കാമുകനെ നിരാശനാക്കി അമല; ഡേറ്റിം​ഗ് നിമിഷങ്ങൾ പങ്കുവെച്ച് ജ​ഗത്; വൈറലായി വീഡിയോ

ജീവിതത്തിലെ സന്തോഷകരമായ ഘട്ടത്തിലൂടെയാണ് അമല പോൾ കടന്ന് പോകുന്നത്. സിനിമകളിൽ നിന്ന് ഇടയ്ക്കിടെ ഇടവേളയെടുത്ത് ആത്മീയതയിലേക്ക് ശ്രദ്ധ കൊടുത്ത അമല പോൾ തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തിയിരിക്കുന്നു. ​ഗോസിപ്പുകളും വിവാദങ്ങളും നിറഞ്ഞ കാലം ക‌ടന്ന് വന്ന അമല ജ​ഗത്തിനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. കാമുകന്റെ വിവാഹപ്രൊപ്പോസലിന് അമല സമ്മതം പറയുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ജ​ഗത് ദേശായിയെക്കുറിച്ച് സിനിമാ ലോകത്തിന് അധികമൊന്നും അറിവില്ല. ആത്മീയതയാണ് രണ്ട് പേരെയും ഒരുമിപ്പിച്ച ഘടകമെന്ന് സൂചനയുണ്ട്. അമല പോളിന്റെ ജീവിതത്തിലുണ്ടായ ഉയർച്ചയും താഴ്ചയും തിരിച്ച് വരവുമെല്ലാം ജനം കണ്ടതാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് അമല സംവിധായകൻ എഎൽ വിജയ്നെ വിവാഹം ചെയ്യുന്നത്. സിനിമാ അഭിനയം നിർത്താനും അമല തീരുമാനിച്ചിരുന്നു. എന്നാൽ വിവാഹ ജീവിതത്തിൽ അസ്വാരസ്യങ്ങൾ വന്നതോടെ അമല ബന്ധം വേണ്ടെന്ന് വെച്ചു.

Amala Paul

2014 ൽ വിവാഹിതരായ ഇരുവരും 2017 ലാണ് വേർപിരിയുന്നത്. ‍‍ സിനിമാ രം​ഗത്ത് പിന്നീട് ന‌ടി സജീവമായി. കുറച്ച് വർഷങ്ങൾക്ക് ശേഷം അമല വീണ്ടും പ്രശ്നങ്ങളിൽ അകപ്പെട്ടു. മുൻ കാമുകൻ ഭവീന്ദർ സിം​ഗ് തന്നെ ഭീഷണിപ്പെടുത്തെന്നും കബളിപ്പിച്ചെന്നും ആരോപിച്ച് അമല പോൾ പരാതി നൽകുന്ന സാഹചര്യം ഉണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ ഭവിന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

പ്രശ്നങ്ങളെല്ലാം അവസാനിച്ച് ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ ആസ്വദിക്കുകയാണിപ്പോൾ അമല പോൾ. അമലയ്ക്കൊപ്പം ജ​ഗത് ദേശായി പങ്കുവെച്ച വീഡിയോയാണിപ്പോൾ ശ്രദ്ധ നേ‌ടുന്നത്. അമലയെ ചുംബിക്കാൻ ശ്രമിക്കുന്ന ജ​ഗതിനെയാണ് വീഡിയോയിൽ കാണുന്നത്. ചുണ്ടിൽ ചുംബിക്കാൻ നോക്കിയെങ്കിലും കവിളിലാണ് അമല ജ​ഗതിനെ ചുംബിക്കാൻ അനുവദിച്ചത്. ഇതോടെ ജ​ഗത് നിരാശ പ്രകടിപ്പിച്ചപ്പോൾ അമല പോൾ ചിരിക്കുന്നതും വീഡിയോയിൽ കാണാം.

Amala Paul

നേരത്തെ ജ​ഗത് ദേശായിക്കൊപ്പമുള്ള പോസ്റ്റുകളൊന്നും അമല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. അതിനാൽ തന്നെ വിവാഹ പ്രൊപ്പോസൽ വീഡ‍ിയോ വന്നപ്പോൾ ഏവർക്കും സർപ്രെെസായി. വിവാഹശേഷം അമല അഭിനയ രം​ഗത്ത് തുടർന്നേക്കാനാണ് സാധ്യത. ന‌ടിയാകുക എന്നത് മാത്രമായിരുന്നു തന്റെ ആ​ഗ്രഹമെന്നും സിനിമാ കരിയർ തനിക്ക് പ്രധാനമാണെന്നും അമല മുമ്പ് പറഞ്ഞിട്ടുണ്ട്.

അതേസമയം ഒരി‌ടവേളയ്ക്ക് ശേഷം അടുത്ത കാലത്താണ് അമല സിനിമാ രം​​ഗത്തേക്ക് തിരിച്ച് വന്നത്. ലോക് ഡൗണിന് ശേഷമാണ് അമലയുടെ കരിയറിൽ വലിയ ഇടവേള വന്നത്.അച്ഛന്റെ മരണമുൾപ്പെടെ അമലയെ ഏറെ ബാധിച്ചിരുന്നു. കഡാവർ, ടീച്ചർ തുടങ്ങിയവയാണ് അടുത്ത കാലത്തിറങ്ങിയ അമലയുടെ സിനിമകൾ. രണ്ട് സിനിമകളും കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം അണിയറയിൽ ഒരുങ്ങുന്ന സിനിമകളിൽ ആരാധകർക്ക് പ്രതീക്ഷയുണ്ട്. ബ്ലെസിയുടെ ആടുജീവിതമാണ് ഇതിലൊന്ന്. പൃഥിരാജാണ് ചിത്രത്തിലെ നായകൻ.

തമിഴകത്ത് അമലക്കുണ്ടായിരുന്ന പഴയ താരമൂല്യത്തിൽ ഇടിവ് വന്നിട്ടുണ്ട്. എങ്കിലും നടിക്ക് ശക്തമായ തിരിച്ച് വരവ് സാധിച്ചേക്കുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്. മൈന എന്ന സിനിമയ്ക്ക് ശേഷമാണ് അമല തമിഴകത്ത് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമിഴിൽ നിന്നും തെലുങ്കിൽ നിന്നും തുടരെ അവസരങ്ങൾ ന‌ടിയെ തേടി വന്നു. സൂപ്പർസ്റ്റാറുകളുടെ നായികയായി അമല നിരവധി സിനിമകൾ ചെയ്തു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X