ശരണ്യ പൊൻവണ്ണന്റെ സ്ഥാനം ഞാൻ കൈക്കലാക്കിയതല്ല, നടി എന്നെ ഫോൺ ചെയ്ത് പറഞ്ഞത്: ​ഗീത കൈലാസം

ഈ വർഷം തമിഴ് സിനിമാ ലോകത്ത് വൻ ഹിറ്റായ സിനിമകളാണ് ലബ്ബർ പന്ത്, അമരൻ എന്നീ ചിത്രങ്ങൾ. നായകനും നായികയും ഒരുപോലെ ശ്രദ്ധ നേടിയ ഈ സിനിമകളിലെ അമ്മ കഥാപാത്രവും ജനപ്രീതി നേടി. നടി ​ഗീത കൈലാസം ആണ് ഈ വേഷങ്ങൾ ചെയ്തത്. പ്രേക്ഷകർക്ക് ഇപ്പോഴാണ് ​ഗീത കൈലാസത്തെ പരിചിതമാകുന്നതെങ്കിലും വർഷങ്ങളായി സിനിമയുടെ പിന്നണിയിൽ ​ഗീതയുണ്ട്. ഫിലിം മേക്കർ ബാല കൈലാസത്തിന്റെ ഭാര്യയാണ് ​ഗീത കൈലാസം. പ്ര​ഗൽഭ ഫിലിം മേക്കർ കെ ബാലചന്ദർ ​ഗീതയുടെ ഭർതൃ പിതാവാണ്.

ഭർത്താവിന്റെ പ്രൊഡക്ഷൻ കമ്പനിയിലാണ് ​ഗീത പ്രവർത്തിച്ചിരുന്നത്. സിനിമാ ലോകത്തെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ​ഗീത കെെലാസമിപ്പോൾ. തനിക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നടി മനസ് തുറന്നു. അമ്മ വേഷങ്ങളിൽ തമിഴ് സിനിമകളിൽ സ്ഥിരം കാണാറുള്ള ശരണ്യ പൊൻവണ്ണന്റെ സ്ഥാനത്തേക്ക് ​ഗീത കൈലാസം എത്തിയെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. എന്നാൽ ഈ വാദം തെറ്റാണെന്ന് ​ഗീത പറയുന്നു.

Geetha Kailasam

സുഹൃത്തുക്കളായ അഭിനേതാക്കളുണ്ട്. എനിക്ക് ഡേറ്റ് ക്ലാഷ് വരുമ്പോൾ അവർ എനിക്ക് വരുന്ന റോളുകൾ ചെയ്യാറുണ്ട്. തിരിച്ചും അങ്ങനെ വരാറുണ്ട്. ശരണ്യ പൊൻവണ്ണന്റെ സ്ഥാനം ഞാനെ‌‌‌ടുത്തെന്ന് ചിലർ പറയുന്നുണ്ട്. പക്ഷെ അവർ എന്റെ നല്ല സുഹൃത്താണ്. അടുത്തിടെ എന്നെ ഫോൺ ചെയ്ത് 20 വർഷം മുമ്പ് ഞാൻ നിങ്ങളുടെ പ്രൊഡക്ഷനിൽ അഭിനയിച്ചത് ഓർമയുണ്ടോ എന്ന് ചോദിച്ചു. എനിക്ക് അഭിനയിക്കാനാ​ഗ്രഹമുണ്ടെന്ന് ഞാനന്ന് പറഞ്ഞിരുന്നു. ശരണ്യക്ക് അന്ന് ടെയ്ലറിം​ഗിനോട് വലിയ താൽപര്യമാണ്.

സ്വന്തം ബ്ലൗസുകൾ അവർ തന്നെയാണ് തയ്ക്കുക. നമ്മുടെ രണ്ട് പേരുടെ ആ​ഗ്രഹവും നടന്നെന്ന് ശരണ്യ തന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ തനിക്ക് സന്തോഷമായെന്ന് നടി പറയുന്നു. താൻ ശരണ്യയുടെ സ്ഥാനം കൈയടക്കിയിട്ടില്ല. അവരുടെ സിനിമകളും റിലീസ് ചെയ്യുന്നുണ്ട്. ശരണ്യ പൊൻവണ്ണൻ എവർ​ഗ്രീൻ നടിയാണെന്നും ​ഗീത കൈലാസം വ്യക്തമാക്കി.

Geetha Kailasam  Saranya Ponvannan

അഭിനയത്തോടൊപ്പം ഡിസൈനിം​ഗ് സ്കൂൾ നടത്തുകയാണ് ശരണ്യയിന്ന്. കോളിവുഡിലെ പുതിയ അമ്മ എന്ന് എന്നെ വിശേഷിപ്പിക്കുന്നു. ഈ വാക്ക് പ്രേക്ഷകർക്ക് ഇഷ്ടമാണെന്ന് തോന്നുന്നെന്നും ​ഗീത കൈലാസം വ്യക്തമാക്കി. രണ്ട് മക്കളാണ് എനിക്കുള്ളത്. അവർ രണ്ട് പേരും കരിയറിന് പിന്തുണ നൽകുന്നു. ക്രിയേറ്റീവ് ഫീൽഡിലാണ് തന്റെ മകളും മകനും ജോലി ചെയ്യുന്നതെന്നും ​ഗീത കൈലാസം വ്യക്തമാക്കി.

നേരത്തെ നാടക രം​ഗത്ത് ​ഗീത കൈലാസം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സിനിമകളിൽ അഭിനയിക്കണമെന്ന് അന്നേ ആ​ഗ്രഹമുണ്ടായിരുന്നെങ്കിലും ഏറെക്കാലത്തിന് ശേഷമാണ് അത് സാധ്യമായത്. 2021 ൽ സർപട്ടെെ പരമ്പരെ എന്ന സിനിമയിലൂ‌ടെയാണ് ​ഗീത കൈലാസം ചലച്ചിത്ര രം​ഗത്തേക്ക് കടന്ന് വന്നത്. പിന്നീടിങ്ങോ‌ട്ട് നിരവധി സിനിമകൾ ​ഗീതയെ തേടി വന്നു. ഒടുവിൽ പുറത്തിറങ്ങിയ അമരനിലെ അമ്മ വേഷം ഇതിനോടകം ഏറെ ചർച്ചയായിട്ടുണ്ട്.

More from Filmibeat

Read more about: saranya ponvannan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X