അവന്‍ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും! സ്ത്രീകളുടെ ചിന്തകളെക്കുറിച്ച് അമല പോള്‍!
പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അമല പോള്‍. സിനിമയ്ക്കപ്പുറത്ത് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് താരത്തിന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടാറുള്ളത്. പുരുഷ സമൂഹത്തിന് സ്ത്രീയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചും അര്‍ഹിക്കുന്ന പരിഗണ സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ടോയെന്നുമൊക്കെയുള്ള ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് അമല പോള്‍ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം :-
ദ് പ്രോഫറ്റി'ലുള്ള നല്ല ചോദ്യങ്ങളെല്ലാം ചോദിച്ചിരിക്കുന്നത് സ്ത്രീകളാണ്. പ്രണയം, വിവാഹം, കുട്ടികള്‍, വേദന, ജീവിത യാഥാര്‍ഥ്യം. അങ്ങനെ എന്തെല്ലാം. വലിയ തത്വചിന്തകളോ, ദൈവങ്ങളെക്കുറിച്ചോ അല്ല, പച്ചയായ ജീവിതം. എന്തുകൊണ്ടാണ് ഈ ചോദ്യങ്ങളൊന്നും പുരുഷനില്‍ നിന്നും വരാത്തത്. സ്ത്രീകള്‍ മാത്രം ചോദിക്കുന്നത്. കാരണം സ്ത്രീകള്‍ അടിമത്വത്തിന്റെ, അപമാനത്തിന്റെ, സാമ്പത്തിക ആശ്രിതത്വത്തിന്റെ എല്ലാം ഇരകളാണ്. ഇതിനെല്ലാം മുകളിലായി എന്നും അവര്‍ ഗര്‍ഭാവസ്ഥയിലാണ്.
എന്നും സ്ത്രീ വിഷമതകളില്‍ ജീവിക്കുന്നവളാണ്. വേദനകള്‍ മാത്രം അനുഭവിച്ച് ജീവിക്കുന്നവള്‍. അവളുടെ ഉള്ളില്‍ വളരുന്ന കുഞ്ഞ് അവളെ ഭക്ഷണം കഴിക്കാന്‍ പോലും ചിലപ്പോള്‍ അനുവദിക്കുന്നില്ല. കഴിക്കുന്നതെല്ലാം ശര്‍ദ്ദിച്ച്, ക്ഷീണിതയാണ് എന്നും അവള്‍. ഒരു കുഞ്ഞിന്റെ ജനനം എന്നാല്‍ ഒരു സ്ത്രീക്ക് മരണത്തിന് തുല്യമാണ്. ഒരു ഗര്‍ഭധാരണത്തില്‍ നിന്ന് മുക്തി നേടുന്നതിന് മുന്‍പ് തന്നെ അവളുടെ പുരുഷന്‍ വീണ്ടും അവളെ ഗര്‍ഭിണിയാക്കാന്‍ തയ്യാറെടുത്തിട്ടുണ്ടാകും.

ആള്‍ക്കൂട്ടത്തിനെ നിര്‍മിക്കുന്ന ഒരു ഫാക്ടറിയായി പ്രവര്‍ത്തിക്കുകയെന്നതാണ് ഒരു സ്ത്രീയുടെ പ്രധാന കര്‍മം എന്നാണ് തോന്നുന്നത്. ഇവിടെ പുരുഷന്‍ എന്താണ് ചെയ്യുന്നത്. ഒമ്പത് മാസവും സ്ത്രീ വേദനയിലാണ്, പ്രസവസമയത്തും അവള്‍ വേദനയിലാണ്, ഈ സമയങ്ങളില്‍ പുരുഷനോ? പുരുഷനെ സംബന്ധിച്ചിടത്തോളം അവന്റെ കാമം തീര്‍ക്കാനുള്ള ഒരു വസ്തു മാത്രമാണ് സ്ത്രീ.
മോദിയുടെ സഹായം തേടി യുഎഇ; പ്രത്യേക വിമാനം അയക്കും, രണ്ട് അഭ്യര്‍ഥനകള്‍... കേന്ദ്രം പരിഗണിക്കുന്നു
ഇതിന്റെ പരിണിതഫലങ്ങളെ കുറിച്ച് അവന് ചിന്തയില്ല. എന്നിട്ടും അവന്‍ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. ശരിക്കും പുരുഷന് സ്ത്രീയോട് സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ ലോകത്ത് ജനസംഖ്യ വര്‍ധന ഉണ്ടാവില്ലായിരുന്നു. അവന്റെ സ്‌നേഹം എന്ന വാക്ക് വെറും പൊള്ളയാണ്. അവളെ അവന്‍ വെറും കന്നുകാലിയോടെന്ന പോലെയാണ് പെരുമാറുന്നതെന്നുമായിരുന്നു അമല പോള്‍ കുറിച്ചത്.
ഇതിന്റെ പരിണിതഫലങ്ങളെ കുറിച്ച് അവന് ചിന്തയില്ല. എന്നിട്ടും അവന്‍ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടിരിക്കും. ശരിക്കും പുരുഷന് സ്ത്രീയോട് സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ ലോകത്ത് ജനസംഖ്യ വര്‍ധന ഉണ്ടാവില്ലായിരുന്നു. അവന്റെ സ്‌നേഹം എന്ന വാക്ക് വെറും പൊള്ളയാണ്. അവളെ അവന്‍ വെറും കന്നുകാലിയോടെന്ന പോലെയാണ് പെരുമാറുന്നതെന്നുമായിരുന്നു അമല പോള്‍ കുറിച്ചത്.


Click it and Unblock the Notifications