ഒന്ന് പിഴച്ചുവെന്ന് കരുതി ജീവിതം നശിപ്പിക്കണോ..?, ഗൗതമി മുതൽ അദിതി റാവു വരെ, പുനർ വിവാഹിതരായ നായികമാർ!
സന്തോഷം നിറഞ്ഞതും സന്തുഷ്ടവുമായ ദാമ്പത്യ ജീവിതം പ്രതീക്ഷിച്ച് വിവാഹ ജീവിതത്തിലേക്ക് ഇറങ്ങുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും പുരുഷന്മാരും. എന്നാൽ ശരിയെന്ന് കരുതി എടുത്ത തീരുമാനങ്ങൾ വലിയൊരു തെറ്റായിരുന്നുവെന്ന് പലരും തിരിച്ചറിയുന്നത് വിവാഹജീവിതത്തിലേക്ക് കടന്നശേഷമാണ്. ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലാക്കി കഴിയുമ്പോൾ ആ ദാമ്പത്യത്തിൽ നിന്നും പുറത്ത് വരുന്നവർ നിരവധിയുണ്ട്.
എന്നാൽ വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തുക എന്നത് എപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഡിവോഴ്സിനുശേഷം ഇനിയൊരു പ്രണയം ജീവിതത്തിലുണ്ടാകുമോ എന്നതിൽ പോലും സ്ത്രീകളുടെ കാര്യത്തിൽ ഉറപ്പുണ്ടാകില്ല. പലർക്കും ആദ്യ ദാമ്പത്യം തകർന്നാൽ പിന്നെ പ്രണയത്തിലുള്ള വിശ്വാസം പോലും നഷ്ടപ്പെടും. സിനിമാ മേഖലയിൽ രണ്ടാം വിവാഹം സർവ സാധാരണമായി കഴിഞ്ഞു.

തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ പലരും ആദ്യ വിവാഹബന്ധം തകർന്നശേഷം വീണ്ടും വിവാഹിതരായവരാണ്. പുനർ വിവാഹം ചെയ്തവരെല്ലാം ആദ്യത്തേതിനേക്കാൾ മനോഹരമായ ദാമ്പത്യ ജീവിതമാണ് നയിക്കുന്നതും. അത്തരത്തിൽ തെന്നിന്ത്യയിൽ പുനർവിവാഹിതരായ ചില നായികമാരെ പരിചയപ്പെടാം... പട്ടികയിൽ അടുത്തിടെ വിവാഹിതയായ അദിതി റാവു മുതൽ രാധിക ശരത്ത് കുമാർ വരെയുണ്ട്.
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ വേഷം ചെയ്യാൻ കഴിഞ്ഞ നടിയാണ് അദിതി റാവു. അടുത്തിടെയായിരുന്നു അദിതിയുടെ രണ്ടാം വിവാഹം. തമിഴ് നടൻ സിദ്ധാർത്ഥിനെയാണ് അദിതി വിവാഹം ചെയ്തത്. രാജകീയ പ്രൗഡിയിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു അദിതിയുടെ ആദ്യ വിവാഹം. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതി ആദ്യം വിവാഹം ചെയ്തത്.
അന്ന് 23 വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. പിന്നീട് ഒരുമിച്ച് പോകാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ഇരുവരും വേർപിരിഞ്ഞു. മലയാളത്തിൽ നിന്നും പോയി തമിഴിലും തെലുങ്കിലും നിരവധി സിനിമകൾ ചെയ്ത് ആരാധകരെ സമ്പാദിച്ച നടി അമല പോളിന്റെ ആദ്യ വിവാഹം സംവിധായകൻ എഎൽ വിജയിയുമായിട്ടായിരുന്നു. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. 2014ൽ ആയിരുന്നു വിവാഹം.
തുടക്കത്തിൽ ദാമ്പത്യം മനോഹരമായിരുന്നുവെങ്കിലും പിന്നീട് ഇരുവർക്കും ഇടയിൽ വിള്ളലുകൾ വരികയും രണ്ടുപേരും 2017ൽ വിവാഹമോചിതരാവുകയുമായിരുന്നു. ശേഷം സിംഗിൾ ലൈഫ് നയിച്ച അമല ഒന്നര വർഷം മുമ്പാണ് ബിസിനസുകാരനായ ജഗത് ദേശായിയെ വിവാഹം ചെയ്തത്. ഇരുവർക്കും ഇപ്പോൾ ഒരു മകനുണ്ട്. ജീവിതത്തിന്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലാണ് താനിപ്പോൾ എന്നാണ് വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കുമ്പോൾ അമല പറയാറുള്ളത്.

മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് എമി ജാക്സണ്‍. ഹോട്ടല്‍ വ്യവസായി ജോര്‍ജ് പനയോറ്റൂ ആയിരുന്നു നടിയുടെ ആദ്യ ഭര്‍ത്താവ്. 2015ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ 2019ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട് നടി ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്‌വിക്കുമായി പ്രണയത്തിലായി. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം.
എമി ഇപ്പോൾ എഡിന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണ്. മൂന്ന് തവണ വിവാഹിതയായ നടിയാണ് രാധിക ശരത്കുമാർ. കരിയറിന്റെ തുടക്കത്തിലായിരുന്നു നടിയുടെ ആദ്യ വിവാഹം. പ്രതാപ് പോത്തനെയാണ് നടി വിവാഹം ചെയ്തത്. ആ ബന്ധം തകർന്നശേഷം റിച്ചാർഡിനെ നടി വിവാഹം ചെയ്തു. എന്നാൽ ആ ദാമ്പത്യത്തിനും അധികം ആയുസുണ്ടായിരുന്നില്ല.
പിന്നീടാണ് രാധിക ശരത്കുമാറിനെ വിവാഹം ചെയ്യുന്നത്. നടി ഗൗതമിയും ആദ്യ വിവാഹ ജീവിതത്തിൽ തോറ്റുപോയവളാണ്. സന്ദീപ് ഭാട്ട്യയായിരുന്നു നടിയുടെ ആദ്യ ഭർത്താവ്. എന്നാൽ ഒരു കുഞ്ഞ് പിറന്നശേഷം ഇരുവരും വേർപിരിഞ്ഞു. ശേഷം നടി കമൽഹാസനുമായി ഏറെക്കാലം ലിവിങ് റിലേഷനിലായിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞു.


Click it and Unblock the Notifications











