അമ്മയായ ശേഷം അവരുടെ കാലില്‍ വീണ് തുടങ്ങി! തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളെ പറ്റി അമല പോള്‍

ജീവിതത്തിലെ ഏറ്റവും സന്തോഷ നാളുകളിലൂടെയാണ് നടി അമല പോള്‍ കടന്ന് പോകുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ നടി രണ്ടാമത് വിവാഹിതയാവുകയും ഒരു കുഞ്ഞിന് ജന്മം കൊടുക്കുകയുമൊക്കെ ചെയ്തു. ഇപ്പോള്‍ ഭര്‍ത്താവിനും മകനുമൊപ്പമുള്ള സന്തോഷ നാളുകളാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല തന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇതിനിടെ തമിഴിലെ ഒരു അവാര്‍ഡ് വേദിയില്‍ വെച്ച് അമല പോളിനെ ആദരിച്ചിരുന്നു. അവാര്‍ഡിനൊപ്പം ചില സര്‍പ്രൈസ് സമ്മാനങ്ങളായിരുന്നു നടിയ്ക്ക് വേണ്ടി അവിടെ ഒരുക്കിയത്. അതിലൊന്ന് സ്വന്തം അമ്മയുടെ ഫോട്ടോയാണ്. അതിലൂടെ തന്റെ ജീവിതത്തില്‍ മമ്മിയുണ്ടാക്കി സ്വാധീനത്തെ കുറിച്ചും അവരുടെ കാലില്‍ വീണ് കുമ്പിടുകയാണ് താനിപ്പോള്‍ ദിവസവും ചെയ്യുന്നതെന്നും നടി വെളിപ്പെടുത്തുന്നു.

amala

അമലയുടെ വാക്കുകളിങ്ങനെയാണ്... 'എല്ലാവര്‍ക്കും അമ്മയെന്ന് പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇമോഷനും വലിയ ബോണ്ടും കണക്ഷനുമാണ്. നമ്മളൊക്കെ ജനിച്ച് ഇതുവരെ വളര്‍ന്നു എന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാലിപ്പോള്‍ ഒരു അമ്മയായപ്പോഴാണ് അതിന് പിന്നിലെ കഷ്ടപ്പാട് താന്‍ മനസിലാക്കുന്നത്. അവരൊക്കെ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാവും. ഇപ്പോള്‍ ഉള്ളത് പോലെയുള്ള സൗകര്യങ്ങളൊന്നും അന്നില്ല. തനിയെ ഭക്ഷണം ഉണ്ടാക്കണം, വീടും നോക്കണം, മക്കളെയും നോക്കണം, ഇതെല്ലാം നമ്മളെക്കാളും ഭംഗിയായി ചെയ്തിട്ടുമുണ്ട്.

സത്യം പറഞ്ഞാല്‍ ഞാന്‍ ദിവസവും അവരുടെ കാലില്‍ വീണ് കുമ്പിട്ട് കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് അമ്മ നിങ്ങള്‍ക്ക് ഇതൊക്കെ ചെയ്യാന്‍ സാധിച്ചതെന്നാണ് ഞാന്‍ അമ്മയോട് ചോദിക്കുന്നത്. വളരെ സ്‌ട്രോങ്ങും ബോള്‍ഡുമായ സ്ത്രീയാണ് അവര്‍. എന്റെ റോള്‍ മോഡലും അമ്മയാണ്. ഞാന്‍ മമ്മിയെ ഫോളോ ചെയ്യുകയാണ്. മമ്മി ഇല്ലാതെ എനിക്ക് ഈ ലോകത്ത് ഇരിക്കാന്‍ സാധിക്കില്ലെന്നുമാണ് അമല പോള്‍ പറയുന്നത്.

ഇതിനിടെ അമലയ്ക്ക് ഒരു സര്‍പ്രൈസും ഒരുക്കിയിരുന്നു. മരിച്ച് പോയ പിതാവിനെ എഐയുടെ സഹായത്തോടെ ജീവനോടെ വരുന്നത് പോലെ അവതരിപ്പിക്കുകയായിരുന്നു. ഇത് കണ്ട് നടി വളരെ വികാരഭരിതയാവുകയും കരയുകയുമൊക്കെ ചെയ്തു. ശേഷം അമലയും കുഞ്ഞും പിതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും സമ്മാനമായി കൊടുത്തിരുന്നു.

amala

തന്റെ ജീവിതത്തില്‍ കിട്ടാവുന്ന വലിയ സമ്മാനമാണിതൊക്കെ. കാരണം മകന്‍ എന്റെ പപ്പയുമായി വളരെ സാമ്യം ഉള്ളത് പോലെ തോന്നാറുണ്ട്. അവരുടെ മാനറിസങ്ങളൊക്കെ ഏകദേശം ഒരുപോലെയാണ്. പപ്പ പോയ സ്‌പേസ് ഫില്‍ ചെയ്യുന്നത് ഇപ്പോള്‍ മകനാണ്. ഇങ്ങനൊരു ഫോട്ടോ തന്റെ വീട്ടില്‍ ഇല്ലെന്നും അതിന് ഒത്തിരി നന്ദിയുണ്ടെന്നും' നടി പറയുന്നു.

അമല പോള്‍ രണ്ടാമതും പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പാണ് പിതാവ് പോള്‍ അന്തരിക്കുന്നത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു താരപിതാവ്. അതിന് ശേഷമാണ് നടി ഇപ്പോഴത്തെ ഭര്‍ത്താവ് ജഗദ് ദേശായിയെ വിവാഹം കഴിക്കുന്നതും കുഞ്ഞിന് ജന്മം കൊടുക്കുന്നതും. 2023 ലാണ് താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്ന് അമല പറയുന്നത്. പിന്നാലെ പ്രതിശ്രുത വരനൊപ്പമുള്ള ഫോട്ടോസും വീഡിയോസുമൊക്കെ പുറത്ത് വിട്ടു.

വളരെ ലളിതവും എന്നാല്‍ ആഘോഷപൂര്‍വ്വവുമായ വിവാഹത്തിലൂടെ ഇരുവരും ഒരുമിച്ചു. എന്നാല്‍ അധികം വൈകാതെ താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞ് വരുമെന്നും അമല വെളിപ്പെടുത്തി. വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായതിനാലാണ് ഇരുവരും വേഗം വിവാഹിതരായതെന്ന് പിന്നീട് പല അഭിമുഖങ്ങളിലും നടി വ്യക്തമാക്കി. അടുത്ത മാസം അമലയുടെ കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് താരകുടുംബം.

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X