അമല പോളും ഭര്‍ത്താവും പിരിയാന്‍ കാരണം ധനുഷല്ല? സത്യം മറ്റൊന്നാണെന്ന് പറഞ്ഞ് നടി
തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുകയാണ് നടി അമല പോള്‍. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയ ആടൈ എന്ന ചിത്രത്തിലൂടെ ഗംഭീര പ്രകടനമായിരുന്നു നടി നടത്തിയത്. ഇതിനിടെ അമലയുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടനവധി വാര്‍ത്തകള്‍ വന്നിരുന്നു. സംവിധായകന്‍ എഎല്‍ വിജയിയുമായി ഉണ്ടായിരുന്ന പ്രണയ വിവാഹം അവസാനിച്ചതിനെ കുറിച്ചായിരുന്നു പ്രചരണങ്ങള്‍ കൂടുതലും.
ആഴ്ചകള്‍ക്ക് മുന്‍പ് വിജയിയുടെ പിതാവ് ഇക്കാര്യത്തില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. നടന്‍ ധനുഷ് കാരണമാണ് അമലയും വിജയും വേര്‍പിരിഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് അമലയിപ്പോള്‍. സമയം തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടുകളിലാണ് എഎല്‍ അഴകപ്പന്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് നടി മറുപടി നല്‍കിയത്.

'തന്റെ തീരുമാനത്തിലാണ് വിവാഹമോചനം നടന്നത്. എന്നാല്‍ അത് മറ്റൊരാളുടെ പേരില്‍ ആരോപിക്കുന്നത് അനുചിതമാണെന്ന് തോന്നുന്നില്ലെന്നാണ് അമല പോള്‍ പറയുന്നത്. ധനുഷ് തന്റെ വളരെ അടുത്ത സുഹൃത്താണ്. ഏറെ കാലം മുന്‍പ് നടന്ന വിവാഹമോചനത്തെ കുറിച്ച് ഇപ്പോഴും സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി പറയുന്നു' വിവാഹമോചനത്തിന് ശേഷം അക്കാര്യങ്ങളെ കുറിച്ച് നടി എവിടെയും കാര്യമായി പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ അമലയുടെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നേരത്തെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ എഎല്‍ വിജയിയുടെ പിതാവും തമിഴ് നിര്‍മാതാവുമായ എഎല്‍ അഴകപ്പന്‍ മകന്റെയും മരുമകളുടെയും വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക് തിരികെ കൊണ്ട് വരാന്‍ നിര്‍ബന്ധിച്ചു. ഇതിന് പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നെന്നും അളകപ്പന്‍ പറഞ്ഞിരുന്നു.

അമലയ്ക്ക് അഭിനയിക്കാനുള്ള അഭിനിവേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്ന് പലപ്പോഴായി അഴകപ്പന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അച്ഛന്‍ പറയുന്ന വാദങ്ങളൊന്നും ശരിയല്ലെന്ന് പറഞ്ഞ് വിജയ് തള്ളി കളഞ്ഞിരുന്നു. അമലയെ ഒരിക്കലും അഭിനയിക്കുന്നതില്‍ നിന്നും താന്‍ വിലക്കിയിട്ടില്ലെന്ന് വിജയ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അമലയും വിജയിയും വിവാഹിതരാവുന്നത്. 2011 ല്‍ വിജയ് സംവിധാനം ചെയ്ത് അമല പോള്‍ അഭിനയിച്ച ദൈവ തിരുമകള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ഇരുവരും അടുപ്പത്തിലാകുന്നത്. അത് പിന്നീട് പ്രണയത്തിലേക്ക് എത്തി. 2014 ല്‍ അമലയും വിജയും വിവാഹതിരായി. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം. ശേഷം രണ്ട് വര്‍ഷം മാത്രമേ ഈ ബന്ധം മുന്നോട്ട് പോയോള്ളു. 2016 ല്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറഞ്ഞു. 2017 ല്‍ നിയമപരമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം എഎല്‍ വിജയ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സിനിമയില്‍ സജീവമായി തുടരുകയായിരുന്നു അമല. ഇനി 'അതോ അന്ത പറവൈ പോല' എന്ന സിനിമയിലാണ് അഭിനയിക്കുന്നത്. അതിനൊപ്പം മലയാളത്തില്‍ ആട് ജീവിതത്തിലും അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്.


Click it and Unblock the Notifications