'അമ്മയെ എങ്ങനെ കൺവിൻസ് ചെയ്യിപ്പിച്ചു?, ഇതെങ്ങനെ നിനക്ക് സാധിച്ചു?'; പേളിയുടെ വീഡിയോ കണ്ട് അമ്പരന്ന് അമല പോൾ!

പേളി മാണിയെ പോലെ പേളി മാത്രമെയുള്ളുവെന്നാണ് ആരാധകർ നിരന്തരം പറയാറുള്ളത്. തന്നിലേക്ക് പ്രേക്ഷകരെ അടുപ്പിക്കാനുള്ള എന്തോ ഒരു മാജിക്ക് പേളിയുടെ പെരുമാറ്റത്തിലും സംസാരത്തിലുമുണ്ട്. മൂഡോഫായി പേളിയെ ഇന്നേവരെ പ്രേക്ഷകർ കണ്ടിട്ടില്ല. രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയാണെങ്കിലും നിലുവിനെയും നിറ്റാരയേയുകാൾ കുട്ടിത്തരമാണ് പേളിക്ക്. താനിപ്പോൾ മൂന്ന് പെൺകുട്ടികളുടെ രക്ഷകർത്താവാണെന്നാണ് ശ്രീനിഷ് പറയാറുള്ളത്.

ആദ്യത്തെ കുഞ്ഞ് പിറന്നശേഷം വളരെ വിരളമായി മാത്രമെ ടിവിഷോകളിൽ പേളി പ്രത്യക്ഷപ്പെട്ടിട്ടുള്ളു. ഇപ്പോൾ സ്വന്തം യുട്യൂബ് ചാനലിൽ യാത്ര, അഭിമുഖം, പാചകം എന്നിവയെല്ലാം ചെയ്ത് തിരക്കിലാണ് പേളി. എല്ലാത്തിനും സഹായമായി ശ്രീനിഷും പേളിയുടെ കസിൻസുമുണ്ട്. പേളി വളരെ ആക്ടീവാണ്. എന്നാൽ പേളിയുടെ അമ്മ മോളി ക്യാമറ കണ്ടാൽ‌ ഓടിയൊളിക്കുന്ന സ്വഭാവക്കാരിയാണ്.

Pearle Maaney  Amala Paul

കുക്കിങ് വീഡിയോ പോലുള്ളവ ചെയ്യുമ്പോൾ അമ്മയെ നിർബന്ധിച്ച് ക്യാമറയ്ക്ക് മുന്നിൽ പിടിച്ച് നിർത്തുന്നതാണെന്ന് പേളി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ‌ പേളിക്കൊപ്പം അമ്മ മോളിയും ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഒരു കൊളാബറേഷൻ വീഡിയോയാണത്. വീഡിയോയിൽ പേളിയ്ക്ക് ഒപ്പം അമ്മ മോളി മാണിയും തകർത്ത് അഭിനയിച്ചിട്ടുണ്ട്.

ഇതോടെ ആരാധകരും പേളിയുടെ ഉറ്റ ചങ്ങാതിമാരിൽ ഒരാളായ അമല പോൾ വരെ ഞെട്ടിയിരിക്കുകയാണ്. പൊതുവെ ക്യാമറയ്ക്ക് മുന്നിൽ വരാൻ അൽപ്പം മടിയുള്ള പേളിയുടെ അമ്മയെ കൊളാബറേഷനിൽ കണ്ട അമ്പരപ്പിലാണ് പേളി ആരാധകർ. ദേ മോളി ആന്റി... ഇതെങ്ങനെ സാധിപ്പിച്ചു സേറാ എന്നാണ് പേളിയോട് അമല ചോദിച്ചത്.

അതിന് രസകരമായ മറുപടിയും പേളി നൽകി. എനിക്കറിയില്ല... സൂര്യഗ്രഹണത്തിന് ശേഷം ലോകത്ത് നാടകീയമായ ചില മാറ്റങ്ങളുണ്ടാകുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ക്യാമറയോട് മമ്മി യെസ് എന്ന് പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു പേളിയുടെ മറുപടി. എന്റെ സംശയം ഇനി പേളി ചേച്ചി മമ്മിയേയും എക്സ്ചേഞ്ച് ചെയ്തോ എന്നാണ്. കാരണം പഴയ മമ്മി ഇങ്ങനെ അല്ല ഗയ്സ്.

ക്യാമറ കണ്ടാൽ ഓടി ഒളിക്കുന്നൊരു പാവം മമ്മിയായിരുന്നു, അതാ മമ്മി കളത്തിൽ ഇറങ്ങി, അമ്മയെ എങ്ങനെ കൺവിൻസ് ചെയ്യിപ്പിച്ചു?, ക്യാമറ കണ്ടാൽ ഓടുന്ന മോളി ആന്റി എങ്ങനെ ഇത്രയും നാച്ച്വറലായി അഭിനയിച്ചു എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് വീ‍ഡിയോയ്ക്ക് വരുന്നത്. എന്തായാലും ഇരുവരും ആദ്യമായി ഒന്നിച്ച വീഡിയോ ഇപ്പോൾ വൈറലാണ്.

Pearle Maaney  Amala Paul

അതേസമയം വീണ്ടും ഒരു വിവാഹം കുടുംബത്തിൽ നടക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് പേളി മാണി. പേളിയുടെ കസിനും താരത്തിന്റെ യുട്യൂബ് ചാനൽ നോക്കി നടത്തുന്നവരിൽ ഒരാളുമായ‌ ശ്രദ്ധ വിവാ​ഹിതയാകാൻ പോവുകയാണ്. ഈ മാസമാണ് വിവാഹം. അതുകൊണ്ട് തന്നെ അതിന്റേതായ ഷോപ്പിങും മറ്റുമായി പേളി തിരക്കിലായിരുന്നു.

കഴിഞ്ഞ ദിവസം ശ്രദ്ധയ്ക്കായി കലക്കൻ ഒരു ബാച്ചിലറേറ്റ് പാർട്ടി പേളിയും സംഘവും സംഘടിപ്പിച്ചിരുന്നു. ശ്രദ്ധയുടെ പ്രിയപ്പെട്ട നടനായ വടിവേലുവിന്റെ വിവിധ കഥാപാത്രങ്ങളുടെ രീതിയിൽ വസ്ത്രം ധരിച്ചാണ് എല്ലാവരും ബാച്ചിലറേറ്റ് പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത്. അതിന്റെ വീഡിയോയും പേളി പങ്കിട്ടിട്ടുണ്ട്.

Read more about: pearle maaney amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X