രണ്ടാമതൊരു ഭര്‍ത്താവ് വരണമെന്നായിരുന്നു ദൈവത്തിന്റെ പ്ലാന്‍! ഇത് നന്നാവും, അമല പോളിന് ആശംസയുമായി ആരാധകര്‍
ഏറെ കാലമായി ഗോസിപ്പ് കോളത്തില്‍ നിറഞ്ഞ് നിന്നിരുന്ന നടിയാണ് അമല പോള്‍. നടിയുടെ ആദ്യ വിവാഹം പരാജയപ്പെട്ടത് മുതല്‍ അമല വീണ്ടും വിവാഹിതയായേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പല നടന്മാരുടെ പേരിലും വാര്‍ത്തകള്‍ വന്നു. കിംവദന്തിക്കള്‍ക്കെല്ലാം അവസാനം അമല പോള്‍ രണ്ടാമതും വിവാഹിതയായിരിക്കുകയാണ്.
അടുത്തിടെയാണ് സുഹൃത്ത് ജഗത് ദേശായിയുമായി താന്‍ പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാവുമെന്നും അമല വെളിപ്പെടുത്തിയത്. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോസും നടി പുറത്ത് വിടുകയും ചെയ്തു. പ്രീവെഡ്ഡിങ്ങ് ഷൂട്ട് കൂടി വന്നതോടെയാണ് വിവാഹം ഉടനുണ്ടാവുമെന്ന് വ്യക്തമായത്.

ഒടുവില്‍ നവംബര്‍ അഞ്ചിന് നടി വിവാഹിതയായിരിക്കുകയാണ്. വിവാഹത്തിന് തൊട്ട് പിന്നാലെ ഭര്‍ത്താവിനൊപ്പമുള്ള കിടിലന്‍ ചിത്രങ്ങളാണ് അമല സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ലൈറ്റ് പിങ്ക് നിറമുള്ള വസ്ത്രമായിരുന്നു വിവാഹത്തിന് തിരഞ്ഞെടുത്തത്. ആഢംബരങ്ങളൊന്നുമില്ലാതെ വളരെ ലളിതമായിട്ടുള്ള വിവാഹമായിരുന്നുവെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.
അതേ സമയം ഇത്തവണ അമലയ്ക്ക പോസിറ്റീവ് പ്രതികരണമാണ് ആരാധകരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. മുന്‍പ് പലപ്പോഴും വിമര്‍ശനങ്ങളാണ് നടിയെ തേടി എത്തിയത്. ഇത്തവണ കൂടുതല്‍ പേരും നടിയ്ക്ക് നല്ലൊരു ജീവിതം ഉണ്ടാവണമെന്ന ആഗ്രഹം അറിയിച്ച് കൊണ്ടാണ് എത്തിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം പേജില്‍ നടി പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. 'ചിലപ്പോള്‍ രണ്ടാമത്തെ അവസരങ്ങള്‍ ദൈവത്തിന്റെ യഥാര്‍ത്ഥ പദ്ധതിയാണ്. അനുഗ്രഹിക്കപ്പെട്ടവരായി തുടരുക', എന്നാണ് ഒരാള്‍ പറയുന്നത്. ഇനിയും അവള്‍ തിളങ്ങട്ടെ. ജീവിതം മുന്നോട്ട് പോകണം. ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല, നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന ഈ വിഡ്ഢികളെ നോക്കേണ്ടതില്ല... ഇത് പുതിയ തുടക്കമാകട്ടെ', എന്നാണ് ആരാധകരുടെ അഭിപ്രായം.

ഇതിന് പുറമേ സിനിമയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം താരങ്ങളും അമലയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. പുതിയ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുമ്പോള്‍ മുന്‍പരാജയങ്ങളൊക്കെ ഒരു പാഠമായിരിക്കും. അതുള്‍കൊണ്ട് ജീവിക്കാനാണ് എല്ലാവരും നടിയോട് പറയുന്നത്.
അതേ സമയം നടിയെ വിമര്‍ശിക്കുന്നവരുമുണ്ട്. ഇത് എത്ര ദിവസത്തേക്കാണ്, മാസങ്ങള്‍ കൊണ്ട് അവസാനിക്കാനുള്ള ബന്ധമാണോ? ഡ്രസ് മാറുന്നത് പോലെ ബന്ധം മാറുന്നവരാണ് നിങ്ങളൊക്കെ, തുടങ്ങി അമലയെ വിമര്‍ശിക്കുന്നവരും ഉണ്ട്. നേരത്തെ വിവാഹിതയായിരുന്ന അമലയെ പലപ്പോഴും സൈബറിടത്തില്‍ വിമര്‍ശിക്കപ്പെടാറുണ്ട്.
ആദ്യ ഭര്‍ത്താവുമായി വളരെ പെട്ടെന്ന് ബന്ധം അവസാനിപ്പിച്ചതാണ് പലരെയും ചൊടിപ്പിച്ചത്. സംവിധായകന്‍ എ എല്‍ വിജയും അമലയും ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. എന്നാല്‍ ഈ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരുവരും നിയമപരമായി വേര്‍പിരിയുകയായിരുന്നു.
ഭര്‍ത്താവുമായി പിരിഞ്ഞ് സിംഗിളായി ജീവിക്കുന്നതിനിടയില്‍ സിനിമയിലേക്ക് മാത്രം ഫോക്ക്‌സ് ചെയ്തിരിക്കുകയായിരുന്നു നടി. ഇതിനിടയില്‍ പലപ്പോഴായി അമല വിവാഹിതയായെന്ന കഥകള്‍ പ്രചരിച്ചു. അതൊക്കെ വെറും പ്രചരണങ്ങളാണെന്ന് നടി തന്നെ വ്യക്തമാക്കുകയും ചെയ്തു. ഒടുവില്‍ നടിയുടെ ഈ വര്‍ഷത്തെ ജന്മദിനത്തിലാണ് വിവാഹത്തെ കുറിച്ചുള്ള ആദ്യ സൂചനകള്‍ അമല നല്‍കുന്നത്.


Click it and Unblock the Notifications











