ആരോഗ്യ പ്രശ്നങ്ങൾ വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല; അനിയത്തിയുടെ മകൾ തുളസിക്ക് വന്ന പരിഹാസത്തിനെതിരെ അംബിക
കടൽ എന്ന സിനിമയിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് തുളസി നായർ. പഴയ കാല നടി രാധയുടെ ഇളയ മകളാണ് തുളസി. കടൽ, യാൻ എന്നീ രണ്ട് സിനിമകൾ മാത്രമാണ് തുളസി ചെയ്തിട്ടുള്ളത്. പഠനത്തിലേക്ക് ശ്രദ്ധ നൽകിയ തുളസി അഭിനയ രംഗത്ത് നിന്നും മാറി നിന്നു. ഏറെക്കാലത്തിന് ശേഷം തുളസിയെ ആരാധകർ കണ്ടത് ചേച്ചി കാർത്തിക നായരുടെ വിവാഹത്തിനാണ്. തുളസി വല്ലാതെ വണ്ണം വെച്ചെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ വന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ തുളസിയുടെ അമ്മയുടെ ചേച്ചിയായ നടി അംബിക. ഗലാട്ട തമിഴിൽ സംസാരിക്കുകയായിരുന്നു നടി.
ആരോഗ്യ പ്രശ്നങ്ങൾ വരുമ്പോൾ നിങ്ങൾക്കൊന്നും ചെയ്യാൻ പറ്റില്ല. നല്ല ഫാസ്റ്റായി ഓടിക്കൊണ്ടിരിക്കുന്ന ആൾ പെട്ടെന്ന് മെല്ലെ നടക്കും. ആരോഗ്യം പ്രശ്നം കൊണ്ടാണത്. പറയുന്നവർ പറയട്ടെ. ചില സമയത്ത് നമ്മൾക്ക് വണ്ണം വെക്കും. ചില സമയത്ത് വണ്ണം കുറയ്ക്കും. അവൾക്ക് വണ്ണം കൂടിയെന്ന് പറഞ്ഞോളൂ. പക്ഷെ ബോഡി ഷെയ്മിംഗ് ചെയ്യരുത്. കോമഡിക്ക് പോലും അങ്ങനെ പറയരുത്. തടി വെച്ചു, കറുപ്പ് നിറമാണ് എന്നൊന്നും പറയാനേ പാടില്ലെന്നു അംബിക ചൂണ്ടിക്കാട്ടി. അവർ അതൊന്നും കാര്യമാക്കില്ല. എന്നേക്കാൾ ബോൾഡായ കുട്ടികളാണവർ. വണ്ണം വെച്ചല്ലോ എന്ന് ചോദിച്ചാൽ നിങ്ങൾക്ക് അതിലെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് തിരിച്ച് ചോദിക്കും. ആ പ്രകൃതക്കാരാണ് തുളസിയും കാർത്തികയുമെന്ന് അംബിക പറയുന്നു.

അനിയത്തി രാധയുമായി സിനിമാ രംഗത്ത് തനിക്ക് മത്സരമുണ്ടായിട്ടില്ലെന്നും അംബിക പറയുന്നു. ഞാൻ അസൂയപ്പെട്ടിട്ടില്ല. ആദ്യമൊക്കെ അംബികയുടെ അനിയത്തി രാധ എന്ന് പറഞ്ഞു. ഇപ്പോൾ രാധ ഒരുപാട് ഹിറ്റ് കൊടുക്കുന്നതിനാൽ രാധയുടെ ചേച്ചി അംബിക എന്ന് പറയുന്നല്ലോ എന്ന് ആ സമയത്ത് ചില പത്രക്കാർ എന്നോട് പറഞ്ഞു. അങ്ങനെയാണോ എങ്ങനെയായാലും പണം ഒരു വീട്ടിൽ വന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു. ആ സമയത്ത് ഗോസിപ്പുകൾ വരുമായിരുന്നു.
ഒരു മലയാളം സിനിമ ചെയ്യുമ്പോൾ ആദ്യമായി ഒരു ഗോസിപ്പ് വന്നു. അന്ന് ഞാൻ കരഞ്ഞ് ഭക്ഷണം കഴിക്കാതിരുന്നു. ആ സിനിമയിലെ ഹീറോ നസീർ സർ എന്ത് പറ്റിയെന്ന് ചോദിച്ചു. വാർത്ത വരട്ടെ, അങ്ങനെ വന്നാൽ നീ പ്രശസ്തയായെന്നാണ് അർത്ഥമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അഭിനയിച്ച മലയാള സിനിമയിലെ ഹീറോയ്ക്കൊപ്പമാണ് ഗോസിപ്പ് വന്നത്. പാവം മനുഷ്യനാണ്. സംസാരിക്കുക പോലുമില്ല.
ഞാനും അദ്ദേഹവും പ്രണയത്തിലാണെന്ന് ഗോസിപ്പ് വന്നപ്പോൾ എനിക്ക് അശ്ചര്യമായി. എന്തെങ്കിലും ഉണ്ടെങ്കിൽ ഗോസിപ്പ് വരുമ്പോൾ സന്തോഷമാണ്. ഒന്നും ഇല്ലാതെ ഗോസിപ്പ് വരുമ്പോൾ വല്ലാതെ തോന്നും. ഇന്ന് യൂട്യൂബിൽ വളരെ വേദനിപ്പിക്കുന്ന ഗോസിപ്പുകളാണ് വരുന്നത്. വൾഗറായി സംസാരിക്കുന്നു. എന്നെക്കുറിച്ച് വളരെ മോശമായി സംസാരിച്ചു.
അത് തുടർന്നോട്ടെ, അല്ലെങ്കിൽ എന്നെക്കുറിച്ച് ആരും അറിയാതെ പോകും. അത് കേൾക്കുമ്പോൾ ദേഷ്യം വരും. അടി കൊടുക്കാൻ തോന്നും. നാലഞ്ച് പേരുണ്ട്. അവരെ നേരിൽ കണ്ടാൽ എന്തെങ്കിലും ചെയ്ത് പോകുന്ന തരത്തിൽ ദേഷ്യം വരും. പിന്നീട് ആലോചിച്ച് നോക്കുമ്പോൾ എന്നെക്കുറിച്ച് എഴുതുന്നത് കൊണ്ടാണ് അവർക്ക് പണം വരുന്നത്. അത് വെച്ച് അവർ ഭക്ഷണം കഴിക്കുന്നു. ഞാൻ ഹാപ്പിയാണെന്നും അംബിക പറയുന്നു. അഭിനയ രംഗത്ത് അംബിക ഇപ്പോഴും സാന്നിധ്യം അറിയിക്കുന്നുണ്ട്. സീരിയലുകളാണ് നടി കൂടുതലും ചെയ്യുന്നത്.


Click it and Unblock the Notifications











