മുന്‍ഭര്‍ത്താവ് കണ്ട് പഠിക്കൂ, ഭര്‍ത്താവായാല്‍ ഇങ്ങനെ പ്രണയിക്കണം! ജഗത് എന്നും റൊമാൻ്റിക്; പരിഹാസവുമായി അമല

കഴിഞ്ഞ വര്‍ഷമാണ് താന്‍ വീണ്ടും വിവാഹിതയാവുകയാണെന്ന് നടി അമല പോള്‍ വെളിപ്പെടുത്തുന്നത്. ശേഷം ഭര്‍ത്താവാകാന്‍ പോകുന്ന ജഗദ് ദേശായിയെ കുറിച്ചും നടി പറഞ്ഞു. ആദ്യം വിവാഹനിശ്ചയവും പിന്നാലെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹം നടത്തി.

വിവാഹം കഴിഞ്ഞ് തൊട്ടടുത്ത മാസങ്ങളില്‍ താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞു വരുമെന്നും നടി വെളിപ്പെടുത്തി. ഇപ്പോള്‍ മകന്‍ ഇളയ്ക്ക് ഒപ്പം ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അമലയും ജഗത്തും. ഇന്‍സ്റ്റാഗ്രാമിലൂടെ കുടുംബസമേതമുള്ള ആഘോഷത്തിന്റെ പുതിയ വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്.

amala-paul

'എന്റെ അതിശയകരമായ ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍! കുമരകത്തെ ഈ വര്‍ഷത്തെ മറക്കാനാവാത്ത സര്‍പ്രൈസ് ആണെന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. എല്ലാ ദിവസവും പ്രണയം നിലനിര്‍ത്തുന്ന ഒരാളെ കിട്ടിയതില്‍ ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് ഇതെന്നെ ഓര്‍മ്മിപ്പിച്ചു.

ഞങ്ങളുടെ ആദ്യ പ്രൊപ്പോസ് മുതല്‍ പിന്നീട് അതിനിടയിലുള്ള എല്ലാ സ്വീറ്റ് സര്‍പ്രൈസുകളും നിങ്ങളുടെ സ്‌നേഹം യഥാര്‍ത്ഥമാണെന്നും എനിക്ക് കാണിച്ചു തന്നു. ജീവിതകാലം മുഴുവനുമുള്ള സാഹസികതകളും ചിരികളും സ്‌നേഹവും ശരിക്കും എങ്ങനെയാണ് ചെയ്യേണ്ടതെന്ന് എന്റെ മുന്‍ഭര്‍ത്താവിനടക്കം കാണിച്ച് കൊടുക്കുകയാണെന്നും' പറഞ്ഞാണ്' അമല എത്തിയിരിക്കുന്നത്.

കുമരകത്തെ കായലിന് നടുവില്‍ വെച്ചാണ് അമലയുടെയും ഭര്‍ത്താവിന്റെയും വിവാഹ വാര്‍ഷിക ആഘോഷം നടന്നത്. ഇരുവരും ബോട്ടില്‍ കയറി പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് എത്തുകയും അവിടെ ഭക്ഷണം കഴിക്കുന്നതിനും മറ്റുമായി അലങ്കാരത്തോടെ ഒരുക്കിയിരുന്നു. മാത്രമല്ല ഭര്‍ത്താവും അമലയും തമ്മിലുള്ള പ്രണയാതുര നിമിഷങ്ങളും വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്.

amala-paul

ഒരു ഭര്‍ത്താവ് എങ്ങനെയായിരിക്കണം എന്നതിന് വ്യക്തമായ ഉത്തരമാണ് ജഗത്തിലൂടെ തനിക്ക് ലഭിച്ചതെന്നാണ് പലപ്പോഴായി അമല പറയാറുള്ളത്. ഇത്തവണ അത് വീണ്ടും തെളിയിക്കുകയും മുന്‍ ഭര്‍ത്താവിനെ പരിഹസിക്കാനുള്ള അവസരമായി നടി ഇതിനെ എടുക്കുകയും ചെയ്തു.

നേരത്തെ തമിഴിലെ പ്രമുഖ സംവിധായാകനായ എ എല്‍ വിജയിയെയാണ് അമല വിവാഹം കഴിച്ചത്. ഇന്റര്‍കാസ്റ്റ് മാരേജ് ആയിരുന്നെങ്കിലും ഈ ബന്ധം അധികകാലം മുന്നോട്ടു പോയില്ല. ഇരുവരും അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞു. ശേഷം വിജയ് വേറെ വിവാഹിതനാവുകയും ചെയ്തു.

ഇടയ്ക്ക് അമലയ്‌ക്കെതിരെ വിജയുടെ കുടുംബം മോശമായ രീതിയില്‍ പ്രതികരിച്ചിരുന്നു. ഇതൊക്കെ വലിയ വാര്‍ത്തകള്‍ ആവുകയും ചെയ്തു. എന്നാല്‍ എല്ലാം മറികടന്ന് അമല സിനിമയില്‍ സജീവമാവുകയും തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായി വളരുകയും ചെയ്തു. ഇതിനിടയിലാണ് ബിസിനസുകാരനായ ജഗദ് ദേശായിയുമായി നടി പരിചയപ്പെടുന്നത്. ആഗ്രഹിച്ചിരുന്നത് പോലെ ഒരു ദാമ്പത്യജീവിതമാണ് വന്നതിനുശേഷം നടിയ്ക്ക് ലഭിച്ചത്. ഗര്‍ഭകാലത്ത് അമലയ്ക്ക് ഒപ്പം തന്നെ നിന്നതും ഭാര്യയെ കയ്യിലെടുത്ത് നടക്കുന്നതിലൂടെയും ജഗദ് പ്രശംസിക്കപ്പെട്ടു.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X