'സൈസ് മാറിയല്ലോ', ഭർത്താവും കുഞ്ഞും വന്ന ശേഷം എന്തോ കുഴപ്പമുണ്ടായി! നടി മാന്യമായി വസ്ത്രം ധരിക്കണമെന്ന് കമൻ്റ്
ഭര്‍ത്താവിനും മകനുമൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ് നടി അമല പോള്‍. കഴിഞ്ഞവര്‍ഷമാണ് നടി രണ്ടാമതും വിവാഹിതയാകുന്നത്. പിന്നാലെ ഗര്‍ഭിണിയാവുകയും ഈ വര്‍ഷം ജൂണില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. മകന്റെ വരവിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ വിവാഹത്തിനും കുഞ്ഞു ജനിച്ചതിനു ശേഷമുള്ള ആദ്യ ജന്മദിനം ആഘോഷിക്കുകയാണ് നടി. സോഷ്യല്‍ മീഡിയയിലൂടെ നടിയ്ക്ക് ആശംസാപ്രവഹമാണ്. ഒപ്പം അമലയ്ക്ക് ജന്മദിന സന്ദേശവുമായി പ്രിയപ്പെട്ട ഭര്‍ത്താവും എത്തിയിരിക്കുകയാണ്.

'എന്റെ സുന്ദരിയായ ഭാര്യയ്ക്ക് ജന്മദിനാശംസകള്‍! ഇപ്പോള്‍ ഒരു അത്ഭുതകരമായ അമ്മ, ഞങ്ങളുടെ സ്‌നേഹം കട്ടിയുള്ളതും മെലിഞ്ഞതുമായി മാത്രമേ ആഴമുള്ളൂ. ഞങ്ങള്‍ ഒരുമിച്ച് വളരുമ്പോള്‍ നിങ്ങള്‍ അവിശ്വസനീയമായ ഒരു വ്യക്തിയായി പൂക്കുന്നത് കാണുന്നത് എന്റെ ഹൃദയം നിറയുന്നു. നിന്നോടുള്ള എന്റെ സ്‌നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാന്‍ എന്റെ വാക്കുകള്‍ക്ക് കഴിയില്ല. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹിക്കുന്ന എല്ലാ സന്തോഷം, ആരോഗ്യം, സമാധാനം, സമൃദ്ധി, വിജയം എന്നിവ ഞാന്‍ നേരുന്നു...' എന്നുമാണ് ജഗത് അമലയ്ക്ക് ആശംസയായി പറഞ്ഞത്.
ഇതിന് പിന്നാലെ ബെര്‍ത്ത് ഡേ ഗേളിനൊപ്പം ഡിന്നര്‍ കഴിക്കാന്‍ പോയതിനെ കുറിച്ച് പറഞ്ഞും ജഗത് എത്തിയിരുന്നു. മാത്രമല്ല ഭക്ഷണം കഴിക്കാനിരിക്കുന്ന നടിയുടെ ഫോട്ടോയും പങ്കുവെച്ചു. എന്നാല്‍ അമലയുടെ വസ്ത്രധാരണം ശരിയായില്ലെന്ന് ചൂണ്ടി കാണിച്ചാണ് വിമര്‍ശകര്‍ എത്തിയിരിക്കുന്നത്.
വിവാഹശേഷം സൈസ് കൂടിയല്ലോ, പ്രസവത്തിന് ശേഷം വളരെയധികം തുറന്ന് കാട്ടലുകളാണ്, വിവാഹം കഴിഞ്ഞ്, കുഞ്ഞും കൂടി വന്നതിന് ശേഷം അവള്‍ക്ക് എന്തോ കുഴപ്പം സംഭവിച്ചു. നിങ്ങള്‍ വളരെ സുന്ദരിയാണ്, ദയവായി വസ്ത്രം അല്‍പ്പം ഭംഗിയായി ധരിക്കുക, മുന്‍പ് ഉണ്ടായിരുന്ന അമലയില്‍ നിന്നും വന്ന മാറ്റമിതാണ്...
നിങ്ങളിപ്പോള്‍ ശരിയായ വസ്ത്രം ധരിക്കാറില്ല. ഉള്ളിലെ ഭാഗങ്ങള്‍ പുറത്ത് കാണിക്കാനാണ് താല്‍പര്യം. മറ്റുള്ളവരെ ഇങ്ങനെ കാണിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ചെറിയ ആണ്‍കുട്ടികള്‍ പോലും ഇന്‍സ്റ്റാഗ്രാം കാണുന്നവരാണ്. അതിനാല്‍ ഇതൊക്കെ കുട്ടികളെ കൂടി നശിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങളെപ്പോലുള്ള പെണ്‍കുട്ടികള്‍ ഈ സമൂഹത്തെ നശിപ്പിക്കും. ദയവായി ഇത്തരം വേഷങ്ങള്‍ ഒഴിവാക്കുക...

ഇക്കാലത്ത് ശരീരഭാഗം ഭാഗികമായി കാണിക്കുക എന്നതാണ് ജനപ്രീതിയും ശ്രദ്ധിക്കപ്പെടാനുള്ള അടുത്ത മാര്‍ഗവും, എന്നിങ്ങനെ അമലയുടെ ശരീരത്തെ അധിഷേപിച്ച് കൊണ്ടാണ് കമന്റുകള്‍ വന്നിരിക്കുന്നത്.
എന്നാല്‍ അത് അവളുടെ ശരീരമാണെന്നും ഏത് വസ്ത്രം ധരിക്കണമെന്നത് അവളുടെ ഇഷ്ടമാണെന്നും പറഞ്ഞ് അമലയെ പിന്തുണയ്ക്കുന്നവരും നിരവധിയാണ്.
അതേ സമയം അമലയുടെ ജന്മദിനത്തിന് ആശംസ അറിയിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ആ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് മനസിലാക്കാതെ നടിയുടെ ശരീരത്തെയും വസ്ത്രത്തെയും പരിഹസിക്കുന്നത് മോശമായി പോയെന്നും തുടങ്ങി നടിയെ അനുകൂലിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications