For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അപ്പു മോൻ അമ്പിളിക്കും അനിയനുമുള്ള ദൈവാനുഗ്രമാണ്, മക്കളോടൊപ്പം ഹാപ്പിയായി ജീവിക്കാൻ ആരാധകർ

  |

  മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് അമ്പിളി ദേവി. കലോത്സവ വേദിയിൽ നിന്നാണ് അഭിനയത്തിൽ എത്തുന്നത്. സീരിയലിലൂടെയാണ് നടിയുടെ തുടക്കം. ബാലതാരമായി പരമ്പരയിൽ എത്തി, പിന്നീട് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഇന്നലെ എന്ന പരമ്പരയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. സിനിമയിലും അമ്പിളി ദേവി അഭിനയിച്ചിട്ടുണ്ട്. 2003 ൽ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് അമ്പിളി ദേവിയ്ക്ക് പുരസ്കാരംവും ലഭിച്ചിരുന്നു. വീട്ടിലെ കുട്ടി എന്ന ഇമേജാണ് നടിക്കുള്ളത്.

  വണ്ണം വച്ചത് എന്തിനാണെന്ന് അവർക്ക് അറിയില്ല, മെലിയാനും വണ്ണം വയ്ക്കാനും കാരണമുണ്ട്, വെളിപ്പെടുത്തി ഗ്രേസ്

  നടൻ ആദിത്യനുമായുളള വിവാഹത്തിന് ശേഷം അമ്പിളി ദേവിയുടെ വ്യക്തി ജീവിതം വാർത്തകളിൽ ഇടംപിടിക്കുകയായിരുന്നു. ഇവരുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. രണ്ടാമത്ത കുഞ്ഞ് ജനിച്ചതിന് ശേഷം നടി വീണ്ടും സീരിയിൽ സജീവമായിട്ടുണ്ട്. ഒരു നൃത്ത സ്കൂളും നടത്തുന്നുണ്ട്.

  മോനാണ് ഏറ്റവും വലിയ സപ്പോർട്ട്, ഞാനും അമ്മയും മകനും ഒരുമിച്ചാണ് ഷൂട്ടിന് പോകുന്നത്, ഷെല്ലി പറയുന്നു

  സോഷ്യൽ മീഡിയയിൽ സജീവമാണ് അമ്പിളി ദേവി. 'അമ്പിളീസ് വേൾഡ്' എന്നൊരു യൂട്യൂബ് ചാനലും നടിക്കുണ്ട്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. മക്കളുടെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ വൈറലാവുന്നത് അമ്പിളിയുടേയും കുടുംബത്തിന്‌റേയും ക്രിസ്തുമസ് ആഘോഷമാണ്.യൂട്യൂബ് ചാനലിലൂടെ നടി വീഡയോ പങ്കുവെച്ചിട്ടുണ്ട്. നല്ല പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

  അമ്പിളി ദേവിയുടെ കുട്ടികാലത്തെ ക്രിസ്തുമസിനെ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്. ചെറുപ്പത്തിൽ തനിക്ക് ക്രിസ്തുമസ് അപ്പുപ്പനെ പേടിയായിരുന്നു എന്നാണ് നടി പറയുന്നത്. ചെറിയ മകനും അതുപോലെ കൊട്ടും ബഹളവും പേടിയാണെന്ന് പറയവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''തനിക്കും കുഞ്ഞിലെ ക്രിസ്തുമസ് അപ്പുപ്പനേയും ഓണത്തിന്റെ പുലി കളിയുമൊക്കെ പേടിയായിരുന്നു. ആ സമയത്ത് ഇത് വരുമ്പോൾ തന്നെ കട്ടിലിന്റെ അടിയിൽ നോക്കിയാൽ മതിയാരുന്നു''.

  കലോത്സവത്തിന് പോകാൻ തുടങ്ങിയതോടെയാണ് അതൊക്കെ മാറാൻ തുടങ്ങിയതെന്നും അമ്പിളി ദേവി പറയുന്നു. ഫാൻസി ഡ്രസ് മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയപ്പോഴാണ് വേഷം മാറുന്നതിനെ കുറിച്ച് മനസ്സിലയാത്. അതോടെയാണ് പേടി മാറി. മൂത്തമകൻ അപ്പുവിന്റ പ്രായത്തിലും പേടിയുണ്ടായിരുന്നുവെന്നും അമ്പിളി വീഡിയോയിൽ പറയുന്നു''. മക്കൾക്കൊപ്പം പുൽകൂട് ഒരുക്കുന്നതും പിന്നീടുളള ചെറിയ ആഘോഷവുമൊക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്.

  അമ്പിളി ദേവിയുടേയും മക്കളുടേയും വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. ഇനിയും ഹാപ്പിയായി മക്കളോടൊപ്പം ജീവിച്ചു കാണിക്കാനാണ് ആരാധകർ പറയുന്നത്. മക്കൾ ക്രിസ്തുമസ് ആഘോഷിച്ചു കാണുമ്പോൾ വളരെ സന്തോഷം, ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും. നിങ്ങളുടെ സന്തോഷം കാണുമ്പോൾ എന്റെ മനസ്സിൽ സന്തോഷമാണെന്നും ആരാധകർ പറയുന്നു. കൂടാതെ മൂത്ത മകൻ അപ്പുവിനെ കുറിച്ചും പ്രേക്ഷകർ വാചാലരാവുന്നുണ്ട്. അപ്പു നല്ല അച്ചടക്കമുള്ള കുട്ടിയാണെന്നാണ് വീഡിയോ കണ്ടതിന് ശേഷം പ്രേക്ഷകർ പറയുന്നത്. പക്വത പ്രാപിച്ചുവെന്നും കമന്റുകൾ വരുന്നുണ്ട്. അമ്പിളിക്കും അനിയൻകുട്ടനുമുള്ള ദൈവാനുഗ്രമാണ് അപ്പുമോൻ എന്നും പ്രേക്ഷകർ പറയുന്നുണ്ട്.

  Recommended Video

  Ambili Devi Biography | അമ്പിളി ദേവി ജീവചരിത്രം | FilmiBeat Malayalam

  അപ്പുക്കുട്ടൻ നല്ല കുട്ടിയാണല്ലോ ചേട്ടൻ എടുത്തു വെക്കുന്നതെല്ലാം അനിയൻ കൊണ്ടുപോയിട്ടും ക്ഷമയോടെ വീണ്ടും എടുത്ത് വെക്കുന്നു. ഇവിടെ ആണെങ്കിൽ എത്ര ഇടി കഴിഞ്ഞേനെ. ഈ മക്കൾ ആണ് അമ്പിളിചേച്ചിടെ വിജയം. പണ്ട് കലാതിലകം ആയ സമയത്തു എന്റെ സ്കൂളിൽ വന്നപ്പോ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്. സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതു വർഷം നേരുന്നു. വലിയൊരു കരിയർ ചേച്ചിക്കുണ്ട്. അതിലേക്ക് എത്താൻ ഉള്ളതാവട്ടെ ഇനിയുള്ള നാളുകൾ. പരാജയവും പ്രതിസന്ധികളും എല്ലാവർക്കും ഉണ്ടാവും. അതൊക്കെ മറികടക്കുമ്പോൾ ആണ് നമ്മുടെ വിജയമെന്നും ഒരു ആരാധിക കുറിച്ചു

  Read more about: ambili devi
  English summary
  Ambili Devi Opens Up She Was Scared Of Santa Claus And Onam PuliKali,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X