തലകുത്തി നില്‍ക്കുന്ന അമല പോള്‍! കടല്‍ത്തീരത്ത് നിന്നുള്ള നടിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോസ് വൈറൽ
ലോക് ഡൗണ്‍ കാലത്ത് ഫിറ്റ്‌നെസിന് വേണ്ടി സമയം ചെലവഴിക്കുകയാണ് സിനിമാ താരങ്ങള്‍. വര്‍ക്കൗട്ടിന്റെ കാര്യത്തില്‍ ശില്‍പ ഷെട്ടി, സുസ്മിത സെന്‍ തുടങ്ങിയ ബോളിവുഡ് നടിമാര്‍ മാതൃകയാണ്. മലയാളത്തിലേക്ക് നോക്കുകയാണെങ്കില്‍ നടി അമല പോളാണ് കഠിനമായ വ്യായമമുറകളും യോഗയും പരീക്ഷിച്ച് ആരാധകരുടെ കൈയടി വാങ്ങാറുള്ളത്.
പലപ്പോഴും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ അമല പുറത്ത് വിടാറുണ്ടായിരുന്നു. ഇപ്പോഴിതാ ശീര്‍ഷാസനം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതോ കടല്‍ തീരത്ത് നിന്നുമാണ് മണലില്‍ തലയും കൈയും കുത്തി നില്‍ക്കുന്ന കുറേ ചിത്രങ്ങളുമായി അമല എത്തിയത്. അതിനൊപ്പം ഒരു കുറിപ്പും നടി എഴുതിയിട്ടുണ്ട്.

കുറേ കാലമായി അമല യോഗ ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടായിരുന്നു. ഇത്തവണ മുഖം വ്യക്തമല്ലെങ്കിലും ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച ഫോട്ടോസില്‍ ഒന്ന് ഇതാണെന്നാണ് ആരാധകരുടെ അഭിപ്രായം. 2018 മുതലായിരുന്നു ശീര്‍ഷാസനം അടക്കമുള്ള യോഗ നടി ചെയ്ത് വന്നത്. ആദ്യമായി ശീര്‍ഷാസനം ചെയ്തതിന്റെ സന്തോഷം അന്ന് നടി ആരാധകരുമായി പങ്കുവെച്ചിരുന്നു.
അമലയും സഹോദരനും ചേര്‍ന്ന് കൊച്ചിയില്‍ ഒരു യോഗ സ്റ്റുഡിയോ ആരംഭിച്ചിരുന്നു. ഇതിനിടെ അമലയുടെ രണ്ടാം വിവാഹത്തെ കുറിച്ച് വ്യാപകമായ വാര്‍ത്തകള്‍ കഴിഞ്ഞ മാസങ്ങളില്‍ പ്രചരിച്ചിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം താന്‍ മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം അമല പറഞ്ഞിട്ടുണ്ടായിരുന്നു.

അമലയുടെ സുഹൃത്തും മുംബൈയില്‍ ഗായകനുമായ ഭവ്നിന്ദര്‍ ആയിരുന്നു അത്. കഴിഞ്ഞ മാസം അമലയ്‌ക്കൊപ്പമുള്ള കുറേ ചിത്രങ്ങള്‍ അദ്ദേഹം പുറത്ത് വിട്ടിരുന്നു. വിവാഹത്തിന്റേത് പോലെ സൂചിപ്പിക്കുന്ന ചിത്രങ്ങളായിരുന്നതിനാല്‍ ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ വാര്‍ത്തകള്‍ അതിവേഗം പ്രചരിച്ചു. പുറത്ത് വന്ന ചിത്രങ്ങളിലെ സൂചന വെച്ച് എല്ലാവരും അത് സ്ഥീരികരിക്കുകയും ചെയ്തു.
എന്നാല്‍ താന്‍ രണ്ടാമതും വിവാഹിതയായിട്ടില്ലെന്നും അതിന് ഇനിയും സമയമുണ്ടെന്നും അമല സൂചിപ്പിച്ചു. തന്റെ എല്ലാ കാര്യങ്ങളും ഒളിപ്പിച്ച് വെക്കാറില്ലെന്നും അങ്ങനെ വിവാഹം ഉണ്ടാവുമ്പോള്‍ അത് നിങ്ങളോട് പറയുമെന്നും നടി കഴിഞ്ഞ ദിവസം ആരാധകരോടായി പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പുതിയ യോഗ ചിത്രങ്ങളുമായി നടി എത്തിയിരിക്കുന്നത്.
അമലയുടെ പോസ്റ്റ്


Click it and Unblock the Notifications