ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയ സമയം ഉണ്ടായിരുന്നു! പുതിയ സന്തോഷം പങ്കുവെച്ച് നടി അമ്പിളി ദേവി
കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടി അമ്പിളി ദേവി മലയാള ടെലിവിഷനില്‍ സജീവമായിരിക്കുകയാണ്. അഭിനയവും നൃത്തവുമൊക്കെ ഒന്നിച്ച് കൊണ്ട് പോവുന്നതിനിടയിലാണ് അമ്പിളിയുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാവുന്നത്. രണ്ടാമതും നടി വിവാഹിതയാവുകയും അതിനോട് അനുബന്ധിച്ച് വലിയ പ്രശ്‌നങ്ങള്‍ നടക്കുകയുമൊക്കെ ചെയ്തത് പുറംലോകം അറിഞ്ഞിരുന്നു.
പ്രതിസന്ധികളില്‍ തളരാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് അമ്പിൡയിപ്പോള്‍. ഇതിനിടയില്‍ നടിയുടെ വീട്ടിലെ പുതിയൊരു സന്തോഷമാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ അമ്പിളി സൂചിപ്പിച്ചിരിക്കുന്നത്. മക്കളുടെ കൂടെയുള്ള മനോഹരമായൊരു വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം നടി പോസ്റ്റ് ചെയ്തത്.

ഹാപ്പി ബെര്‍ത്ത്‌ഡേ അജുക്കുട്ട എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നതും. മക്കള്‍ രണ്ട് പേരെയും എടുത്തും ഉമ്മ കൊടുത്തും സ്‌നേഹിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുന്ന നടിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. അമ്പിളിയുടെ ഇളയമകന്‍ അജു എന്ന അര്‍ജുന്റെ ജന്മദിനമാണ്. ഇതിനോട് അനുബന്ധിച്ച് മകന് ആശംസകളുമായി എത്തിയതായിരുന്നു അമ്പിളി ദേവി.
ആ ചടങ്ങിൽ വെച്ച് അല്ലു അർജുനെ പിതാവ് തല്ലി; അന്ന് ചോദിച്ചത് പോലെ പിന്നീട് സംഭവിച്ചു; തിരക്കഥാകൃത്ത് പറഞ്ഞത്
നമ്മുടെ ജീവിതത്തില്‍ എത്ര വിഷമങ്ങള്‍ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ കളിയും ചിരിയുമൊക്കെ കണ്ടാല്‍ ആ സങ്കടങ്ങളൊക്കെ പോകുമെന്നാണ് പുതിയ വീഡിയോയില്‍ അമ്പിളി പറഞ്ഞിട്ടുള്ളത്. ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയതെന്നും നടി പറഞ്ഞിരുന്നു. മാത്രമല്ല കുഞ്ഞ് ജനിച്ചത് മുതലുള്ള വീഡിയോയും താരം പങ്കുവെച്ചു.
എത്രയോ വലിയവർക്ക് പോലും അങ്ങനെ സംഭവിച്ചു; ഏത് ഫീൽഡായാലും കുടുംബം വേണം; കാർത്തിക അന്ന് പറഞ്ഞത്
നടിയുടെ വീഡിയോ പുറത്ത് വന്നതോടെ മകനും അമ്മയ്ക്കും ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. അജുകുട്ടന് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. അമ്മയുടെ ചക്കരക്കുട്ടിയാണ്. എന്നും അമ്മയെ നോക്കി ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങള്‍ സന്തോഷായി ഇരിക്കുന്നത് കാണുമ്പോള്‍ തന്നെ സന്തോഷമാണ്. തളര്‍ത്തി പോകുന്നവരുടെ മുന്‍പില്‍ തളരാതെ ഇങ്ങനെ തന്നെ ജീവിക്കണം. എന്നും നന്മകള്‍ നേരുന്നു.

മാത്രമല്ല അമ്പിളിയ്ക്ക് ഇതുപോലൊരു അച്ഛനെയും അമ്മയെയും കിട്ടിയത് വലിയ ഭാഗ്യമാണ്. അമ്മയ്ക്ക് തണലായി നില്‍ക്കുന്ന മൂത്ത മോനും ആശംസകള്‍. രണ്ട് തങ്കകുടങ്ങളാണ് അമ്പിൡയ്ക്കുള്ളത്. ഇത് കാണുമ്പോള്‍ തന്നെ മനസ്സിനൊരു കുളിര്‍മയാണ്. അമ്മയുടെയും മക്കളുടെയും സ്‌നേഹം കാണുമ്പോള്‍ സന്തോഷമാണ്. ഇതെപ്പോഴും ഇങ്ങനെ തന്നെ ആയിരിക്കുവാന്‍ ദൈവം അനുഗ്രഹിക്കട്ടെ.. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.
2019 നവംബര്‍ 20, നാണ് അമ്പിളിയുടെ ഇളയമകന്‍ അര്‍ജുന്‍ ജനിക്കുന്നത്. കഴിഞ്ഞ മകന്റെ മാര്‍ക്ക്‌ലിസ്റ്റ് വാങ്ങിക്കാന്‍ പോയ വീഡിയോയും അമ്പിളി പങ്കുവെച്ചിരുന്നു. ഇളയമകന്‍ ആദ്യമായി എഴുതിയ പരീക്ഷയുടെ റിസള്‍ട്ടായിരുന്നു വാങ്ങിയത്. എല്ലാത്തിനും നല്ല മാര്‍ക്ക് ഉണ്ടെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
ആദ്യ വിവാഹബന്ധം അവസാനിപ്പിച്ച് സിംഗിള്‍ മദറായി ജീവിക്കുമ്പോഴാണ് അമ്പിളി ദേവി രണ്ടാമതും വിവാഹിതയാവുന്നത്. 2019 ലായിരുന്നു നടന്‍ ആദിത്യന്‍ ജയനുമായിട്ടുള്ള അമ്പിളിയുടെ രണ്ടാം വിവാഹം. അതേ വര്‍ഷം നവംബറില്‍ അമ്പിളി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു. മകന്‍ വന്നതിന് പിന്നാലെ തന്നെ നടിയുടെ ദാമ്പത്യ ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ നടി മക്കളുടെ കൂടെ ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടാമതും വിവാഹിതയായതോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നടി ശക്തമായ തിരിച്ച് വരവ് നടത്തി. ഇപ്പോള്‍ കനല്‍പ്പൂവ് എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്.


Click it and Unblock the Notifications











