അനിയത്തിയായിരുന്നു ജഡ്‍ജ്, ആ​ ഷോയിൽ എന്നെ അപമാനിച്ചു; മറ്റൊരാളെ കരയിക്കരുത്: അംബിക

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമാ രം​ഗത്ത് വലിയ താരമൂല്യമുണ്ടായിരുന്ന നായിക നടിമാരാണ് അംബികയും രാധയും. ചേച്ചിയായ അംബിക താരമായ ശേഷമാണ് അംബിക സിനിമാ രം​​ഗത്തേക്ക് വരുന്നത്. രണ്ട് പേർക്കും ഹിറ്റുകൾ തുടരെ ലഭിച്ചു. സൂപ്പർഹിറ്റ് സിനിമകളിൽ നായികമാരായി. അംബിക ഇന്നും അഭിനയ രം​ഗത്ത് സാന്നിധ്യം അറിയിക്കുന്നുണ്ട്. രാധ ടെലിവിഷൻ ഷോകളിൽ ജഡ്ജായി സാന്നിധ്യം അറിയിക്കുന്നുണ്ട്. ഒരു കോമഡി ആർട്ടിസ്റ്റിനെതിരെ അംബിക ഉന്നയിച്ച വിമർശനമാണിപ്പോൾ വാർത്തയാകുന്നത്.

പഴയ ​​ഗാനങ്ങളും സീനുകളും റീക്രിയേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അംബിക പറയുന്നു. പഴയ പടങ്ങളെ പരിഹസിക്കുന്ന രീതിയിൽ ചെയ്യരുത്. എന്റെ പാട്ട് റി ക്രിയേറ്റ് ചെയ്യണമെങ്കിൽ ചെയ്തോളൂ, കടൽ കരയിലിരുന്ന് പാടുന്ന ഒരു പാട്ടുണ്ട്. എത്ര വലിയ ഹിറ്റ് പാട്ടാണത്. ആ മനുഷ്യനെ പരിഹസിച്ചാണ് ചെയ്തിരിക്കുന്നത്. അങ്ങനെ ചെയ്യരുത്. നിങ്ങൾ ഒരാളെ പരിഹസിക്കുമ്പോൾ പിന്നീട് രണ്ട് പേർ നിങ്ങളെയും പരിഹസിക്കും. അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെങ്കിൽ ചെയ്താേളൂ. നല്ല രീതിയിൽ ചെയ്യൂ. മറ്റൊരാളെ കരയിച്ച് ചെയ്യരുത്.

Ambika And Radha

എന്റെ സീനുകൾ റീക്രിയേറ്റ് ചെയ്യുന്നത് കാണുന്നത് ഇഷ്ടമാണ്. പക്ഷെ പരിഹസിക്കരുത്. അഞ്ചാറ് മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു ടെലിവിഷൻ ഷോ. അതിൽ അഭിനയിക്കാൻ വന്ന കോമഡി ആർട്ടിസ്റ്റ് എന്നെ പരിഹസിച്ച് സംസാരിച്ചു. ആ ഷോയിൽ എന്റെ സഹോദരിയുമുണ്ടായിരുന്നു. അവർ വിചാരിച്ചത് അത് കോമഡിയാണെന്നാണ്. എന്നാൽ കോമഡിയല്ല. അത് അപമാനമാണ്. ഇങ്ങനെയൊന്നും പറയരുതെന്ന് ഞാൻ പിന്നീടവരോട് പറഞ്ഞു. ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ പറഞ്ഞേനെ. ആരെയും ഞാൻ പരിഹസിക്കാറില്ല. അത് പോലെ തന്നെയും പരിഹസിക്കരുതെന്നും അംബിക പറഞ്ഞു.

രാധ ജഡ്ജായെത്തിയ ഒരു റിയാലിറ്റി ഷോയാണ് അംബിക ചൂണ്ടിക്കാണിക്കുന്നതെന്ന് നെറ്റിസൺസ് പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. നേരത്തെ രാധയെക്കുറിച്ച് അംബിക പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. അനിയത്തി രാധയുമായി കരിയറിൽ തനിക്ക് മത്സരമുണ്ടായിട്ടില്ലെന്നാണ് അംബിക പറയുന്നു. ഞാൻ അസൂയപ്പെട്ടിട്ടില്ല. ആദ്യമൊക്കെ അംബികയുടെ അനിയത്തി രാധ എന്ന് പറഞ്ഞു. ഇപ്പോൾ രാധ ഒരുപാട് ഹിറ്റ് കൊടുക്കുന്നതിനാൽ രാധയുടെ ചേച്ചി അംബിക എന്ന് പറയുന്നല്ലോ എന്ന് ആ സമയത്ത് ചില പത്രക്കാർ എന്നോട് പറഞ്ഞു. അങ്ങനെയാണോ എങ്ങനെയായാലും പണം ഒരു വീട്ടിൽ വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു. ആ സമയത്ത് ​ഗോസിപ്പുകൾ വരുമായിരുന്നു.

More from Filmibeat

Read more about: ambika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X