്ള അഭിമുഖത്തിൽ ധനുഷിനെക്കുറിച്ച് അമല പോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിഐപിയുടെ ഷൂട്ടിംഗ് സമയത്ത് ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കും. ധനുഷ് ഒരുപാട് കഴിക്കും. വെജിറ്റേറിയനാണ്. മുട്ട കഴിക്കും. മുട്ട നന്നായി കഴിക്കും. ഭക്ഷണം കഴിക്കുമ്പോൾ ഗൗണ്ടമണി സാറുടെ കോമഡി ടിവിയിൽ കാണും. അത് കണ്ട് ചിരിച്ച് കൊണ്ടിരിക്കുമെന്നും അമല പോൾ പറഞ്ഞു.
മോഹൻലാൽ, അനുഷ്ക ഷെട്ടി, വിക്രം, അല്ലു അർജുൻ തുടങ്ങിയ താരങ്ങളെക്കുറിച്ചും അമല പോൾ സംസാരിക്കുന്നുണ്ട്. ലാലേട്ടനൊപ്പം ഒരുപാട് നല്ല ഓർമകളുണ്ട്. ഒരു ദിവസം എനിക്ക് പഴംപൊരിയുണ്ടാക്കി തന്നു. എല്ലാവരെയും കെയർ ചെയ്യുന്ന ആളാണ് അദ്ദേഹമെന്നും അമല പോൾ പറഞ്ഞു. അനുഷ്ക ഷെട്ടി വളരെ സ്വീറ്റാണ്. ദെെവത്തിരുമകൻ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ അനുഷ്ക ഷെട്ടിയും വിക്രമും താനുമെല്ലാം ഒരു ടീം പോലെയായിരുന്നെന്നും അമല പോൾ ഓർത്തു.

അമ്മക്കണക്ക് എന്ന സിനിമയെക്കുറിച്ചും അമല പോൾ സംസാരിക്കുന്നുണ്ട്. അമ്മ കണക്ക് ഞാനെടുത്ത വളരെ വലിയ ബോൾഡായ തീരുമാനമായിരുന്നു. ആ സിനിമ ചെയ്യുമ്പോൾ എനിക്ക് 23 വയസാണ്. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മയായി. അതിന് വേണ്ടി ബോഡി ട്രാൻസ്ഫോം ചെയ്തു. ആ സിനിമയിൽ തനിക്ക് അഭിമാനമുണ്ടെന്നും അമല പോൾ വ്യക്തമാക്കി.
അമ്മ കണക്ക് എന്ന സിനിമ അമല പോളിന്റെ ജീവിതത്തിലും നിർണായകമായിരുന്നു. സംവിധായകൻ എഎൽ വിജയെ വിവാഹം ചെയ്ത ശേഷം അമല അഭിനയിച്ച സിനിമയാണിത്. വിജയുടെ കുടുംബത്തിന് അമല വീണ്ടും സിനിമകൾ ചെയ്യുന്നതിൽ വലിയ എതിർപ്പുണ്ടായിരുന്നു. എഎൽ വിജയുടെ പിതാവ് എഎൽ അളകപ്പൻ അമലയ്ക്കെതിരെ പരസ്യമായി സംസാരിക്കുകയും ചെയ്തു. അമല വീണ്ടും അഭിനയിക്കുന്നതിനെ ഇവർ ശക്തമായി എതിർത്തു. എന്നാൽ അമല തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു. അമ്മ കണക്ക് നിർമ്മിച്ച ധനുഷിനെയും അളകപ്പൻ വിമർശിച്ചിരുന്നു. 2014 ൽ വിവാഹിതരായ എഎൽ വിജയും അമല പോളും 2017 ൽ പിരിഞ്ഞു.
ഇന്ന് ജഗത് ദേശായിക്കൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് അമല പോൾ. സൗഹൃദങ്ങളിൽ പഴയ അമല പോളിൽ നിന്നും തനിക്ക് വന്ന മാറ്റത്തെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്. എല്ലാ റിലേഷൻഷിപ്പും ഗിവ് ആന്റ് ടേക്ക് ആണ്. പ്രത്യേകിച്ചും ഫ്രണ്ട്ഷിപ്പ്. എന്നാൽ ചെറുപ്രായത്തിലെ അമല അങ്ങോട്ട് ഒരുപാട് കൊടുത്തു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ടേക്കർ ആണെങ്കിൽ എനിക്ക് പെട്ടെന്ന് കണ്ട് പിടിക്കാൻ പറ്റുമെന്നും അമല പോൾ വ്യക്തമാക്കി.


Click it and Unblock the Notifications











