അറുപതാം വയസില്‍ രണ്ടാം വിവാഹം! അമല പോള്‍ മുതല്‍ ഈ വര്‍ഷം വിവാഹിതരായ താരങ്ങള്‍ ഇവരാണ്

ഒരു വര്‍ഷം കൂടി പടിയിറങ്ങുമ്പോള്‍ സിനിമാലോകത്തും സന്തോഷങ്ങളുടെ നാളുകളാണ് കഴിഞ്ഞ് പോയതെന്ന് പറയാം. സിനിമാപ്രേമികള്‍ ഏറെ കാത്തിരുന്നതും എല്ലാവരെയും അത്ഭുതപ്പെടുത്തിയതുമായ ചില കാര്യങ്ങളാണ് 2023 ല്‍ നടന്നത്. അതില്‍ പ്രധാനം ചില താരങ്ങളുടെ വിവാഹമായിരുന്നു.

മലയാള സിനിമയുടെ പ്രിയപ്പെട്ട അമല പോള്‍ മുതല്‍ തെന്നിന്ത്യന്‍ നടന്‍ ആശിഷ് വിദ്യാര്‍ഥി വരെ രണ്ടാമതും വിവാഹം കഴിച്ച താരങ്ങള്‍ പോലും ഈ ലിസ്റ്റില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അത്തരത്തില്‍ ഈ വര്‍ഷം വിവാഹിതരായ താരങ്ങളെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടിങ്ങനെയാണ്.

actors

നടി അമല പോള്‍ രണ്ടാമതും വിവാഹിതയായെന്ന തരത്തില്‍ നിരന്തരം സോഷ്യല്‍ മീഡിയയില്‍ പ്രചരണം വന്നിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ മാസമാണ് നടി ശരിക്കും വിവാഹിതയാവുന്നത്. അമലയുടെ സുഹൃത്തും ബിസിനസുകാരനുമായ ജഗദ് ദേശായിയാണ് വരന്‍.

വളരെ അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു താരവിവാഹം നടന്നത്. ഒരു യാത്രയില്‍ വെച്ച് പരിചയപ്പെട്ട അമലയും ജഗത്തും അടുപ്പത്തിലാവുകയായിരുന്നു. ഇപ്പോള്‍ സന്തുഷ്ടമായ കുടുംബജീവിതത്തിലേക്ക് നടി പ്രവേശിച്ചിരിക്കുകയാണ്.

നടി നൂറിന്‍ ഷെരീഫും സുഹൃത്തായ ഫഹിം സഫറും വിവാഹിതരായതും ഈ വര്‍ഷം ജൂലൈയിലായിരുന്നു. ഒരുമിച്ച് സിനിമകളില്‍ അഭിനയിച്ച പരിചയവും സൗഹൃദവുമൊക്കെയാണ് താരങ്ങളെ വിവാഹത്തിലേക്ക് എത്തിച്ചത്. ഇരുവരും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും അവിചാരിതമായി കണ്ടുമുട്ടി സൗഹൃദത്തിലാവുകയായിരുന്നു. വിവാഹനിശ്ചയം നടത്തിയതിന് ശേഷമാണ് താരങ്ങള്‍ പ്രണയകഥ പുറംലോകത്തോട് പറയുന്നത്.

അമല പോളിന് ശേഷം രണ്ടാമതും വിവാഹം കഴിച്ചതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ആശിഷ് വിദ്യാര്‍ഥി. മലയാളത്തിലടക്കം വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ആശിഷ് വിദ്യാര്‍ഥിയുടെ രണ്ടാം വിവാഹമായിരുന്നു ഈ വര്‍ഷം നടന്നത്.

അറുപത് വയസുള്ള ആശിഷ് ആസാം സ്വദേശിനിയും, ബിസിനസ്സുകാരിയുമായ രൂപാലി ബറുവയെയാണ് വിവാഹം കഴിച്ചത്. കൊല്‍ക്കത്തയില്‍ ഫാഷന്‍ സംരഭം നടത്തിവരുന്ന രൂപാലി പ്രശസ്ത നടി ശകുന്തള ബറുവയുടെ മകളാണ്. ആദ്യ ഭാര്യയുമായി 2022 ലാണ് നടന്‍ വേര്‍പിരിയുന്നത്.

actors

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടി കാര്‍ത്തിക നായരുടെ വിവാഹം നവംബര്‍ മാസത്തിലായിരുന്നു. പഴയ നടി രാധയുടെ മകളും തെന്നിന്ത്യന്‍ നടിയുമായ കാര്‍ത്തികയും കാസര്‍കോട് സ്വദേശിയായ രോഹിത് മേനോന്‍ ആണ് കാര്‍ത്തികയുടെ വരന്‍. ദിവസങ്ങളോളം നീണ്ട ആഘോഷത്തിനൊടുവിലായിരുന്നു കാര്‍ത്തികയുടെ വിവാഹം. കമ്മത്ത് ആന്‍ഡ് കമ്മത്ത്, മകരമഞ്ഞ് എന്നിങ്ങനെയുള്ള സിനിമകളിലൂടെയായിരുന്നു നടി മലയാളത്തില്‍ അഭിനയിച്ചത്.

തമിഴ് സിനിമയിലെ സൂപ്പര്‍ താരം അശോക് സെല്‍വനും ഈ വര്‍ഷമാണ് വിവാഹിതനായത്. നിര്‍മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയ മകള്‍ കീര്‍ത്തി പാണ്ഡ്യനെയാണ് അശോക് വിവാഹം കഴിച്ചത്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് അശോകും കീര്‍ത്തിയും വിവാഹിതരാവുന്നത്. വളരെ രഹസ്യമായിട്ടാണ് താരങ്ങള്‍ പ്രണയത്തിലായതും വിവാഹം കഴിച്ചതും.

തെലുങ്ക് സിനിമാലോകത്ത് തന്നെ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും തമ്മിലുള്ളത്. നവംബര്‍ ഒന്നിന് ഇറ്റലിയിലെ ടസ്‌കാനിയിലുള്ള ബോര്‍ഗോ സാന്‍ ഫെലിസ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു താരവിവാഹം. തെലുങ്ക് നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുണ്‍ നിരവധി സിനിമകളില്‍ നായകനായി അഭിനയിച്ച് ശ്രദ്ധേയനായിരുന്നു.

Read more about: Year Ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X