ബാത്ത്ടബ്ബിൽ ടേപ്പ്ലെസ്സായി അമല പോൾ! ബാലിയിൽ നിന്നുളള ചിത്രങ്ങൾ വൈറൽ
മലയാളത്തിലും തൊന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് അമല പോൾ. കരുതുറ്റ സ്ത്രീകഥാപാത്രങ്ങളുമായിട്ടാണ് പലപ്പോഴും അമല തിയേറ്ററുകളിൽ എത്തുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമല പോളിന്റെ ബാത്ത്ടബ്ബ് ചിത്രങ്ങളാണ്. ഇൻസ്റ്റഗ്രാമിൽ താരം തന്നെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പൂക്കൾ നിറച്ചിരിക്കുന്ന ബാത്ത് ടബ്ബിൽ കുളിക്കുന്ന താരത്തിന്റ ടോപ്പ്ലെസ് ചിത്രമാണ് വൈറലായിരിക്കുന്നത്. നിലവിൽ ബാലിയിൽ അവധി ആഘോഷിക്കുകയാണ്. അമലയുടെ ബാത്ത് ടബ്ബ് ചിത്രത്തിന് രണ്ട് ര അഭിപ്രായമാണ് ലഭിക്കുന്നത്. ഒരു കൂട്ടർ രൂക്ഷ വിമർശനം ഉന്നയിക്കുമ്പോൾ മറ്റൊരു വിഭാഗം താരത്തെ പിന്തുണക്കുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിക്കുന്നത്. ബാലിയിൽ മറ്റൊരു ചിത്രം വും താരം പങ്കുവെച്ചിരുന്നു. കടൽതീരത്ത് ഊഞ്ഞാലാടി നിൽക്കുന്ന നടിയുടെ ചിത്രവും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അമല പോളിന്റെ കരിയറിൽ ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ആടൈ. കാമനി എന്ന ബോൾഡ കഥാപാത്രത്തെയാണ് അമല പോൾ ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ 40 മിനിറ്റോളം അമല നഗ്നയായി അഭിനയിച്ചിരുന്നു. ബ്ലെസി- പൃഥ്വിരാജ് ചിത്രമായ ആട് ജീവിതത്തിലൂടെ വീണ്ടും മോളിവുഡിലേയ്ക്ക് മടങ്ങിയെത്തുകയാണ് പ്രേക്ഷകരുടെ പ്രിയ താരം


Click it and Unblock the Notifications