For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ഗര്‍ഭിണിയാണെന്ന സംശയം ഉണ്ടായിരുന്നു; 3 വര്‍ഷത്തിന് ശേഷമുണ്ടായ സന്തോഷം പങ്കുവെച്ച് നടി അമ്പിളി ദേവി

  |

  നടി അമ്പിളി ദേവിയുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളും പ്രശ്‌നങ്ങളുമൊക്കെ കേരളം ഒന്നടങ്കം കണ്ടതാണ്. 2019 ല്‍ രണ്ടാമതും വിവാഹം കഴിച്ചതോട് കൂടിയാണ് അമ്പിളി ദേവിയ്ക്ക് അഭിനയത്തില്‍ നിന്നും നൃത്തത്തില്‍ മാറി നില്‍ക്കേണ്ടി വന്നത്. വൈകാതെ രണ്ടാമതും ഗര്‍ഭിണിയായതോട് കൂടി ഡാന്‍സ് സ്‌കൂള്‍ നടത്തി വന്നെങ്കിലും സ്‌റ്റേജ് പ്രോഗ്രാമുകളില്‍ നിന്നും വിട്ട് നിന്നു. ഇതിനിടെ വിവാഹമോചനം കൂടി സംഭവിച്ചതോടെ അമ്പിളി വളരെ പ്രതിസന്ധിയിലായി.

  ഇപ്പോഴിതാ തന്റെ പഴയ ജീവിതം തിരിച്ച് പിടിച്ചിരിക്കുകയാണ് അമ്പിളി ദേവി. കഴിഞ്ഞ വര്‍ഷം സീരിയല്‍ അഭിനയത്തിലേക്ക് മടങ്ങി വന്ന നടി ഇപ്പോള്‍ സ്‌റ്റേജിലും നൃത്തം അവതരിപ്പിച്ച് തുടങ്ങി. ഇടയില്‍ യൂട്യൂബ് ചാനല്‍ കൂടി ആരംഭിച്ചതോടെ തന്റെ വിശേഷങ്ങള്‍ ഓരോന്നായി ചാനലിലൂടെ പങ്കുവെച്ചു. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്ത പറഞ്ഞാണ് അമ്പിളി എത്തിയിരിക്കുന്നത്.

  'മൂന്ന് വര്‍ഷത്തിന് ശേഷം സ്റ്റേജില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ പോവുന്നതിന്റെ ടെന്‍ഷനും സന്തോഷവും പങ്കുവെച്ച് കൊണ്ടാണ് അമ്പിളി ദേവി എത്തിയത്. 2019 ലാണ് അവസാനമായി താന്‍ സ്റ്റേജില്‍ കയറിയത്. അന്ന് വളരെ കെയര്‍ഫുള്‍ ആയിട്ടാണ് ഡാന്‍സ് കളിച്ചത്. കാരണം അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. വിഷുവിനോട് അനുബന്ധിച്ച് ഗര്‍ഭിണിയാണെന്ന് കണ്‍ഫോം ചെയ്തു. ഡെലിവറി കഴിഞ്ഞത് കൊണ്ടും പിന്നെ കൊവിഡ് വന്ന് ഉത്സവങ്ങള്‍ ഇല്ലാത്തത് കൊണ്ടുമൊക്കെ ഡാന്‍സ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ ഇപ്പോഴാണ് പെര്‍ഫോമന്‍സ് ചെയ്യുന്നത്.

  മൂത്തമകന് പത്ത് മാസം ആയപ്പോള്‍ തന്നെ ഞാന്‍ ഡാന്‍സ് കളിച്ച് തുടങ്ങിയിരുന്നു. അജു വാവ ജനിച്ചതിന് ശേഷം വേറൊരു സിറ്റുവേഷന്‍ ആയിരുന്നല്ലോ. ഇപ്പോള്‍ മകന്‍ അതിന് സമ്മതിക്കുമോ എന്നറിയില്ല. ഒരു പൊട്ട് തൊട്ടാല്‍ പോലും അവനത് പൊളിച്ച് കളയുകയും കമ്മല്‍ വലിച്ച് പറച്ച് കളയുകയുമൊക്കെ ചെയ്യും. എന്നാലും മേക്കപ്പ് ചെയ്യുന്നതിന്റെയും മറ്റുമൊക്കെയുള്ള വീഡിയോസ് അമ്പിളി പങ്കുവെച്ചിരുന്നു.

  എല്ലാ വിധത്തിലും എന്നെ പൂര്‍ണയാക്കുന്ന ഭര്‍ത്താവാണ്; ബഷീറിനൊപ്പം സന്തോഷം പങ്കുവെച്ച് മഷുറ

  അതേ സമയം തനിക്ക് വീഡിയോസ് ഒക്കെ എടുത്ത് തരുന്നത് മൂത്തമകന്‍ അപ്പു ആണെന്നാണ് അമ്പിളി പറയുന്നത്. അതുകൊണ്ടാണ് അവനെ ക്യാമറയ്ക്ക് മുന്നില്‍ കാണാത്തത്. എന്നാല്‍ അപ്പുവിന് എന്തോ സങ്കടമുണ്ടെന്ന് വീഡിയോ കാണുന്നവര്‍ പറയുന്നുണ്ട്. അങ്ങനെ സങ്കടമുണ്ടോ എന്നും നടി മകനോട് ചോദിച്ചിരുന്നു. ഇല്ലെന്നാണ് അപ്പുവിന്റെ ഉത്തരം. എന്നാല്‍ അവന്റെ വീഡിയോസ് ഒക്കെ ഒളിച്ചിരുന്ന് എടുത്ത് നിങ്ങളെ കാണിച്ച് തരുന്നതാണ്. അല്ലാതെ ക്യാമറ മുന്നില്‍ വരുമ്പോള്‍ അവന്‍ സൈലന്റ് ആവും. അപ്പുവിന്റെ വികൃതികളൊക്കെ ഒരു വീഡിയോയായി കാണിക്കാമെന്നും അമ്പിളി പറയുന്നു.

  ലോകം കീഴ്‌മേല്‍ മറിയുന്നത് പോലെ, പേടി തോന്നി; മകനെ ഒറ്റയ്ക്ക് വളര്‍ത്തിയതിനെക്കുറിച്ച് മലൈക

  ഹായ് അമ്പിളി. വീണ്ടും ഡാന്‍സ് പ്രോഗ്രാം ചെയ്യാന്‍ തുടങ്ങി എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം. എന്നും ഇതുപോലെ മുന്നോട്ട് പോകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ, ഒരുപാട് സന്തോഷമായി മോളെ. ഇനി ഇങ്ങനെ സന്തോഷിച്ചു മുന്നോട്ട് പോകണം. നൃത്തത്തില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ. ഇനിയുള്ള അമ്പിളിയുടെ ജീവിതത്തില്‍ വിജയങ്ങള്‍ മാത്രം ഈശ്വരന്‍ നല്‍കട്ടെ. ജീവിതത്തെ പോരാടി ജയിച്ചു കൊണ്ടിരിക്കുന്ന അതിജീവിതയാണ് അമ്പിളി ദേവി. എല്ലാ സ്ത്രീകള്‍ക്കും ഒരു ബലമാണ് ഈ ജീവിതമെന്ന് തുടങ്ങി നിരവധി കമന്റുകളാണ് അമ്പിളിയുടെ വീഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

  പെട്ടെന്ന് ഷാരൂഖിന്റെ വയറ്റില്‍ നിന്നൊരു ശബ്ദം കേട്ടു! ഷാരൂഖിന്റെ ഇഷ്ടമില്ലാത്ത ശീലത്തെക്കുറിച്ച് ആലിയ

  Recommended Video

  ആദിത്യനെക്കുറിച്ച് സംസാരിക്കരുത്. അമ്പിളിയെ വിലക്കി കോടതി

  നടിയുടെ വീഡിയോ കാണാം

  English summary
  Ambili Devi Opens Up About Her Second Pregnancy In Her Latest Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X