അമ്പിളി ദേവി വീണ്ടും അമ്മയാവുന്നു! അമ്മ വയറില്‍ മുഖം ചേര്‍ത്ത് മകന്‍! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് അമ്പിളി ദേവി. കലോത്സവ വേദിയില്‍ നിന്നുമാണ് ഈ താരം സിനിമയിലേക്കെത്തിയത്. സിനിമയില്‍ മാത്രമല്ല നിരവധി ടെലിവിഷന്‍ പരമ്പകളിലും താരം അഭിനയിച്ചിരുന്നു. അഭിനയം മാത്രമല്ല മികച്ചൊരു നര്‍ത്തകിയാണ് താനെന്ന് ഈ അഭിനേത്രി നേരത്തെ തന്നെ തെളിയിച്ചിരുന്നു. അടുത്തിടെയായിരുന്നു അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായത്. സീത സീരിയലില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം. പരമ്പരയുടെ ലൊക്കേഷന്‍ ചിത്രങ്ങളായിരിക്കും ഇതെന്നായിരുന്നു തുടക്കത്തില്‍ പ്രേക്ഷകര്‍ കരുതിയത്. പിന്നീടാണ് വീഡിയോയിലൂടെ ഇരുവരും കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടി വര്‍ഷങ്ങള്‍ കഴിയുന്നതിനിടയിലായിരുന്നു രണ്ടാമത്തെ വിവാഹം. ആദിത്യനുമായുള്ള വിവാഹവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് മുന്‍ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചതായുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. വ്യക്തി ജീവിതത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിശദീകരിച്ച് ഇരുവരും എത്തിയിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. വിവാദങ്ങളൊക്കെ തുടരുമ്പോഴും അമ്പിളി ദേവിയും ആദിത്യനും സന്തോഷത്തിലാണ്. വിഷു ആശംസയ്‌ക്കൊപ്പമുള്ള കുറിപ്പിനിടയിലാണ് താരം വീണ്ടും അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷവും പങ്കുവെച്ചത്.

ചിത്രത്തിന് കടപ്പാട്: അമ്പിളി ദേവി, ആദിത്യന്‍ ജയന്‍ ഫേസ്ബുക്ക് പേജ്‌

അമ്പിളി ദേവി അമ്മയാവുന്നു

അമ്പിളി ദേവി അമ്മയാവുന്നു

താന്‍ വീണ്ടും അമ്മയാവുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചത് അമ്പിളി ദേവി തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അമ്പിളിയും ആദിത്യനും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് രംഗത്തെത്താറുമുണ്ട്. മകന്‍ കളരിയില്‍ ചേര്‍ന്ന വിശേഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. 15 വര്‍ഷം മുന്‍പ് അമ്പിളിക്കൊപ്പം നില്‍ക്കുന്ന ചിത്രവുമായാണ് അടുത്തിടെ ആദിത്യനെത്തിയത്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്.

 സന്തോഷം പങ്കുവെച്ച് താരം

സന്തോഷം പങ്കുവെച്ച് താരം

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷം പങ്കുവെച്ചത്. കേരളസാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മവയറില്‍ മുഖം ചേര്‍ത്തുന്ന നില്‍ക്കുന്ന മകനേയും ചിത്രങ്ങളില്‍ കാണാം. അമര്‍നാഥിന് കൂട്ടായി കുഞ്ഞുവാവ എത്തുകയാണെന്നും അതിനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും അമ്പിളി ദേവി കുറിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥിക്കണം

പ്രാര്‍ത്ഥിക്കണം

തന്റെ വയറ്റില്‍ ഉണ്ണിയുണ്ടെന്നും ദൈവം തന്ന സമ്മാനമാണഅ അതെന്നും, തനിക്കും അമ്മയ്ക്കും അച്ഛനും കുഞ്ഞുവാവയ്ക്കുമൊക്കെ വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണമെന്നും അമ്പിളി ദേവി കുറിച്ചിട്ടുണ്ട്. വിഷു ആശംസ അറിയിച്ച പോസ്റ്റിനൊപ്പമായാണ് ഈ വിശേഷത്തെക്കുറിച്ചും താരം പങ്കുവെച്ചത്. നിരവധി പേരാണ് താരകുടുംബത്തിന് ആശം നേര്‍ന്ന് എത്തിയിട്ടുള്ളത്. ജനുവരിയിലായിരുന്നു അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്.

 മകന്റെ സന്തോഷം

മകന്റെ സന്തോഷം

ആദ്യഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിതിന് ശേഷം മകന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്ന് അമ്പിളി ദേവി പറഞ്ഞിരുന്നു. തന്നെ മാത്രമല്ല മകനേയും നന്നായി പരിഗണിക്കുന്ന ആളാണ് ആദിത്യനെന്നും മകനും സന്തോഷത്തിലാണെന്നും പിന്നീട് താരം പറഞ്ഞിരുന്നു. ഇവരുടെ ചിത്രങ്ങളിലെല്ലാം മകനുമുണ്ടാവാറുണ്ട്. അടുത്തിടെ ഒരു ചാനല്‍ പരിപാടിക്കായി അമ്പിളി ദേവിയും ആദിത്യനും ഒരുമിച്ചെത്തിയിരുന്നു. ആദിത്യന്‍ പാട്ട് പാടിയപ്പോള്‍ നൃത്തത്തിലൂടെയാണ് അമ്പിളി ദേവി ഞെട്ടിച്ചത്.

സീതയിലും ഗര്‍ഭിണി

സീതയിലും ഗര്‍ഭിണി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായ സീതയില്‍ ഇരുവരും ഭാര്യഭര്‍ത്താക്കന്‍മാരായാണ് എത്തുന്നത്. പരമ്പര വിജയകരമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും ഒരുമിക്കാനായി തീരുമാനിച്ചത്. വിവാഹത്തിന് ശേഷവും പരമ്പരയുമായി മുന്നേറുകയാണ് ഇരുവരും. സീതയിലും അമ്പിളി ദേവിയുടെ കഥാപാത്രം ഗര്‍ഭിണിയാണ്. കുഞ്ഞതിഥിയെ കാത്തിരിക്കുന്ന ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും.

പോസ്റ്റ് കാണാം

അമ്പിളി ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X