ഓണം ഓര്‍മ്മകള്‍ പങ്കുവെച്ച് നടി അംബിക! കുന്നിന്‍ മുകളിലെ ആ വീടിനെ കുറിച്ച് താരം

By Prashant V R

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ നായികമാരില്‍ ഒരാളാണ് നടി അംബിക. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച നടി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു താരം. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും തിളങ്ങിയിരുന്നു അംബിക. ഗ്ലാമര്‍ റോളുകളേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് അംബിക വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങിയത്.

ambika

അതേസമയം ഓണവിശേഷങ്ങള്‍ പങ്കുവെച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ ഓണം ഓര്‍മ്മകളില്‍ എറ്റവും മുന്നില്‍ നില്‍ക്കുന്നത് കുമ്മാട്ടി ആണെന്നും ചെറിയ കുന്നിന്‍ മുകളിലെ തന്റെ ചെറിയ വീട്ടിലേക്ക് കുമ്മാട്ടി വരുമ്പോള്‍ താനും അനിയനും പത്തായത്തിലേക്ക് ഓടി ഒളിക്കുമെന്നും നടി പറയുന്നു. ആന്ധ്രയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലായിരുന്നു അച്ഛന് ജോലി. ഓണത്തിന് വീട്ടില്‍ വരും.

അന്നേരം ഞങ്ങള്‍ മൂന്ന് പെണ്‍മക്കള്‍ക്കും ഒരേപോലുളള മൂന്ന് തട്ട് ഫ്രോക്ക് കൊണ്ട് വരും. ഓണത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത് ആ ഫ്രോക്കാണ്. ഓണത്തിന് സ്ഥിരമായി കരിയിലയും ഉണങ്ങിയ വാഴിയിലയുമൊക്കെ ദേഹത്ത് വെച്ച് കെട്ടി. മുഖത്ത് പാള കൊണ്ടുളള മുഖം മൂടിയൊക്കെ വെച്ച് ഒരു കുമ്മട്ടിക്കോലം വരും. ഒരു ചെറിയ കുന്നിന്റെ മുകളിലായിരുന്നു ഞങ്ങളുടെ വീട്. അപ്പോള്‍ ദൂരത്ത് നിന്ന് തന്നെ കോലം വരുന്നത് കാണാം. അപ്പോള്‍ തന്നെ ഞങ്ങളും അനിയന്മാരും നിലവിളിച്ചുകൊണ്ട് പത്തായപ്പുരയില്‍ കയറി ഒളിക്കും.

ഓണത്തിന്റെ രസകരമായ ഓര്‍മ്മയാണത്, അംബിക പറഞ്ഞു. അതേസമയം നായികാ വേഷങ്ങള്‍ക്ക് പുറമെ അമ്മ വേഷങ്ങളിലും അംബിക മലയാളത്തില്‍ അഭിനയിച്ചിരുന്നു. വിവിധ ഇന്‍ഡസ്ട്രികളിലായി നിരവധി വിജയ ചിത്രങ്ങളാണ് നടിക്ക് ലഭിച്ചിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അംബിക അഭിനയിച്ചിരുന്നു. മലയാളത്തിലും നിരവധി സിനിമകളിലാണ് അംബിക അഭിനയിച്ചിരുന്നത്. അംബികയ്ക്ക് പുറമെ സഹോദരി രാധയും സിനിമയില്‍ തിളങ്ങിയിരുന്നു.

Read more about: ambika onam 2023 ഓണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X